കോട്ടയം കൊല്ലം പാസഞ്ചർ 11 [ഉർവശി മനോജ്] 266

“വേണ്ട .. പുറത്തേക്ക് ഇറങ്ങി വരേണ്ട.. ആരെങ്കിലും കാണും അത് റിസ്കാണ് “

പതിഞ്ഞ ശബ്ദത്തിൽ മുരളിച്ചേട്ടൻ ആര്യ ദേവിയോട് പറഞ്ഞു.

“വന്നോട്ടെ ചേട്ടാ ഞങ്ങൾക്ക് ഒന്ന് സംസാരിക്കണം ”
മുരളി ചേട്ടനോട് ആയി ജിജോ പറഞ്ഞു.

അതിനു മുൻപു തന്നെ ആര്യാദേവി ജിജോയുടെ അടുത്തേക്ക് എത്തുവാൻ ബെഡ് റൂമിൽ നിന്നും ഇറങ്ങി ഓടി കഴിഞ്ഞിരുന്നു .. മുൻ വാതിൽ തുറന്നാൽ വിനീഷ് അറിയും എന്ന ഭയത്താൽ പിൻ വാതിൽ വഴി അവൾ ഇറങ്ങി ഓടുക ആയിരുന്നു അവന്റെ അടുത്തേക്ക് എത്തുവാൻ.

തൊട്ടു മുന്നിലായി ജിജോ എത്തിയ നിമിഷം പരിസരം പോലും മറന്ന് ആര്യാദേവി അവനെ കെട്ടിപ്പിടിച്ചു. ജിജോയുടെ നെഞ്ചിലേക്ക് വീണു കൊണ്ട് അവൾ അവൾ പൊട്ടിക്കരഞ്ഞു .. അവരെ ആശ്വസിപ്പിക്കാൻ ആകാതെ ജിജോ കുഴങ്ങി.

“എല്ലാം ഒന്ന് പതുക്കെ ആകട്ടെ .. ഒരിക്കലും സംഭവിച്ചു കൂടാത്തത് സംഭവിച്ചു. ഇനി നമുക്ക് എല്ലാവർക്കും അതിൽ നിന്ന് എങ്ങനെ രക്ഷപ്പെടണമെന്ന് വേണം ആലോചിക്കേണ്ടത്. എന്തിനും ഞങ്ങൾ കൂടെയുണ്ട് വിഷമിക്കേണ്ട “

മുരളി ചേട്ടന്റെ ശബ്ദമാണ് ആര്യാദേവിയെ സ്വബോധത്തിലേക്ക് തിരികെ കൊണ്ടു വന്നത്.
മനസ്സില്ലാമനസ്സോടെ ജിജോയുടെ നെഞ്ചിൽ നിന്നും വിട്ടു മാറി ആര്യാദേവി കണ്ണുനീർ തുടച്ചു.

“ഞാൻ അപ്പുറത്തേക്ക് ഒന്ന് നീങ്ങി നിൽക്കാം .. നിങ്ങൾക്ക്‌ സംസാരിക്കുവാൻ ഉള്ളത് വേഗം പറഞ്ഞു തീർത്തിട്ട് വരാൻ നോക്കൂ ”
ജിജോയോടായി പറഞ്ഞിട്ട് മുരളി ചേട്ടൻ അവിടെ നിന്നും മാറി.

“എന്തെങ്കിലും കഴിച്ചോ … ?”
ജിജോ ചോദിച്ചു

“ഇല്ല .. നീയോ “

“ഞാൻ മുരളി ചേട്ടന്റെ വീട്ടിൽ നിന്നും കഴിച്ചു ”
വീണ്ടും തന്റെ നെഞ്ചിലേക്ക് ചാരിയ ആര്യാ ദേവിയോട് ആയി ജിജോ പറഞ്ഞു ,

“ആഹാരം കഴിക്കാതെ ഇരുന്നാൽ പ്രശ്നങ്ങൾ എല്ലാം മാറും എന്ന് തോന്നുന്നുണ്ടോ …?”

“നിന്റെ സാമീപ്യം ആണ് ജിജോ ഞാൻ ഇന്ന് ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നത് .. നിനക്ക് അറിയുമോ എന്റെ മകൻ പോലും എന്നെ ചതിക്കുകയായിരുന്നു “

“വിനീഷ് .. എങ്ങനെ … ചതിച്ചു ?”
കാര്യങ്ങൾ ഒന്നും മനസ്സിലാകാതെ ജിജോ ചോദിച്ചു.

അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു നിന്നു കൊണ്ടു തന്നെ അന്ന് ഉണ്ടായ സംഭവ വികാസങ്ങൾ ആര്യാദേവി പറഞ്ഞു ..!!

21 Comments

Add a Comment
  1. ഉർവശി മനോജ്

    നല്ല വാക്കുകൾക്ക് നന്ദി .. വലിയ ഇടവേളകൾ ഒഴിവാക്കാൻ ശ്രമിക്കുന്നതാണ്

  2. സംവിധാന സഹായിക്കായി എത്ര കാലമായി കാത്തിരിക്കുന്നു.. ഉടൻ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു

    1. ഉർവശി മനോജ്

      ഉടൻ ഉണ്ടാകും

  3. ഒരു ത്രില്ലറിലേക്ക് ഉള്ള മാറ്റം മനോഹരം

    1. ഉർവശി മനോജ്

      നന്ദി. … തുടർന്നും വായിക്കുക അഭിപ്രായങ്ങൾ അറിയിക്കുക

  4. Nannayi… Karyangal athinte gauravathilekku pokukayanu…. Adutha part udan varumenna prathekshayode

    1. ഉർവശി മനോജ്

      ഉടൻ ഉണ്ടാകും

    1. ഉർവശി മനോജ്

      Thank you

  5. Bakki……….

    1. ഉർവശി മനോജ്

      ഉടൻ വരും

  6. കൊള്ളാം, സൂപ്പർ ആവുന്നുണ്ട്

    1. ഉർവശി മനോജ്

      നന്ദി

  7. നന്നായിട്ടുണ്ട് ഉണ്ട് രണ്ടും പഴയ താളം തിരിച്ചുകിട്ടി ഇനി ഇടയ്ക്ക് വച്ച് രസം മുറിക്കരുത് ഇടയ്ക്കുവെച്ച് മുങ്ങരുത് എന്നർത്ഥം
    സസ്നേഹം the tiger ?

    1. ഉർവശി മനോജ്

      അടുത്ത ഭാഗം ഉടൻ വരുന്നതാണ്

    1. ഉർവശി മനോജ്

      Thank you.

  8. ഇതിപ്പോൾ crime thriller ആകുകയാണല്ലോ.. പിന്നെ authorde പേര് പോലെ തന്നെ ആണ് കഥയിലും.. സ്ത്രീ ആണോ പുരുഷൻ ആണോ.. ഉർവശി or മനോജ്???

    1. ഉർവശി മനോജ്

      താങ്കൾക്ക് എന്തു തോന്നുന്നു … ??

  9. കോട്ടയം കൊല്ലം passanger എത്തി.. ഒന്ന് കേറി സീറ്റ് പിടിക്കട്ടെ.. വായിക്കുന്നതിനു മുന്നേ കഥ മുടക്കമില്ലാതെ പോസ്റ്റ് ചെയ്തതിനു നന്ദി അറിയിക്കുന്നു.

    1. ഉർവശി മനോജ്

      നല്ല വാക്കുകൾക്ക് നന്ദി തുടർന്നും വായിക്കുക വിലയേറിയ അഭിപ്രായങ്ങൾ അറിയിക്കുക

Leave a Reply

Your email address will not be published. Required fields are marked *