ഇതിന്റെ ഇടയിൽ കൂടി ആ പോലീസുകാർ കണ്ണന്റെ മുറിയിലേക്ക് നടന്ന് കേറി, കണ്ണൻ ഒരു ഫോൺ കാലിൽ ആയിരുന്നു.
“അളിയാ… ഞാൻ അവളെ കണ്ടുപിടിച്ചു, മൈ ട്രൂ ലൗ. അനിഖ, അനിഖ രവി” ഫോണിൽ കൂടി അപ്പുറത്ത് നിന്നും ഒരു പൈയ്യൻ പറഞ്ഞു.
“ജിനു, നീ ഉണ്ടാകുന്ന പെണ്ണ് കേസ് ഒത്തുതീർപ്പാക്കി നടക്കുന്നത് അല്ല എന്റെ പണി” കണ്ണൻ പറഞ്ഞു.
“ഇവൾ എന്റെ ട്രൂ ലൗ ആണ് എന്ന് പറഞ്ഞില്ലേ. ഐ വാണ്ട് റ്റൂ മാരി ഹേർ” ജിനു പറഞ്ഞു.
“ഈ അനിഖ രാജുവിന്റെ പെങ്ങൾ അല്ലെ. നീ വെറുതെ വേണ്ടാത്ത പണിക്ക് നിൽക്കണ്ട” കണ്ണൻ പറഞ്ഞു. തലയുയർത്തി നോക്കി കണ്ണൻ അപ്പൊ കണ്ടത്ത് കതകിന് പുറത്ത് വന്ന നിൽക്കുന്ന ഷാഹുലിനെയും ടോണിയേയും ആയിരുന്നു. കണ്ണാ വേഗം തന്നെ ആ ഫോൺ കാൾ കട്ട് ചെയ്ത ശേഷം ആ രണ്ട് പോലീസുകാരോടും അവിടെ ഇരിക്കാൻ പറഞ്ഞു. അവിടെ ഇരുന്നതും ശാഹുൽ ചുറ്റും നിരീക്ഷിക്കാൻ തുടങ്ങി, അതിന്റെ ഇടയിൽ ആ 6 പേരും കണ്ണന്റെ പുറകിൽ വന്ന് നിന്നു.
“അപ്പൊ ഇതാണ് കൊത്ത മുഴുവൻ വിറപ്പിക്കുന്ന കെ-ടീം” ശാഹുൽ എല്ലാവരെയും നോക്കി കൊണ്ട് ചോദിച്ചു.
“ചുമ്മാ കിംവദന്ദി ആണ് സാറേ. ചോര കണ്ട അപ്പൊ ഇവന്മാർ തലകറങ്ങി വീഴും” കണ്ണൻ പറഞ്ഞു, കൂടെ ഉണ്ടായിരുന്ന എല്ലാവരും ചിരിച്ചു. കണ്ണൻ ടേബിളിൽ പോലീസുകാർ കൊണ്ട് വെച്ച രജിസ്റ്റർ കണ്ടു, ഒപ്പിടാനായി അത് എടുക്കാൻ നിന്നതും ശാഹുൽ അതിന്റെ മുകളിൽ കൈ വെച്ചു.
“നീയൊക്കെ സ്റ്റേഷനിൽ വന്ന ഒപ്പിട്ട മതി. അവിടെ വന്ന ഒപ്പിട്ട രണ്ട് ചായ ഒക്കെ കുടിച്ച് നമുക്ക് അവിടെ വെച്ച് ഇറങ്ങാം, എന്താ കണ്ണാ” ശാഹുൽ പറഞ്ഞു.

Next part eduka.. Super feel
Kollam nice
കിടിലൻ കഥ, കത്തിക്കേറട്ടെ 🔥
പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 👀, update waiting????
ഞാൻ എഴുതി പക്ഷെ ഒരു സുഖം ഇല്ല…
നല്ല എന്തേലും എലമെന്റ്സ് കിട്ടുക ആണെങ്കിൽ പോസ്റ്റ് ചെയ്യും ഇല്ലെങ്കിൽ
🥹🥹