KOK 1 | കൊത്തയുടെ ചരിത്രം
Kothayude Charithram Part 1 | Author : Malini Krishnan
ഇത് കിംഗ് ഓഫ് കൊത്ത എന്ന മലയാള സിനിമയുടെ സ്പൂഫ് ആണ്.
ഞാൻ ഈ കഥയിലൂടെ ലഹരി പദാർത്ഥത്തിന്റെ ഉപയോഗം പ്രോത്സാഹിപ്പികുനില്ല, സിനിമയിൽ ഉള്ളപോലെയും കഥാപാത്ര പൂർണത്തേക്കും വേണ്ടി മാത്രം എഴുതിയത്. ഈ സിനിമയെയോ അഭിനേതാക്കളെയോ മോശമായി ചിത്രീകരിക്കാൻ ഉദ്ദേശിച്ചിട്ടില്ല, ഇതിൽ കൂട്ടിച്ചേർത്തത് എല്ലാം തികച്ചും ഒരു വിനോദത്തിന് വേണ്ടി മാത്രം.
(അക്ഷരതെറ്റുകൾ ഉണ്ടെകിൽ ക്ഷെമിക്കുക)
ബ്രിട്ടീഷ് ഭരണ കാലത്ത് കൊടും കുറ്റവാളികളെ കൊന്ന് തള്ളിയിരുന്നു തരിശ് ഭൂമിയായിരുന്നു കൊത്ത. പിന്നീട് തമിഴ് നാട്ടിൽ നിന്നും കേരളത്തിൽ നിന്നും ആൾകാർ വന്ന് ഇത് ഒരു കോച്ച് ടൌൺ ആയി മാറി. ഒരു ഭാഗത് കച്ചവടക്കാരുടെ സമ്പന്ന ജീവിതവും, മറു ഭാഗത് തെരുവിലെ ഇരുണ്ട ജീവിതവും ഇടകലർന്ന കൊത്തയിൽ പെട്ടന്നൊരുനാൾ കുറ്റവാളികളുടെ ഒരു കുലവും ഉദിച്ചു. ഏതൊരു പോലീസുകാരനും ഇവരുടെ മുന്നിൽ വന്ന മുട്ട് മടക്കി പോവുന്നത് കാണുമ്പോ അവിടെ ഉള്ള നിവാസികൾ ഒരു കാര്യം ഉറപ്പിച്ചു, ഇത് കൊത്തയുടെ വിധി ആണ്.
1996
അങ്ങനെ ഇരിക്കെ ഒരു നിയോഗം പോലെ അവിടെ പുതിയ ഒരു പോലീസ് ചാർജ് എടുക്കുന്നത്, CI ശാഹുൽ ഹസൻ. തന്റെ ഭാര്യയെയും കൂട്ടി ഒരു കാറിൽ ആ നാട്ടിൽ അയാൾ വന്നു, ഭാര്യ അനുമോൾ. കൊത്തയിലേക്ക് വരുന്ന വഴിയിൽ കണ്ട കാഴ്ചകളും, കൊച്ചുപിള്ളേരുടെ സിഗ്ഗർട്ടും കള്ളും കൈയിൽ പിടിച്ചുള്ള നിൽപ്പും കണ്ടപ്പോ തന്നെ അയാൾക്ക് ആ നാടിനെ പറ്റി നല്ല ബോധ്യം വന്നു. പിന്നെയും അല്പം ദൂരം സഞ്ചരിച്ച ശേഷം ഒരു ചായ കടയുടെ മുന്നിൽ വെച്ച് അയാൾ വണ്ടി നിർത്തി.


Next part eduka.. Super feel
Kollam nice
കിടിലൻ കഥ, കത്തിക്കേറട്ടെ 🔥
പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 👀, update waiting????
ഞാൻ എഴുതി പക്ഷെ ഒരു സുഖം ഇല്ല…
നല്ല എന്തേലും എലമെന്റ്സ് കിട്ടുക ആണെങ്കിൽ പോസ്റ്റ് ചെയ്യും ഇല്ലെങ്കിൽ
🥹🥹