അവൻ ചോദിച്ചു.
“ഉണ്ടെങ്കിൽ ….?”
“ബീഡി വലിച്ചു കൂട്ടുന്നത് മുരളി ചേട്ടൻ ആണ് .. അയാളെ ഒരുപാട് നേരം അവിടെ നിർത്തുന്നത് ശരിയല്ല .. ആള് അത്ര ചില്ലറക്കാരൻ ഒന്നുമല്ല അറിയാമല്ലോ “
ഒരു ചെറു പുഞ്ചിരി ആയിരുന്നു ആര്യ ദേവിയുടെ മറുപടി.
“ഓ .. ഒടുവിൽ ഒന്ന് ചിരിച്ചു കണ്ടല്ലോ “
“എങ്ങനെയാ ജിജോ എനിക്ക് ചിരിക്കുവാൻ സാധിക്കുന്നത് ഞാനൊരു കൊലയാളി അല്ലേ ?”
“ദേ .. വീണ്ടും തുടങ്ങി … ചത്തവൻ ചാവേണ്ടത് ആയിരുന്നു .. അത്രയും കരുതിയാൽ മതി ..”
പടിക്കെട്ട് ഇരുന്നു കൊണ്ട് തന്നെ ആര്യ ദേവിയെ തന്നിലേക്ക് ചേർത്ത് ഇരുത്തി ജിജോ പറഞ്ഞു.
“വിനീഷ് ഇപ്പോൾ എഴുന്നേറ്റ് വന്ന് നമ്മളെ രണ്ടു പേരെയും ഇങ്ങനെ കണ്ടാൽ എന്ത് ചെയ്യും …?”
അവളുടെ കാതിൽ ജിജോ പതുക്കെ ചോദിച്ചു.
“കാണുന്നവർ കാണട്ടെ എനിക്ക് ഒരു പ്രശ്നവുമില്ല …”
ഉറച്ചതായിരുന്നു ആര്യ ദേവിയുടെ മറുപടി.
“വിനീഷ് നിന്റെ മകനാണ് ഞാൻ അവന്റെ കൂട്ടുകാരനും ..”
തെല്ലൊരു പുഞ്ചിരിയോടെ ജിജോ പറഞ്ഞു.
“നീ എന്നെ തള്ളി പറയാതെ കൂടെ നിർത്തുവാൻ തയ്യാറാണെങ്കിൽ .. ജിജോ എനിക്ക് ഈ ലോകത്ത് മറ്റാരെയും പേടിയില്ല ”
ഇരു കൈകളും അവന്റെ കവിളുകളിൽ ചേർത്തു കൊണ്ട് ആര്യാദേവി പറഞ്ഞു.
ചെറിയ ഒരു മുരടനക്കത്തോടെ തെല്ല് അപ്പുറത്തു നിന്നും മുരളി ചേട്ടന്റെ ശബ്ദം മുഴങ്ങി ,
“അതേയ് .. സമയം ഒരുപാട് ആകുന്നു .. ഇനിയും താമസിച്ചാൽ ഹൈവേയിൽ നിന്നും ലോറി കിട്ടാൻ പ്രയാസമാകും “
“ഹ .. ചേട്ടാ .. ദേ വരുന്നു ..”
പെട്ടെന്ന് ആര്യാദേവിയെ തന്റെ ശരീരത്തിൽ നിന്നും അടർത്തി മാറ്റി പടിക്കെട്ടിൽ നിന്നും എഴുന്നേറ്റു കൊണ്ട് ജിജോ പറഞ്ഞു
“പോകട്ടെ .. പറഞ്ഞത് ഓർമയുണ്ടല്ലോ, ഞാൻ മൊബൈൽ കൊണ്ടു പോകുന്നില്ല .. നാളെ മുതൽ ഒന്നും സംഭവിക്കാത്തതു പോലെ ബാങ്കിൽ പോകണം .. “
“എങ്ങോട്ടാണ് പോകുന്നത് എന്നെങ്കിലും ഒന്ന് പറഞ്ഞു കൂടെ നിനക്ക് ”
ആര്യ ദേവി ചോദിച്ചു.
“ഒന്നും തീരുമാനിച്ചില്ല .. എങ്ങനെ എങ്കിലും ഞാൻ ബന്ധപ്പെട്ടോളാം .. ധൈര്യമായി ഇരിക്കുക “
നല്ല വാക്കുകൾക്ക് നന്ദി .. വലിയ ഇടവേളകൾ ഒഴിവാക്കാൻ ശ്രമിക്കുന്നതാണ്
സംവിധാന സഹായിക്കായി എത്ര കാലമായി കാത്തിരിക്കുന്നു.. ഉടൻ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു
ഉടൻ ഉണ്ടാകും
ഒരു ത്രില്ലറിലേക്ക് ഉള്ള മാറ്റം മനോഹരം
നന്ദി. … തുടർന്നും വായിക്കുക അഭിപ്രായങ്ങൾ അറിയിക്കുക
Nannayi… Karyangal athinte gauravathilekku pokukayanu…. Adutha part udan varumenna prathekshayode
ഉടൻ ഉണ്ടാകും
Spr
Thank you
Bakki……….
ഉടൻ വരും
കൊള്ളാം, സൂപ്പർ ആവുന്നുണ്ട്
നന്ദി
നന്നായിട്ടുണ്ട് ഉണ്ട് രണ്ടും പഴയ താളം തിരിച്ചുകിട്ടി ഇനി ഇടയ്ക്ക് വച്ച് രസം മുറിക്കരുത് ഇടയ്ക്കുവെച്ച് മുങ്ങരുത് എന്നർത്ഥം
സസ്നേഹം the tiger ?
അടുത്ത ഭാഗം ഉടൻ വരുന്നതാണ്
pwoliiii
Thank you.
ഇതിപ്പോൾ crime thriller ആകുകയാണല്ലോ.. പിന്നെ authorde പേര് പോലെ തന്നെ ആണ് കഥയിലും.. സ്ത്രീ ആണോ പുരുഷൻ ആണോ.. ഉർവശി or മനോജ്???
താങ്കൾക്ക് എന്തു തോന്നുന്നു … ??
കോട്ടയം കൊല്ലം passanger എത്തി.. ഒന്ന് കേറി സീറ്റ് പിടിക്കട്ടെ.. വായിക്കുന്നതിനു മുന്നേ കഥ മുടക്കമില്ലാതെ പോസ്റ്റ് ചെയ്തതിനു നന്ദി അറിയിക്കുന്നു.
നല്ല വാക്കുകൾക്ക് നന്ദി തുടർന്നും വായിക്കുക വിലയേറിയ അഭിപ്രായങ്ങൾ അറിയിക്കുക