പ്രത്യേകിച്ച് കാശുള്ളവരുടെ മക്കൾ പഠിക്കുന്ന സ്കൂൾ ആയതിനാൽ കുറച്ചു ദിവസങ്ങൾ കൊണ്ട് തന്നെ അവൾ ബാക് ബെഞ്ചേഴ്‌സിന്റെ പരിഹാസകഥാപാത്രമായി. ക്ലാസ്സെടുക്കുന്നതിനിടയിൽ ഇടക്കിടെ ഉയർന്ന് കേൾക്കുന്ന പരിഹാസം നിറഞ്ഞ ചിരിയും കമന്റുകളും കണ്ടില്ലെന്ന് നടിച്ച് അവൾ ക്ഷമയോടെ പഠിപ്പിച്ചു. ക്ലാസ്സിലെ നായകന്മാരുടെ നോട്ടപ്പുള്ളിയായിരുന്ന ജിതിന് അവൾ അനുഭവിക്കുന്ന ഒറ്റപ്പെടൽ മനസ്സിലാക്കാൻ അധികം സമയം വേണ്ടി വന്നില്ല. ആദ്യ കാഴ്ചയിൽ തന്നെ അവന്റെ മനസ്സിന്റെ പ്രണയകോണിലേക്ക് നടന്നു കയറിയ കോകിലയെ അവൻ ദിനവും മനസ്സിൽ ആരാധിച്ചു. പഠനത്തിൽ പിന്നിലായിരുന്നെങ്കിലും കലാപരമായി എന്നും മുന്നിൽ തന്നെയായിരുന്നു അവൻ. സ്കൂൾ ഡ്രാമകളിലും മോണോ ആക്ടിലും അവൻ നിറസാന്നിധ്യം അറിയിച്ചു. പൊതുവെ ഉൾമുഖനായിരുന്നെങ്കിലും ജിതിൻ ആരോഗദൃഢഗാത്രനായിരുന്നു. ആറടി പൊക്കവും ഉറച്ച പേശികളും കായ ബലവും അവനെ കൂടെപ്പഠിക്കുന്നവരിൽ തുടങ്ങി സീനിയേഴ്‌സിന്റെ വരെ അക്രമ ചേഷ്ടികളിൽ നിന്ന് പല തവണ രക്ഷിച്ചിട്ടുണ്ട്. മരം വെട്ടുകാരനായിരുന്ന മരിച്ചു പോയ മുത്തച്ഛന്റെ ശരീരഘടനയാണ് അവന് എന്നു അമ്മ പറയുമായിരുന്നു. എന്നാൽ ഒരിക്കൽ പോലും അവന്റെ സഹപാഠികൾ അവനെ ഒന്നിനും കൂടെക്കൂട്ടിയിരുന്നില്ല.
ആദ്യമാദ്യം തമ്മിൽ സംസാരം കുറവായിരുന്നെങ്കിലും ആവൻ കോകിലമിസ്സുമായി അടുത്തു. അവർ നല്ല സുഹൃത്തുക്കളായി. ദിനവും വീട്ടിലെ പൂന്തോട്ടത്തിൽ നിന്നും പൊട്ടിച്ചെടുക്കുന്ന പനിനീർ പൂവ് അവൻ ടീച്ചേഴ്സ് ടേബിളിൽ വേസിൽ വയ്ക്കുമായിരുന്നു. കോകില ക്ലാസ്കഴിഞ്ഞിറങ്ങുന്നതിന് മുന്പ് ആ പൂവെടുത്ത് തലയിൽ ചൂടി അവനെ നോക്കാതെ ഇറങ്ങിപ്പോവും. ഒരിക്കലെങ്കിലും അവൾ തിരിഞ്ഞു നോക്കിയിരുന്നെങ്കിൽ എന്നാശിച്ചു കൊണ്ട് അവന്റെ മനസ്സ് അവളുടെ പുറകെ പോകും. ക്ലാസ്സിനുള്ളിൽ എല്ലാവരോടും ഒരു പോലെ പെരുമാറിയ കോകില ഇന്റർവെൽ സമയങ്ങളിൽ അവനെയും കാത്ത് കൊണ്ടാണ് സ്റ്റാഫ്‌റൂമിനു പുറത്തുള്ള നോട്ടീസ് ബോർഡിലെ പുതിയ വാർത്തകൾ തിരഞ്ഞു നില്കാറുള്ളതെന്നു അവൻ വിശ്വസിച്ചു. അവളോട് സംസാരിച്ചിരിക്കുമ്പോൾ അവന്റെ കോമാളിത്തരങ്ങൾ കണ്ട് അവൾ പൊട്ടിച്ചിരിക്കുമായിരുന്നു. അവനും അവളെ കാണാനും കാണിക്കാനുമായി ദിനവും ഓരോ കാരണങ്ങൾ ഉണ്ടാക്കി സ്റ്റാഫ് റൂമിനടുത്ത് അവളുമായി സല്ലപിച്ചു.
6 മാസങ്ങൾ പെട്ടെന്നാണ് കടന്നു പോയത്. കോകില ട്രെയിനിങ് അവസാനിപ്പിച്ച് പോകുന്ന ദിവസം ക്ലാസിലിരുന്നവൻ പൊട്ടിക്കരഞ്ഞു. അവളെ യാത്രയയക്കാൻ പോലും അവൻ ആശക്തനായിരുന്നു. അവളോടുള്ള അവന്റെ വികാരങ്ങൾ അവളെ അറിയിക്കാൻ അവന് ആഗ്രഹമുണ്ടായിരുന്നു. പക്ഷെ സാഹചര്യങ്ങൾ…. ചിന്താഭാരത്താൽ അവന്റെ തല വിങ്ങി. നാളുകൾ കഴിഞ്ഞ് സ്കൂൾ ആനുവൽ ഡേയ്ക്ക് അവൾ വന്നിരുന്നു. കഷണ്ടിത്തലയിൽ നര കയറിയ ഒരാളുടെ കൂടെ. അവളുടെ അടുത്തേക്ക് ഓടിച്ചെന്ന് എന്തെങ്കിലും ഒക്കെ ചോദിക്കണം എന്നാഗ്രഹമുണ്ടായിരുന്നു ജിതിന്. പക്ഷെ, എന്തോ അവൻ പോയില്ല. സ്റ്റേജ് കെട്ടിയ സ്കൂൾ ഗ്രൗണ്ടിൽ അവളുടെ കണ്ണുകൾ ആരെയോ തിരഞ്ഞു നടക്കുന്നത് കണ്ട്, അതെന്നെയവരുതേ എന്ന് മനസ്സിൽ പ്രാർത്ഥിച്ചുകൊണ്ടു സ്കൂൾകെട്ടിടത്തിന്റെ രണ്ടാം നിലയിൽ നിന്നു തൂണിന് മറവിൽ അവളെ അവൻ ഒളിഞ്ഞു നോക്കിനിന്നു.
ജിതിൻ പെട്ടെന്ന് ചിന്തകളിൽ നിന്നുമുണർന്നു. സീലിംഗ് ഫാൻ വീണ്ടും പഴയ വേഗത്തിൽ കറങ്ങുന്നു. അന്നവൾ തിരിച്ചു പോയതിൽപിന്നെ അവളെ കണ്ടിട്ടില്ല. അവളെപ്പറ്റി ആരും സംസാരിച്ചുമില്ല. അവൻ ലാപ് എടുത്തു നിവർത്തി വച്ച് ഫേസ്‌ബുക്കിൽ ലോഗിൻ ചെയ്ത് ആ പേര് തിരഞ്ഞുനോക്കി. കോകില, ഒരു പാട് റിസൾട്ടുകൾ. പക്ഷെ ഒന്നും അവളല്ല. കോകില എസ് അയ്യർ, കോകില പാലക്കാട് എല്ലാം ശ്രമിച്ചു നോക്കി. രക്ഷയില്ലാ…
Aahaa variety aayittund. Ishtaayi…!❣️
❤️❤️❤️❤️❤️
അല്ലേലും എല്ലാത്തിനും അതിന്റെതായ സമയം ഉണ്ടാകും.. എന്നുപറയുന്നത് എത്ര ശെരിയാണ്.. 4/5yr. ആയിട്ട് സ്ഥിരം ആയി kerunnatha.. siteil… ഈ stry…. പലപ്പോഴും. Kanditumund.. bt. വായിക്കാൻ thonniyilla…. ഇപ്പോ ദേ write. To. Us. ഇൽ poi. Nokedi. Vannu. അവിടുത്തെ ardeyo. ഒരു cmt. എന്നെ evide. എത്തിച്ചു….. 4/5.days. ആയിട്ട് ഞാൻ നോക്കി ഇരിക്കുന്ന കഥകൾ ഒന്നും വരുന്നില്ല…… epo. ഇത് വായിച്ചു കഴിഞ്ഞ് nalla. Instersing….. നേരത്തെ vayikathe vittathinte ഒരു kuthal….. എന്നാലും chilahthokke. അങ്ങനെ ആണ് പഴകും തോറും വീര്യം കൂടുo. All the bst dr
കൊള്ളാം……
????
Kadha adipoli ayitund adutha partumayit vegam varu tto
Varaam bro…✊
:-):-)
കഥ വളരെ ഇഷ്ടമായി. നല്ല ഭാഷയിൽ മിഴിവോടെ എഴുതിയിരിക്കുന്നു
Thank you smitha chechiii…✊
nice
Please continue the next part
Makane continue
Sure thing bro…✊
Bro continue the story it is outstanding ??
Thank u bro… ✊
ഒരുനിമിഷത്തേക്കെങ്കിലും ഞാനും ആ പത്താം ക്ലാസ്‌കാരൻ ആയി. Keep it going brother.
Sure brother…
കഥ കൊള്ളാം.
Thank you bro
കമൽ താൻ ബാക്കി എഴുത്
ചെറുക്കനും ടീച്ചറും തമ്മിൽ ഉള്ള പ്രണയ വും പണി യും മാറ്റും എല്ലാംഒന്ന് കാണാൻ ആഗ്രഹമുണ്ട്.
ഇതുവരെ ഉള്ളത് കൊള്ളാം ഇനീയാണ് കാണാൻ ഉള്ളത് അതുകൊണ്ട് എഴുതാൻ മടിക്കേണ്ട ഞങ്ങൾ ടീച്ചർമാരുടെ കഥ അല്ലെ.
ടീച്ചർ ബീന. പി.
ബീന മിസ്സെ, എന്റേതല്ലാത്ത കാരണങ്ങളാൽ പഠിത്തം പാതി വഴി ഉപേക്ഷിക്കണ്ട വന്ന ഒരാളാണ് ഞാൻ. ഒരു കൂട്ടത്തിന് മുൻപിൽ നിന്ന് ക്ലാസ്സെടുക്കുമ്പോൾ,അതെത്ര പരിചിതരായ വിദ്യാർത്ഥികളാണെങ്കിലും ഉണ്ടാകുന്ന ടെൻഷൻ ….. പറഞ്ഞു തന്നിട്ടുണ്ട് ഒരാൾ. ഈ പേജിൽ മിസ്സിന്റെ കമെന്റ് വായിക്കാൻ പറ്റിയത് ഭാഗ്യമായി കരുതുന്നു.
Kollam chunke…..thudaru ….
Thank you drakula bro
ഇതെന്താ 24 ഫിലിം ആണോ? എന്തായാലും കഥ കൊള്ളാം.
നന്ദി ബ്രോ… Thank you for the support…
ജീവിതത്തിൽ പൂർവ കാലത്തിലേക്ക് ഒരു പോക്ക് ഒരിക്കലും ഉണ്ടാവില്ല. പിന്നെ…പറ്റും;എങ്ങനെയെന്നല്ലേ? ഒന്നുകിൽ കല്ല് കുടിക്കണം അല്ലെങ്കിൽ കഞ്ചാവടിക്കണം. പക്ഷെ അത് കൊണ്ടൊന്നും സംഭവിച്ചതിന്റെ പരിണിതഫലങ്ങൾ മാറ്റാൻ പറ്റില്ല. ഞാൻ ഇതെത്ര നോക്കിയതാ…???
അടുത്ത തവണ റോൾ ചെയ്യിമ്പോ എന്നെയും അറിയിക്കണേ…????
17 എഗൈൻ ഇങ്ങനെ അല്ല മൈക്കിൾ ആശാനേ …അതിൽ നായകൻ താൻ നില്ക്കുന്ന കാലത്തു തന്നെ ചെറുപ്പമായ് മാറുകയാണ്. എന്നിട്ട് തന്റെ മോന്റെ ക്‌ളാസ് മേറ്റ് ആയി സ്‌കൂളിൽ പഠിക്കുന്നു.
ചങ്കേ…✊
Thudaruka thane venam.
തീർച്ചയായും മണിക്കുട്ടാ….✊
17 again എന്ന ഹോളിവുഡ് സിനിമയുടെ അതേ തീം. ടീച്ചർ-സ്റ്റുഡന്റ് റിലേഷൻ അല്ല, കൗമാരത്തിലോട്ട് ഒരു രാത്രി കൊണ്ട് തിരിച്ചുപോകുന്ന പരിപാടി. എന്തായാലും കലക്കി. സ്വപ്നമായാലും, യാഥാർത്ഥ്യമായാലും പരമാവധി ആസ്വദിച്ച് എഴുത്.
17 എഗൈൻ ഇങ്ങനെ അല്ല മൈക്കിൾ ആശാനേ …അതിൽ നായകൻ താൻ നില്ക്കുന്ന കാലത്തു തന്നെ ചെറുപ്പമായ് മാറുകയാണ്. എന്നിട്ട് തന്റെ മോന്റെ ക്‌ളാസ് മേറ്റ് ആയി സ്‌കൂളിൽ പഠിക്കുന്നു.
Butterfly effect ന്റെ തീം ആണ്, ഡയറി വായിച്ച് ആ ദിവസത്തിലേക്ക് പോവുന്നു ?
17 again, premature, happy death day എല്ലാം കണ്ടിട്ടുണ്ട്. അതുപോലെയുള്ള ഫാന്റസികൾ ഏറെ ഇഷ്ടപ്പെടുന്ന വ്യക്തിയാണ് ഞാൻ. ഒരു പരീക്ഷണം, ഒന്ന് ശ്രമിച്ചു നോക്കാമെന്ന് കരുതി. തെറ്റുകുറ്റങ്ങൾ പൊറുക്കുമെന്നു വിശ്വസിക്കാമോ…
കഥയുടെ പേര് കണ്ട കൗതുകം കാരണം ഓട്ടത്തിനിടയിൽ വായിച്ചതാണ്. നല്ല ഭാഷ, പുതുമയുള്ള പ്രമേയം, ചെറുക്കനും മിസ്സും…ആഹാ… കലക്കി. അടുത്ത ഭാഗം ഉടനേ കാണുമോ?
ചിലപ്പോൾ സമയമെടുത്തേക്കാം ഋഷി ബ്രോ… ജീവിതത്തിലെ ഒരിക്കലും മറക്കാൻ കഴിയാത്ത ഒരു ഇടവേളയിലൂടെ കടന്നു പൊയ്ക്കൊണ്ടിരിക്കുകയാണ്. സകല കെട്ടുപാടുകളിൽ നിന്നും മുക്തി നേടി ultimate freedom. അങ്ങനൊരു സംഭവം ആസ്വദിച്ചു കൊണ്ടിരിക്കുകയാണ്. But I’ll try to post the rest at the earliest. Thank you for the support bro…
ആദ്യമായാണ് എഴുതുന്നതു എന്ന് തോന്നുന്നില്ല, വളരെ മനോഹരമായ അവതരണം.കൊള്ളാം തുടർന്നും എഴുതുക. അടുത്ത ഭാഗത്തിനായി അക്ഷമയോടെ കാത്തിരിക്കുന്നു
Waiting
Thanx for the support bro
തുടരാൻ ശ്രമിക്കാം ബ്രോ… Thanx for the support.
എന്റെ അളിയാ ഒരു രക്ഷയും ഇല്ല അടിപൊളി….
ഒരു ബട്ടർഫ്‌ളൈ എഫക്ട് അല്ലെ…
നിർത്തരുത് plz continue ചെയ്യണം…
തീർച്ചയായും lucifer morning star… അഭിപ്രായത്തിന് നന്ദി സഹോ…
?
നല്ല വെറൈറ്റി ആശയം
പെട്ടെന്ന് തന്നെ ബാക്കി പോരട്ടെ
ഇന്നു വരെ ജീവിച്ച ഓർമകളുമായി ഉറങ്ങി ഉണരുമ്പോൾ സ്‌കൂൾ കാലത്തിലെ പ്രഭാതം.
ഞാൻ ഒരൂപാട് സ്വപ്നം കണ്ട ഇപ്പോഴും സ്വപ്നം കാണുന്ന ഭ്രാന്തൻ ചിന്ത..
എന്നെപ്പോലെ മറ്റൊരു ഭ്രാന്തനെ കണ്ടു മുട്ടിയതിൽ സന്തോഷം.
ബാക്കി ഭാഗത്തിനായി കാത്തിരിക്കുന്നു
അപ്പൊ ഒന്ന് അല്ല ബ്രോ ഒരേ വട്ടുള്ള ഒരുപാട് പേര് ഉണ്ട് അല്ലെ ?
???
ഈ കമെന്റ് കണ്ട് വല്ലാതെ സന്തോഷം തോന്നുന്നു പീലിച്ചയാ…ശരിയാണ്,പൂർകാലത്തേക്ക് തിരിച്ചു പോവാൻ ആഗ്രഹിക്കുന്നത് ഭ്രാന്ത് തന്നെ. ഈ ഭ്രാന്ത് ജീവിതകാലം മുഴുവൻ ആസ്വദിക്കാൻ തന്നെയാണ് തീരുമാനം. നന്ദി.