കുടമുല്ല 2 [Achillies] 1243

അവൻ…അവനുള്ള വീട്ടിൽ എനിക്ക് പേടിയാ…

അവൻ,…ഇനിയും വരും….

എന്നെ കൊണ്ടുപോ ഏട്ടാ….എവിടേക്കെങ്കിലും…”

 

എന്റെ നെഞ്ചിൽ കണ്ണീർ വാർക്കുന്ന ചാരുവിന്റെ മുടിയിൽ തഴുകുമ്പോഴും എന്റെ നെഞ്ചും ഉടലും വിറയ്ക്കുകയായിരുന്നു…

മറു കൈയ്യിൽ ഞാൻ ബെഡ്ഷീറ് ചുരുട്ടി, കലി ഒടുങ്ങാതെ എന്നിൽ നിർത്തി…

മുന്നിൽ ഇനി ചെയ്യേണ്ടത് അലോചിച്ചുകൊണ്ട്. ഞാൻ ഇരിക്കുമ്പോഴും ആലോചിച്ചത് ചാരുവിനെ കുറിച്ചായിരുന്നു…

പാവം നല്ലോണം പേടിച്ചിട്ടുണ്ട്.

 

“എന്നെ ഒരു ഹോസ്റ്റലിൽ ആക്കി തരുവോ…..ഞാൻ അവിടെ നിന്നോളാം…”

 

എന്റെ ഷർട്ടിൽ തെരുപിടിപ്പിച്ചു കൊണ്ടു അവൾ ഏങ്ങി പറഞ്ഞു,

അവളെ ഇനിയൊരിക്കലും തനിച്ചു വിടില്ലെന്ന് എപ്പോഴോ ഞാൻ  തീരുമാനം എടുത്തിരുന്നു…

 

“നീ,….നമ്മുടെ എല്ലാം എടുത്തു പാക്ക് ചെയ്തോ…നമുക്ക് പോവാം…”

 

ഞാൻ പറഞ്ഞപ്പോൾ, അമ്പരപ്പോടെ അവൾ എന്നെ നോക്കി.

 

“നിന്നെ ഞാൻ, തനിച്ചു വിടില്ല…

എവിടേക്കാണെങ്കിലും കൂടെ ഉണ്ടാവും…”

 

എന്റെ സ്വരത്തിലെ ഉറപ്പ് കണ്ടിട്ടാവണം അവൾ എന്റെ നെഞ്ചിൽ തന്നെ കിടന്നു.

 

അവൾക്ക് എന്നെ വിടാൻ മടിയായിരുന്നെങ്കിലും, ചെയ്തു തീർക്കാൻ ഒരുപാടുള്ളത് കൊണ്ട്, അവളെ സമാധാനിപ്പിച്ചു ഞാൻ ഇറങ്ങി,

 

ആദ്യം വിളിച്ചത് അവന്മാരെയാണ്,  വേണ്ട കാര്യങ്ങൾ പറഞ്ഞു വെച്ചു,…

 

ആദ്യം മുടക്ക് പറഞ്ഞെങ്കിലും, കാര്യം പറഞ്ഞപ്പോൾ സമ്മതിച്ചു.

 

ബൈക്കെടുത്തു ഞാൻ പിന്നെ പോയത് ഓങ്ങി വെച്ചിരുന്ന ഒരു തല്ലിന് വിരാമം ഇടാനായിരുന്നു.

 

ഇരുട്ടാൻ നേരം ആരെയോ കണ്ടു തിരിച്ചു വന്നുകൊണ്ടിരുന്ന വിനീതിനെ ഞാൻ ചിറയിലേക്ക് ഫോൺ വിളിച്ചു വരുത്തി,…

സംഭവിച്ചതൊന്നും,അറിയാത്ത ഭാവത്തിൽ സംസാരിക്കാനാണ് എന്നു പറഞ്ഞുകൊണ്ടാണ്  ഞാൻ അവനെ വിളിച്ചു വരുത്തിയത്.

 

അവന്റെ മുഖത്തു എന്നെ കാണുമ്പോൾ ഒളിക്കാൻ പാടുപെടുന്ന ഒരു പകപ്പ് ഉണ്ടായിരുന്നു.

 

“എന്തിനാ ഇങ്ങോട്ടു വരാൻ പറഞ്ഞത്…”

 

എന്റെ അടുത്തു നിന്നു ഒരു കയ്യകലത്തിൽ നിന്നവൻ ചോദിച്ചു.

 

“നീ ഇരിക്ക്….”

 

“എന്താ കാര്യം എന്നു വെച്ചാൽ പറ…

പോയിട്ടു ഒരുപാട് പണിയുള്ളതാ…”

 

ഈർഷയോടെ എന്നോട് പറഞ്ഞു മുഖം തിരിച്ച അവനെ ഞാൻ ആദ്യമായി കാണുകയായിരുന്നു,…ഞാൻ അറിയുന്ന എന്റെ അനിയനായിരുന്ന വിനീത് അല്ല ഇപ്പോൾ എന്റെ മുന്പിലുള്ളത് എന്നു എനിക്ക് അവൻ തന്നെ  വീണ്ടും വീണ്ടും കാണിച്ചു തന്നു.

The Author

Achillies

നിള പോലെയാണിന്നു ഞാൻ ഒഴുകാനാവുന്നില്ല ആരോ എന്നെ കോരിയെടുക്കുന്നു... നിശ പോലെയാണിന്നു ഞാൻ ഉറങ്ങാനാവുന്നില്ല ഒരു നിലാവ് എന്റെ മിഴികളിൽ അണയാതെ നിൽക്കുന്നു.. ഹേ ബാംസുരി നിന്റെ ഇടറിയ ജപശ്രുതി ഇനിയുമെന്റെ കാതുകളിൽ പകരരുത്, വസന്തമിങ്ങനെയാണെങ്കിൽ പൂക്കളോട്പോലും ഞാൻ കലഹിച്ചു പോവും." ~ലൂയിസ് പീറ്റർ...

141 Comments

Add a Comment
  1. ????
    വല്ലാത്തൊരു feel aan വയിക്കുമ്പോ

  2. ×‿×രാവണൻ✭

    ?❤️

  3. Bro next part vannilalo

  4. Bro ithuvare vannilalo next part

  5. Bro ivede parayunna kondonnum thonnaruth Mr romeoyude valla vivarom undo pulli tharam tharam ennu paranju Kure aayi achillies bro broikku pulliye personal aayi ariyamengil onnu paranju nokku bro tharan Easter kazhinju tharam ennu pranjatha vanittilla

    1. സോറി ബ്രോ റോമിയോയുമായി എനിക്ക് contact ഇല്ല

Leave a Reply

Your email address will not be published. Required fields are marked *