കോതമ്പ് പുരാണം [വിശ്വാമിത്രൻ] 177

കോളേജിന് പുറത്തു മുറിയെടുക്കേണ്ടി വന്നത് വേറൊരു കഥയാണ്. എഞ്ചിനീയറിംഗ് കോളേജായോണ്ട് ഹോസ്റ്റൽ വാർഡന്മാരെല്ലാം അവിടുത്തെ തന്നെ പ്രൊഫെസ്സർമാരാണ്. വല്ലപ്പോഴും വന്നു കണക്കും പുസ്തകവും പരാതികളും ഒക്കെ നോക്കും. അത്രേയുള്ളു. സർക്കാർ എയ്ഡഡ് കോളേജ് ആയോണ്ട് വലിയ പ്രശ്നങ്ങളില്ലാത്ത ഹോസ്റ്റലായിരുന്നു അത്. അന്നൊരു ദിവസം ഞാൻ പനിച്ചു ക്ലാസിനു കയറാതെ മൂടി പുതച്ചിരിപ്പുണ്ട് റൂമിൽ. ചെക്ക് ചെയ്യാൻ വന്ന അസിസ്റ്റന്റ് വാർഡൻ രണ്ടു പാരസെറ്റമോളും തന്നിട്ട് പോയി. ഒരു ഉച്ച ഉച്ചര ആയപ്പോ ഞാൻ പോയി ഊണും കഴിച്ചു തിരികെ റൂമിൽ കയറാൻ പോകുമ്പോ ദാണ്ടെ വാർഡൻ സാറിന്റെ വെളുത്ത സ്വിഫ്റ്റ് ഗേറ്റിന്റെ അടുത്ത് കിടക്കുന്നു. നല്ല വല്ല മരുന്നോ മറ്റോ കിട്ടുമോന്നു ചോദിച്ചു കളയാം എന്ന് വിചാരിച്ചു ഞാൻ മന്ദം മന്ദം ഓഫീസിലേക്ക് നടന്നു.
ചെ. ഓഫീസിൽ ആരുമില്ല. ഇങേറിതെവിടെ പോയി. മെസ്സിന്റവിടെ ഇല്ല. ഞാൻ അവിടുന്നാണല്ലോ ഇങ്ങോട്ടു വരുന്നത്.
എന്നിലെ കുശാഗ്രജീവി തലയുയർത്തി.
“ഇങേരെന്തിനാടെയ് ഈ സമായതിവിടെ വരുന്നത്? ക്ലാസ്സൊന്നും ഇല്ലേ?”
വല്ല കണക്കോ മറ്റോ നോക്കാൻ വന്നതാവും.
“പിന്നെ എവിടെ പോയി?”
ആ. എന്തായാലും കുറച്ചു നേരം കാറ്റു കൊണ്ട് ഈ മരത്തണലിൽ ഇരിക്കാം. ഞാൻ അവിടെ ചമ്രംപടിഞ്ഞിരുന്നു. കുറച്ചുനേരം കഴിഞ്ഞ വാർഡൻ പ്രൊഫെസ്സർ കെ മുഹമ്മദ് സത്താർ അതാ നടന്നു വരുന്നു. എന്നെ കണ്ടു ഒന്ന് പരുങ്ങിയോ? ഏയ്. എന്റടുത്തു വന്നപ്പോഴേക്കും ഞാനെഴുന്നേറ്റു.
ഭയ ഭക്തി ബഹുമാനം എന്നാണല്ലോ.
“എന്താടോ, ക്ലാസ്സിൽ കയറിയില്ലേ?”
പനിയാണ്, മരുന്ന് എന്തേലും കിട്ടുമോന്നറിയാൻ കാത്തു നിന്നതാണെന്നു ഞാൻ പറഞ്ഞൊപ്പിച്ചു.
“ങ്ഹാ, ഇവിടെ ഒന്നും ഇരിപ്പില്ല. വയ്യങ്കിൽ ആ ക്ലിനിക്കിൽ കൊണ്ടുപോയി ഒന്ന് കാണിച്ചേരെ”, എന്നും പറഞ്ഞു അങേരു കാറിൽ കയറി സ്ഥലം വിട്ടു.
ഞാൻ പിന്നെയും അവിടെ തന്നെ ഇരുന്നു. നല്ല സുഖം. ഒരു പതിനഞ്ചു മിനിറ്റ് കഴിഞ്ഞ അതാ സാർ വന്ന വഴി നമ്മടെ ദീനാമ്മ പതുക്കെ, അങ്ങോട്ടും ഇങ്ങോട്ടും നോക്കി നടന്നു വരുന്നു.
ദീനാമ്മ കോളേജ് മാനേജ്‌മന്റ് ഹോസ്റ്റലുകളുടെ ഭക്ഷണത്തിന്റെ മേൽനോട്ടത്തിന് നിയോഗിച്ച ആളാണ്. കണ്ടാൽ സിനിമാ നടി പൊന്നമ്മ ബാബുവിനെ പോലിരിക്കും.
“അവരുടെ നടപ്പൊട്ടും ശെരിയല്ലല്ലോടേയ്”
തന്നെ തന്നെ.
അവര് എന്നെ കണ്ടതും ഒന്ന് അന്ധാളിച്ചു. പിന്നെ അടുത്തുവന്നു കാര്യങ്ങളൊക്കെ ചോദിച്ചു.
“പിന്നെ വിശ്വ, നീ എപ്പോഴാ ഇവിടെ വന്നിരുന്നത്? ക്ലാസ്സിൽ ഒന്നും പോയില്ലേ?”
“ഓ, ദീനാമമേ, പനിയാണ്. മരുന്ന് വല്ലോം ഓഫീസിൽ ഉണ്ടോന്നു അറിയാൻ വന്നതാ. ഇവിടെങ്ങും ആരെയും കണ്ടില്ല”, ഞാൻ കയ്യിന്നിട്ടു കാച്ചി. ചെറിയ ചെറിയ സംശയങ്ങൾ എന്റെയുള്ളിൽ ഉടലെടുക്കാതിരുന്നില്ല.
“എങ്കിൽ പോയി റെസ്റ് എടുക്ക് മോനെ” എന്നുംപറഞ്ഞു അവരും പോയി.
അവര് പോയപാടെ ഞാൻ അവര് വന്ന വഴി പതുക്കെ നടന്നു.
മോട്ടോർ റൂം.
നൈസ്.

The Author

വിശ്വാമിത്രന്‍

ശിപ്റ കമ്പിയായ നമഃ

9 Comments

Add a Comment
  1. പൊന്നു.?

    Tudakam Kolaam…….

    ????

  2. Kollam ennu thaneyanu ente vidagdhabhiprayam…
    njan oru pandithan allathontu kooduthal onnum parayan ariyalla..
    ella bhavukangalaum

  3. കൂതിപ്രിയൻ

    good

  4. ജോബിന്‍

    super…

  5. സൂപ്പെർ അവതരണം …നിങ്ങൾ പൊളിക്ക് മുത്തേ , ഈ ടൈപ്പിൽ പോയാൽ മതി ബോറടിക്കില്ല

  6. വിശ്വാമിത്രന്‍

    സഹൃദയരെ, കമ്മന്റുകളിൽ ദയവായി അഭിപ്രായം അറിയിക്കുക

  7. കണ്ണൂക്കാരൻ

    Waiting… നല്ല ത്രെഡ് ആണ്, പുതുമയുണ്ട്

  8. കഥ തുടങ്ങട്ടേ ബ്രോ

  9. ഇതൊട്ടും തരക്കേടില്ലല്ലോ. പിന്നെ പാരഗ്രാഫിനിടയിൽ സ്ഥലമില്ലാത്തോണ്ട് വായിക്കാൻ കുറച്ചു ബുദ്ധിമുട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *