അനിഖ അങ്ങനെ അങ്ങ് വീട്ടിലേക്ക് മടഞ്ഞി.
(കൊത്തയിലെ ഒരു ബാറിൽ)
കാസിനോയിൽ പോയി അപമാനിതയി തിരിച്ച് ഇറങ്ങി വന്ന ശാഹുൽ നേരെ വന്നത് ഈ ബാറിലേക്ക് ആയിരുന്നു. തനിക്ക് പിടിച്ച് നിൽക്കാൻ പറ്റിയ ചെറിയ ശക്തി അല്ല കണ്ണൻ ഭായ് എന്ന സത്യം ശാഹുൽ മനസ്സിലാക്കി. സമയം പാതിരാത്രി ആയിട്ടും ശാഹുൽ അവിടെ നിന്ന് ഇറങ്ങിട്ടില്ല. അതെ സമയം ഒരുപാട് തിരച്ചിലിന് ശേഷം ടോണി ഷാഹുലിനെ കണ്ടുപിടിച്ചു, അയാളെ അവിടെ നിന്നും പുറത്തേക്ക് കൊണ്ടുപോയി. തിരിച്ച് വീട്ടിലേക്ക് CIയെ കൊണ്ടുപോവുന്ന വഴിക്ക് ഒരു ചായ കുടിക്കാനായി ടോണി വണ്ടി നിർത്തി.
“ഇനി ഇതിന്റെ പുറത്ത് കൂടെ ഞാൻ ചായ കുടിച്ച് വാൾ വെക്കണോ” ശാഹുൽ ചോദിച്ചു.
“ആശാ ചേച്ചിയുടെ ചായ കുടിച്ച ഒന്നും സംഭവിക്കില്ല. ഇതാണ് കണ്ണന്റെ അമ്മ” ടോണി പറഞ്ഞു. ഒരു ഞെട്ടലോഡ് കൂടി ശാഹുൽ ആ സ്ത്രീയെ നോക്കി നിന്നു. ശേഷം അവരുടെ അടുത്തേക്ക് ഒരു ചായ കുടിക്കാനായി തുടങ്ങി. ടോണിയും ആശയും അങ്ങോട്ടും ഇങ്ങോട്ടും പല വിശേഷങ്ങളും ചോദിക്കാനും പറയാനും തുടങ്ങി. ഇതേ സമയം അവിടെ ചായ കുടിച്ച് കൊണ്ടിരുന്ന ഒരാൾ ടോണിയെ നോക്കി കൈ വീശി കാണിച്ചു.
“ആ അണ്ടർ റോക്ക്സ് കോമ്പാറ… ആൾ ആകെ മാറിയാലോ, സുഖം അല്ലേടാ” ടോണി അയാളോട് ചോദിച്ചു, ശേഷം രണ്ട് പേരും പരസ്പരം കൈ കൊടുത്തു.
“‘സർ. ഇത് ഞങ്ങളുടെ പഴയ ഫുട്ബോൾ എതിരാളികൾ ആണ്, ഇവൻ ആയിരുന്നു അവരുടെ മെയിൻ ഫോർവേഡ്” ടോണി അയാളെ ഷാഹുലിന് പരിചയപ്പെടുത്തി കൊടുത്തു.
“ആ അതൊക്കെ ഒരു കാലം. അല്ലടാ നിങ്ങളുടെ ടീമിൽ ഒരുത്തൻ ഇല്ലായിരുന്നോ ഒരു രാജു. എന്ന ബെസ്റ് പ്ലയെർ ആയിരുന്നെടാ, അവൻ ഒക്കെ ഇപ്പൊ എവിടെ ഉണ്ട്” അയാൾ ചോദിച്ചു.

Next part eduka.. Super feel
Kollam nice
കിടിലൻ കഥ, കത്തിക്കേറട്ടെ 🔥
പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 👀, update waiting????
ഞാൻ എഴുതി പക്ഷെ ഒരു സുഖം ഇല്ല…
നല്ല എന്തേലും എലമെന്റ്സ് കിട്ടുക ആണെങ്കിൽ പോസ്റ്റ് ചെയ്യും ഇല്ലെങ്കിൽ
🥹🥹