തിർച്ചയായും.
ഞാൻ മെഹ്റിന്റെ വീട്ടിലെത്തി. ഗേറ്റ് കടന്ന് അകത്തേക്ക് ചെന്നപ്പോൾ, അവളും ഉമ്മയും ഒരുങ്ങി എന്നെ കാത്തുനിൽക്കുന്നുണ്ടായിരുന്നു. ഉമ്മയുടെ മുഖത്ത് വേദനയും പരിഭ്രമവും ഒരുപോലെ കാണാം. ഉമ്മയ്ക്ക് എന്നെ ഓർമ്മയില്ലെങ്കിലും ഞാൻ സ്വയം പരിചയപ്പെടുത്തി. “ഉമ്മാ, ഞാൻ അഭിയാ. പണ്ട് ഫസലിന്റെ കൂടെ സ്കൂളിൽ പഠിച്ചതാണ്.”
ഉമ്മ നേരിയൊരു പുഞ്ചിരിയോടെ എന്നെ നോക്കി. “അയ്യോ മോനെ, ഓർമ്മയില്ല.കുറേ നാളായില്ലേ മോൻ ഇവിടൊക്കെ മുമ്പ് വന്നിട്ടുണ്ടെന്ന് ഫസൽ പറഞ്ഞിരുന്നു പക്ഷെ മോൻ്റെ മുഖോക്കെ ഒരുപാട് മാറീട്ടുണ്ട് .”
ഉമ്മയുടെ വാക്കുകൾ കേട്ട് മെഹ്റിൻ ഉമ്മയുടെ പിന്നിൽ നിന്ന് എന്നെ നോക്കി. അവൾ എന്നെ കണ്ട സന്തോഷം ഒരു ചിരിയിലൂടെ പ്രകടിപ്പിച്ചു. അവളുടെ കണ്ണുകളിൽ എന്റെ കാമുകി എന്നതിലുപരി ഒരു സ്നേഹബന്ധം എനിക്ക് കാണാൻ സാധിച്ചു. അവളുടെ കണ്ണുകൾ കൊണ്ട് അവൾ എന്നോട് വേഗം വണ്ടിയിൽ കയറാൻ ആംഗ്യം കാണിച്ചു.
ഞാൻ ഉമ്മയെ പതിയെ താങ്ങിപ്പിടിച്ച് കാറിനടുത്തേക്ക് കൊണ്ടുവന്നു. മെഹ്റിനും എന്നെ സഹായിച്ചു. ഉമ്മയെ കാറിൽ കയറ്റി ഞങ്ങൾ ഹോസ്പിറ്റലിലേക്ക് യാത്ര തുടങ്ങി.
ഞങ്ങൾ ഹോസ്പിറ്റലിലെത്തി. തിരക്ക് കാരണം കുറച്ചുനേരം കാത്തിരിക്കേണ്ടി വന്നു. എങ്കിലും മെഹ്റിൻ എന്റെ അടുത്ത് ഉണ്ടായിരുന്നത് കൊണ്ട് സമയം പോയതറിഞ്ഞില്ല. എക്സ്-റേ എടുത്ത് ഡോക്ടറെ കണ്ടപ്പോൾ അദ്ദേഹം കാര്യങ്ങൾ വിശദീകരിച്ചു. “നടു ഇടിച്ച് വീണതുകൊണ്ട് നീർക്കെട്ട് നല്ലപോലെയുണ്ട്. ഫ്രാക്ചർ ഒന്നുമില്ല. ഞാൻ ടാബ്ലെറ്റും ഓയിന്റ്‌മെന്റും എഴുതാം. ഒരാഴ്ച കംപ്ലീറ്റ് ബെഡ് റെസ്റ്റ് എടുക്കണം.” ഡോക്ടറുടെ വാക്കുകൾ കേട്ടപ്പോൾ എല്ലാവർക്കും ആശ്വാസമായി.

ബാക്കി എവിടെ ബ്രോ 🥺
കുറച്ച് കൂടി വർണിച്ച് എഴുതൂ… നമുക്ക് മെല്ലെ മെല്ലെ പോയാൽ മതി 😁
മെല്ലെ പോണുള്ളൂ 😄
കഥയും അഭിയും മെഹ്റിനും അടിപൊളി.. പക്ഷെ കുറച്ചു സ്പീഡ് കൂടുന്നുണ്ടോ.?എല്ലാം വളരെ പെട്ടെന്ന് പെട്ടെന്ന് തീരുന്നത് പോലെ., പ്രണയം പെട്ടെന്ന് കളിയിലേക്ക് മാറിയത് പോലെയും ഒക്കെ ഒരു തോന്നൽ…ചിലപ്പോൾ എന്റെ മാത്രം തോന്നലായിരിക്കും.
അവിടെയും ഒരു മതിൽക്കെട്ട് വച്ച് കളി നടക്കാതെ അല്ലെ നിർത്തിയെ
അടിപൊളി. കളി നടക്കാത്തതിൽ ചിലർക്കെങ്കിലും ഒക്കെ ഇഷ്ടക്കേട് ഉണ്ടാവുമായിരിക്കും. പക്ഷേ ആ സന്ദർഭത്തിൽ അവരുടെ സ്നേഹവും ഒറിജിനാലിറ്റിയും ഒക്കെ കൊണ്ടുവരാൻ അതായിരുന്നു ശരി. തുടരുമല്ലോ.
തീർച്ചയായും
ഈ കഥയിലെ ചില പ്രയോഗങ്ങൾ ചിലപ്പോൾ നിങ്ങൾക്ക് ഇഷ്ടപ്പെട്ടെന്ന് വരില്ല അത് അറിയിക്കുകയാണെങ്കിൽ അടുത്ത ഭാഗത്തിൽ മാറ്റി എഴുതാം 🙌