കൊച്ചിയിലെ കുസൃതികൾ 7 [വെള്ളക്കടലാസ്] 70

ഭുവൻ അവരെ നോക്കി ഒരു ഇളിഭ്യന് ചിരി മാത്രം ചിരിച്ചു. അജിത്തിന് ഗീതയോടുള്ള ഇഷ്ടം ഒന്നുകൂടി വർദ്ധിച്ചു. തന്നെക്കാൾ ഒക്കെ കഷ്ടപ്പാടുള്ള എത്ര മനുഷ്യരാണ്, അവർ എങ്ങനെയാണ് അതൊക്കെ തരണം ചെയ്യുന്നത് അവൻ ഓർത്തുപോയി. “നിങ്ങളുടെ ബുദ്ധിമുട്ടുകൾ ഒക്കെ അവസാനിക്കും. നിങ്ങളുടെ ശ്രമങ്ങൾ വിജയം കാണും.

ശ്രമിച്ചുകൊണ്ടിരിക്കൂ,” അജിത് അങ്ങനെ പറഞ്ഞുകൊണ്ട് എഴുന്നേറ്റ ശേഷം പേഴ്‌സെടുത്ത് അയ്യായിരം രൂപ ഗീതയുടെ കയ്യിൽ വെച്ചുകൊടുത്തു. അവൾ പുഞ്ചിരിച്ചു. അജിത് ഗണേഷിന് നേരെ 3000 കൂടി നീട്ടിയ ശേഷം പറഞ്ഞു, “ഒരാൾക്ക് മാത്രമായി എങ്ങനെയാണ് ഞാൻ മുഴുവൻ പണവും നൽകുക. ഇതാ ബാക്കി. മാത്രമല്ല എനിക്ക് നിങ്ങളെ വിശ്വാസമായിരിക്കുന്നു.” ” താങ്ക് യൂ.” പിന്നെയും കുറച്ചു നേരം കൂടി വിശേഷങ്ങൾ പറഞ്ഞിരുന്ന ശേഷം ചായയുടെ അവസാനത്തെ സിപ്പും കുടിച്ചുകൊണ്ട് അജിത് എഴുന്നേറ്റു.

“എങ്കിൽ ശരി എല്ലാം പറഞ്ഞതുപോലെ. നമുക്ക് നാളെ കാണാം. ഞാൻ രാവിലെ ഇവിടെ വരാം. ഒരുമിച്ച് പുറപ്പെടാം,” അജിത് പറഞ്ഞു.

അതുകേട്ട് ഗണേഷും ഗീതയും പരസ്പരം അൽപസമയം നോക്കിനിന്നു. അതിനു ശേഷം ഗീത പറഞ്ഞു.

“അല്ല, മോൻ ഇന്ന് രാത്രി എവിടെയാ താമസിക്കുന്നത് ?”

അവൻ പറഞ്ഞു, “ഇനിയിപ്പോൾ എന്തായാലും ഒരു ലോഡ്ജിൽ റൂം എടുക്കണം” അജിത് പറഞ്ഞു.

“വല്ല ലോഡ്ജിലും കിടന്ന് , അതിന്റെ ആവശ്യമെന്താ ഞാനുള്ളപ്പോൾ. ലോഡ്ജ് ഒക്കെ എങ്ങനെയുള്ളതാണോ എന്തോ? ഇക്കാലത്ത്‌ എങ്ങനെയാ ആളുകളെ വിശ്വസിക്കുക. അതു വേണ്ട. ഇവിടെ കൂടാമല്ലോ. ഗണേഷ് എന്തായാലും ഇന്നിവിടെയാണ്. മോനും വാ. ഇവിടെയാവുമ്പോ ലോഡ്ജിൽ കൊടുക്കുന്ന പൈസയൊന്നും വേണ്ട. തിന്നാനോ കുടിയ്ക്കാനോ ഉള്ളതിനുള്ള ചെലവേ ഉള്ളൂ. അതും മോൻ പോയി വാങ്ങുകയൊന്നും വേണ്ട വേണ്ടതെന്താ എന്ന് ദേ ചേട്ടനോട് പറഞ്ഞാൽ മതി.”

ആലോചിച്ചപ്പോൾ അജിത്തിന് തെറ്റില്ലെന്ന് തോന്നി. ഒന്നാമതായി അക്കൊണ്ടിൽ കുറച്ചുകൂടി ബാക്കിയുണ്ടെങ്കിലും സ്‌കോളർഷിപ്പ് ഇനി കിട്ടാൻ മാസം രണ്ട് മിനിമം കഴിയണം. ഇങ്ങോട്ട് വരുമ്പോൾ ഇവിടെ നിൽക്കാനൊന്നും പ്ലാൻ ഉണ്ടായിരുന്നില്ലല്ലോ. ഇപ്പൊ തന്നെ പൈസ കുറെ പൊട്ടി. എന്നാലും ഒരു പരിചയവുമില്ലാത്ത ഒരു വീട്ടിൽ ഇന്ന് മാത്രം പരിചയപ്പെട്ട മനുഷ്യരോടൊപ്പം കഴിയുക എന്നുവെച്ചാൽ, അവനെന്തോ ഒരു വല്ലായ്മ തോന്നി. “അയ്യോ അതൊക്കെ നിങ്ങൾക്ക് ഒരു ബുദ്ധിമുട്ടാവില്ലേ?” അവൻ ചോദിച്ചു.

The Author

4 Comments

Add a Comment
  1. ഫോള്ളേവർ

    സോറി, ലക്ഷ്മി അല്ല രേഷ്മ പെട്ടെന്ന് പേര് മാറി ? എന്റെ കഥയിലെ പേരുകൾ അതാണ്

  2. ഫോള്ളേവർ

    ലക്ഷ്മിയുടെ കഥ കൊണ്ടുവരൂ, അവൾ ഒരിക്കൽ കൂടി ആ തുണിക്കടയിലോട്ട് പോകട്ടെ ആ മാനേജരുമായി എന്തെങ്കിലും ഒന്ന് ??

  3. ഒരു കഥ എഴുതാൻ ആഗ്രഹമുണ്ട് ഇതിൽ എങ്ങനെ ആണ്‌ കഥ എഴുതി പോസ്റ്റ്‌ ചെയ്യുക ഒന്ന് പറഞ്ഞു തരുമോ

    1. താഴത്തേക് സ്ക്രോൾ ചെയ്യുക സബ്മിറ്റ് യുവർ സ്റ്റോറി കാണിക്കും അതിൽ ക്ളിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *