“അറിയില്ല, അന്ന് പോയതാ, പിന്നെ ഒരു വിവരവും ഇല്ല”
“ആ അവൻ അല്ലെ, ഇതെല്ലം നാട്ടിൽ ആരുടേലും കത്തിക്ക് തീർന്ന് കാണും” അയാൾ പുച്ഛിച്ച് കൊണ്ട് പറഞ്ഞു. അത് കേട്ടതും കൈയിൽ ഉണ്ടായിരുന്ന തിളച്ച ചായ എടുത്ത് ആശാ അവന്റെ മുകളിലേക്ക് ഒഴിച്ചു.
“എന്താടാ പറഞ്ഞത്… ഇനി നിന്നെ എങ്ങാനും ഇവിടെ കണ്ടാൽ ഉണ്ടാലോ, കൊന്ന് കലയും നിന്നെ ഞാൻ” ആശാ പറഞ്ഞു. പോളിയെ മുഖമായി അയാൾ വേഗം തന്നെ വണ്ടി എടുത്ത് സ്ഥലം വിട്ടു. സംഭവമാണ് എല്ലാം കണ്ടുനിന്ന ശാഹുൽ ചിന്തകളിൽ മുഴുകാൻ തുടങ്ങി.
“ആരാണ് ഈ രാജു… അവിടെ വെച്ച് കണ്ണനും പറയുന്നത് കേട്ടു” ശാഹുൽ ചോദിച്ചു.
“സർ കണ്ണന്റെ വലത്തേ കണ്ണ് ശ്രേധിച്ചിരുന്നോണോ” ടോണി ചോദിച്ചു.
“അത് ചോദിക്കുകയും ചെയ്തു പക്ഷെ ഒന്നും പറഞ്ഞില്ല”
“എന്ത് പറയും… രാജുവിന്റെ കൈയിൽ നിന്നും നല്ല ഇടി കിട്ടി കലങ്ങിയത് ആണ് എന്നോ… ഇപ്പൊ കൊത്തയിൽ ഉള്ള എല്ലാവര്ക്കും കണ്ണനോട് ദേഷ്യവും വെറുപ്പും ആണെകിൽ രാജുവിനോട് സ്നേഹവും ബഹുമാനവും ആയിരുന്നു… അവനൊരു വീരപരിവേഷം ഉണ്ടായിരുന്നു, എല്ലാം നേർക്കുനേർ ആയിരുന്നു”
🎵🎼 ഠ ടാഡ ടാഡ ഠ… ഠ ടാഡ ടാഡ ഠ…🎵🎼 (പഴയ കാര്യങ്ങൾ എല്ലാം ഒരു മിന്നായം പോലെ ടോണിയുടെ മനസ്സിൽ കൂടി കടന്ന് പോകുന്നു)
ആ പാതിരാത്രി ടോണി ഷാഹുലിനെയും കൂട്ടി കൊത്ത മുഴുവനും കാണിക്കാൻ തുടങ്ങി, ഒപ്പം രാജുവിനെ പറ്റി കുറച്ച് പറയാനും ഉണ്ടായിരുന്നു.
“അപ്പൊ ഈ രാജുവിന്റെ എതിരാളി ആണോ ഈ കണ്ണൻ” ശാഹുൽ ചോദിച്ചു.
“രാജുവിന് എതിരാളി എന്ന് പറയാൻ ആകെ ഉണ്ടായിരുന്നത് ഗാന്ധിഗ്രാമത്തിലെ രഞ്ജിത്ത് ഭായ് ആണ്. കണ്ണനും രാജുവും കളികൂട്ടുകാർ ആണ്” ടോണി പറഞ്ഞു. അത്ഭുതത്തോടെ അയാൾ ടോണിയേ നോക്കി നിന്നു. ടോണി വണ്ടി ഒരു സ്ഥലത്ത് നിരത്തിയെ ശേഷം ഷാഹുലിനോട് പുറത്തേക്ക് ഇറങ്ങാൻ പറഞ്ഞു. അവർ വണ്ടി നിർത്തിയ സ്ഥലത്ത് നിന്നും കുറച്ച് മുന്നിലേക്കായി ഒരു ടൈലർ കട ഉണ്ടായിരുന്നു, ഒരു വയസ്സായ ആൾ എന്തോ സ്റ്റിച്ച് ചെയുന്നു, അയാളുടെ സൈസിൽ ഇരുന്ന് അനിഖ ഒരു ബുക്ക് വായിക്കുന്നു.

Next part eduka.. Super feel
Kollam nice
കിടിലൻ കഥ, കത്തിക്കേറട്ടെ 🔥
പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 👀, update waiting????
ഞാൻ എഴുതി പക്ഷെ ഒരു സുഖം ഇല്ല…
നല്ല എന്തേലും എലമെന്റ്സ് കിട്ടുക ആണെങ്കിൽ പോസ്റ്റ് ചെയ്യും ഇല്ലെങ്കിൽ
🥹🥹