കോകില മിസ്സ് 2 [കമൽ] 303

താനെത്ര വട്ടം ഉറക്കം തൂങ്ങിയിരുന്ന ക്ലാസ് മുറിയാണിത്? നോസ്റ്റു എന്ന വികാരം നൽകിയ കുളിരിൽ മയങ്ങിയിരിക്കാൻ തുടങ്ങുമ്പോൾ ഫൈസലും കിരണും നിഖിലുമടങ്ങുന്ന മൂന്നംഗ ഗുണ്ടാസംഘം അവന്റെ അടുത്തെത്തി അവനെ കണ്ണുരുട്ടി നിന്നു. അവരെ ഇടംകണ്ണു കൊണ്ട് നോക്കി ജിതിൻ ചെരിഞ്ഞ് ബാഗിൽ നിന്നും ഇംഗ്ലീഷ് ടെക്സ്സ്റ്റും പോയട്രിയും എടുത്ത് മേശപ്പുറത്തു വച്ചു. ഫൈസൽ പിന്നിൽ നിന്നും ജിതിന്റെ തോളിലൂടെ കൈ ചുറ്റി കുനിഞ്ഞു നിന്ന് പറഞ്ഞു,
“ടാ മോനെ, എനിക്ക് ഒരു 10, 15 പേപ്പർ വേണമല്ലോ?”
“മം…? എന്തിനാ?”
“ഞാനെ…, ഇന്ന് നോട്ബുക് എടുത്തില്ല. നിന്റെ ബുക്കിൽ നിന്നും കുറച്ചു പേജ് കീറിത്താ. റഫ് നോട്ടയാലും മതി.”
വാപ്പ ഹൈക്കോടതിയിലെ മുന്തിയ വക്കീലാണെന്നുള്ള സർവ്വ അഹങ്കാരവും വാക്കുകളിൽ കലർത്തി അവൻ പറഞ്ഞു.
“അയ്യോ, തൽക്കാലം തരാൻ നിവർത്തിയില്ലല്ലോ ഫ്രീക്കെ…”
“ഫ്രീക്കോ? ഞാനോ? ഡു യു മീൻ ദാറ്റ് ഐ ആം എ ഫ്രീക്?”
അവൻ കുറച്ച് കലിപ്പിൽ തന്നെ ചോദിച്ചു.
ജിതിൻ അപ്പോൾ താൻ പറഞ്ഞ അബദ്ധം മനസ്സിലാക്കി. താനിപ്പോൾ ജീവിക്കുന്ന കാലത്ത് ഫ്രീക്കും ബ്രോയും ഒന്നും ഈ പൊട്ടന്മാർ ഉപയോഗിച്ചു തുടങ്ങീട്ടില്ല. സൂക്ഷിച്ചില്ലെങ്കിൽ ഉണ്ടാകുന്ന ഭവിഷ്യത്തുകൾ വലുതായിരിക്കും. ഇപ്പോൾ ഇവമ്മാരെ നല്ല രീതിയിൽ പറഞ്ഞു വിടുന്നത് തന്നെയാണ് നല്ലത്.
“സോറി ഫൈസൽ, ഞാൻ വേറെന്തോ ആലോചിച്ചിരിക്കുവായിരുന്നു. ഇതാ എന്റെ റഫ് നോട്ട്. എത്ര പേജ് വേണമെങ്കിലും കീറിക്കോ.”
അതു പറഞ്ഞു തന്റെ നോട്ട് ബുക്ക് ഫൈസലിന് നേരെ നീട്ടുമ്പോളും ജിതിന്റെ കൈകൾ കോപം അടക്കാനാവാതെ വിറച്ചു. ഭയപ്പാട് കൊണ്ടുള്ള വിറയായി ഫൈസൽ അതിനെ കണക്കുകൂട്ടി. എഴുത്ത് വീഴാത്ത പേജുകളത്രയും വലിച്ചു കീറിയെടുത്ത് ബുക് അവന്റെ മുഖത്തേക്കെറിഞ്ഞു കൊടുത്ത് അനുയായികളുടെ കൈവെള്ളകളിൽ മാറി മാറി തട്ടി ചിരിച്ചു കൊണ്ട് പുച്ഛഭാവം വിടാതെ അവൻ തിരിച്ചു ചെന്ന് അവന്റെ ഇരിപ്പിടത്തിൽ ആസനം ഉറപ്പിച്ചു. ദേഷ്യം കൊണ്ട് ഞരമ്പുകൾ വലിഞ്ഞു മുറുകിയെങ്കിലും ജിതിൻ വിറച്ചു കൊണ്ട് കണ്ണുകളടച്ച് മനക്കണ്ണിലെ ഇരുട്ടിലേക്ക് തെളിഞ്ഞു വന്ന കോകിലയുടെ ചിരിക്കുന്ന മുഖത്തേക്ക് ഏകാഗ്രനായി. അല്പനേരത്തേക്ക് കണ്ണടച്ചു ശാന്തനായി കണ്ണു തുറന്നപ്പോൾ കണ്ടത് തന്റടുത്തേക്ക് പറന്നു വരുന്ന ചോക് കഷ്ണത്തെയാണ്. അവൻ പെട്ടെന്ന് തല വെട്ടിച്ച് ചാടിയെഴുന്നേറ്റു. ഇംഗ്ലീഷ് അധ്യാപിക ക്ലാസ്സിൽ എത്തിയിട്ട് അഞ്ചു മിനിറ്റായിക്കാണും. അവൻ അതൊന്നും അറിഞ്ഞതേയില്ല. ക്ലാസ്സിൽ ചിരിയുയർന്നു.
“സിലെൻസ്…. ജിതിൻ, ആദ്യപിരിഡിൽ തന്നേ കിടന്നുറങ്ങാനാണെങ്കിൽ സ്കൂളിൽ വരണമെന്നില്ല. എന്തിനാ ഞങ്ങളെ ബുദ്ധിമുട്ടിക്കാൻ ഇങ്ങോട്ട് വരുന്നത്? അപ്പന്റെ കയിൽ കാശുണ്ടെന്ന് കരുതി എന്ത് തൊന്ന്യാസോം കാണിക്കാമെന്നാണോ? ഗെറ്റ് ഔട്ട്….”
ഒന്നും പറയാനില്ല. അവൻ തുറന്നു വച്ചിരുന്ന ബുക് മടക്കി നിർവികരനായി പുറത്തു പോയി നിന്നു. പണ്ട് ഇതുപോലുള്ള അവസരങ്ങളിൽ ഭയന്ന് വിറച്ചിരുന്ന അവനെ പേടിയെന്ന വികാരം അല്പം പേടിയോടെ നോക്കി മാറി നിന്നു. ഒരു സിഗരറ്റ് കിട്ടിയിരുന്നെകിൽ വലിച്ചു നിൽക്കമായിരുന്നു.

The Author

കമൽ

I am a simple man with simple logics. And I like to keep it that way. "Simple"

33 Comments

Add a Comment
  1. Uff adipoli saanam…..!?????

  2. പൊന്നു.?

    കലക്കി……

    ????

  3. രണ്ടു പാർട്ടും വായിച്ചു ബ്രോയ് . ശരിക്കും പറഞ്ഞറിക്കാൻ സാധിക്കാത്തതരം ഒരു ഫീൽ ഇതു വായിച്ചപ്പോൾ ഉണ്ടായി ബ്രോയ് .ശരിക്കും ഇഷ്ട്ടപെട്ടു. അടുത്ത ഭാഗo ഉടനെ ഉണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു ?

    1. അനുമോദനങ്ങൾക്ക് നന്ദി ബ്രോ… അടുത്ത ഭാഗം ഉടനെ ഇടാം.

  4. രണ്ടു പാർട്ടും വായിച്ചു ബ്രോയ് . ശരിക്കും പറഞ്ഞറിക്കാൻ സാധിക്കാത്തതരം ഒരു ഫീൽ ഇതു വായിച്ചപ്പോൾ ഉണ്ടായി ബ്രോയ് .ശരിക്കും ഇഷ്ട്ടപെട്ടു. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ?

  5. uff ijjathi feel

    katha vaayichapo onnu pranayichaalo enn vare thonni poyi

    1. അതാണുറുമീസ്…. അഭിപ്രായങ്ങൾക്ക് നന്ദി നൻപാ…

  6. വളരെ എഫേർട്ട്ലെസ്സ് ആയ ഭാഷയിൽ ഇത്ര നന്നായി കഥയെഴുതാൻ സാധിക്കും എന്ന് തെളിയിച്ചിരിക്കുന്നു. വളരെ നന്നായി.

    1. നന്ദി സ്മിതേച്ചി… തെറ്റ് കുറ്റങ്ങൾ ഉൾപ്പെടുത്തി ഇനിയും അഭിപ്രായങ്ങൾ പ്രതീക്ഷിക്കുന്നു.

  7. കൊള്ളാം, ജിതിനും കോകിലയും അങ്ങനെ പറയാതെ പറഞ്ഞ് പ്രണയിച്ച് നടക്കട്ടെ, മറ്റു കഥാപാത്രങ്ങളെ ഉൾപ്പെടുത്തി കുറച്ച് കമ്പി കൂടി ആയാൽ സൂപ്പർ ആകും. പേജും കൂട്ടണം

    1. Rashid bro… നന്ദിയുണ്ട് ചങ്കേ…✊

  8. അച്ചായൻ

    അങ്ങനെ അവസാനം ബീന ടീച്ചർടെ കാത്തിരിപ്പിനു വിരാമം ഇട്ടു കോകില മിസ്സ്‌ റോക്ക്സ്, അഭിനന്ദനങ്ങൾ കമൽ

    1. നന്ദി അച്ചായാ… ✊

  9. മച്ചാൻ

    കുടുക്കി???

    1. Thank you bro…

  10. മുത്തേ ഉമ്മ… ഇത്രേം നന്നായി എഴുതിയതിനു. Feels soo nostalgic. Keep writing.

    1. Waiting for the next part

    2. Thank you bro… Thank you for the support.

  11. Lucifer Morning Star

    Continue bro

    1. Sure bro…

  12. സൂപ്പർ തുടർന്ന് എഴുതു. മിസ്സ്‌ ശരിക്കും സൂപ്പർ .

    ടീച്ചർ ബീന . പി.

    1. കഥയെയും കോകിലയെയും ഇഷ്ടപ്പെട്ടതിൽ സന്തോഷം. പോരായ്മകൾ ചൂണ്ടിക്കാണിച്ച് അഭിപ്രായങ്ങൾ അറിയിക്കുമല്ലോ?

      1. കമൽ, പോരായിരമകൾ ഉണ്ടക്കിൽ അറിയിക്കും ഇനി ഒരു നല്ല പണി മിസ്സ്‌ന്ന് ചെറുക്കൻ കൊടുകണ്ണം അതു നല്ല രസകരമായ ഒന്ന് ആക്കണം.
        (ടീച്ചർ ) ബീന മിസ്സ്. പി.

  13. Adipoli ee storyil pranayathine kooduthal importance kodukanam tto

    1. ആവുന്നത് പോലെ ശ്രമിക്കാം ബ്രോ… Thank you for the comment.

  14. കോകില മിസ്സ് തകർക്കുന്നുണ്ട്.. ബാക്കി ഭാഗത്തിനായി കാത്തിരിക്കുന്നു

    1. Thank you bro… Baaki udane idam.

    2. അനുമോദനങ്ങൾക് നന്ദി ബ്രോ… അടുത്ത ഭാഗം ഉടനെ ഇടാം.

  15. Nice and interesting ??
    Keep it up

    1. Thank you so much bro

  16. സൂപ്പർ

    1. Thank you thampurane

Leave a Reply

Your email address will not be published. Required fields are marked *