കുരുതിമലക്കാവ് 6 [ Achu Raj ] 789

വാഴു വഴുപ്പാര്‍ന്ന വലിയ പാറകള്‍ ശ്രദ്ധയോടെ നടന്ന അവര്‍ അത് പിന്നിട്ടു നടക്കാന്‍ തുടങ്ങി…..
മുകളിലോട്ടു നോക്കിയ അനിരുദ്ധന്‍ വീണ്ടും ഞെട്ടി…. അത്ഭുതത്തിന്റെ വലിയ വെലിയെറ്റങ്ങള്‍ അവനിലുണ്ടായി…
ഇപ്പോള്‍ അവര്‍ക്ക് മുകളിലായി ആ വലിയ വെള്ളച്ചാട്ടത്തെ പ്രേധിരോധിച്ചുകൊണ്ട് ഒരു വലിയ പാറ അവരെ പുഞ്ചിരിച്ചു കൊണ്ട് വരവേറ്റു……
അവന്‍ അതിലേക്കു തന്നെ നോക്കി…. ആകാശത്തെ പോലും മറച്ചുകൊണ്ട്‌ ആ വലിയ പാറ അവര്‍ക്ക് മുകളിലായി വിരാചിച്ചു…..
ചെറുതായൊന്നു തെന്നി വീഴാന്‍ പോയ അനിരുദ്ധനെ സുനന്ദ താങ്ങി നിര്‍ത്തി……
“മുകളിലേക്ക് നോക്കി നടക്കാതെ താഴേക്കു നോക്ക്…….. വഴുക്കുന്ന പാറയാ…. വീണാല്‍ പോടീ പോലും കിട്ടില്ല പിന്നെ…”
സുനന്ദ അപകടത്തിന്‍റെ വ്യാപ്തം അവനു പറഞ്ഞുകൊടുത്തു……….

അത് മനസിലാക്കിയ അവന്‍ ശ്രദ്ധയോടെ നടന്നു…..
അവളുടെ കൈകള്‍ പിടിച്ചു അല്‍പ്പം കൂടി മുന്നോട്ടു പോയ അവനു വീണ്ടും കണ്ണുകള്‍ക്ക്‌ വസന്തം നിറച്ചുകൊണ്ട് ആ കല്ലുകലക്കിടയിലായി ഒരു കൊച്ചു കുടില്‍ കണ്ടു……
അതിന്‍റെ വാതിലെന്നോണം ഒരു ചെറിയ നൂലുപ്പോലെ ഒരു ജലധാര മുകളിലെ ആ വലിയ പാറയിടുക്കില്‍ നിന്നും ആ കുടിലിനു മുന്‍പിലൂടെ താഴേക്കു കുതിച്ചുകൊണ്ടിരുന്നു……
മുകളില്‍ നിന്നും നോക്കിയാല്‍ എന്തുകൊണ്ടാണ് ആ കുടിലു കാണാത്തതെന്ന കാര്യം ഇപ്പോള്‍ അനിരുദ്ധന മനസിലായി…..
സുനന്ദ ആ കുടിലിന്റെ അകത്തേക്ക് പതിയെ കയറി….. കൂടെ അനിരുദ്ധനും…..
അതിനുളില്‍ കയറിയ അനിരുധനു എന്തെനില്ലാത്ത ഒരു തണുപ്പ് അനുഭവപ്പെട്ടു…….
അവന്‍ ചുറ്റിലും ഒന്ന് കണ്ണോടിച്ചു……
ചെറിയ ആ കുടിലിന്റെ അരികിലായി മണ്‍കട്ടകള്‍ കൊണ്ടുണ്ടാക്കിയ ഒരു ചെറിയ അടുപ്പുണ്ട്…. അതിനടുത്തായി അല്‍പ്പം വിറകും രണ്ടു മൂന്നു പാത്രങ്ങളും അവന്‍ കണ്ടു…..
ചെറിയൊരു നിലവിളക്കും മറ്റൊരു വലിയ വിളക്കും ആ കുടിലിന്റെ ഒരു മൂലയിലായി അനിരുദ്ധന്‍ കണ്ടു……

“ഇതാരുടെ വീട?”
തന്‍റെ ആകാംക്ഷ മറച്ചു വക്കാതെ അനിരുദ്ധന്‍ ചോദിച്ചു…..
“എന്‍റെ വീട്….. അല്ല നമ്മുടെ വീട്….”
അത് പറയുമ്പോള്‍ സുനന്ദയുടെ മുഖത്ത് നാണം വിടര്‍ന്നു വന്നു….
“നിന്റെ വീടോ…. ഇതോ….. നീ എങ്ങനെ ഇവിടെ?…. എനിക്കൊന്നും മനസിലാകുന്നില്ല ….”
അനിരുദ്ധന്‍ ചോദ്യങ്ങളുടെ ശരങ്ങള്‍ ഓരോന്നായി എറിഞ്ഞു…..
“അതെന്നെ….. നമ്മുടെ മംഗലം കഴിഞ്ഞു നമ്മളിവിട താമസിക്കാന്‍ പോകുന്നെ…… ഇഷ്ട്ടപെട്ടോ ഇവിടം?”
“നല്ലപ്പോലെ ഇഷ്ട്ടമായി….. പക്ഷെ നീ എങ്ങനെ ഇവിടെ?”….. ഒന്ന് തെളിച്ചു പറ”……..

അനിരുദ്ധന്‍ അക്ഷമനായി ……..
“പറയാന്നെ….. സമയമുണ്ടാലോ…… ആദ്യം നമുക്കൊരു ചായ കുടിക്കാം…. എനിട്ട്‌ സംസാരിക്കാം,,,,,, എന്താ അത് പോരെ?”
അടുപ്പിനടുത്ത്നിന്നു ഒരു ചെറിയ പാത്രം എടുത്തുകൊണ്ടു പുറത്തേക്കിറങ്ങിയ അവള്‍ അവനോടായി അത് പറഞ്ഞു…….

ആ കുടിലിന്റെ വാതില് പോലെ അനിരുദ്ധന തോന്നിയ ആ ചെറിയ വെള്ളച്ചാട്ടത്തില്‍ നിന്നും വെള്ളം ശേഖരിച് സുനന്ദ ചായ് വെക്കാനുള്ള ഒരുക്കത്തിലേക്കു നീങ്ങി……

അനിരുദ്ധന്‍ ഒന്നുകൂടി പുറത്തേക്കിറങ്ങി…. അവന്‍ ആ വലിയ വെള്ളചാട്ടങ്ങളെ നോക്കി നിന്നു…..
എന്ത് രസമാണ് അവ കണ്ടു നില്‍ക്കാന്‍…..
പ്രകൃതിക്ക് മാല ചാര്‍ത്തിയ പോലെ അവ അങ്ങനെ കുതിച്ചു ചാടുന്നു…..
അവന്‍ അല്‍പ്പം കൂടി മുന്നോട്ടു നീങ്ങി…. താഴേക്കു നോക്കി….
ആ വലിയ ജലസ്രോതസുകള്‍ ചെന്ന് പതിക്കുനത് അക്ഷരാര്‍ത്ഥത്തില്‍ പേടി പെടുത്തുന്ന വലിയൊരു ഗര്‍ത്തത്തിലേക്ക് തന്നയാണ്…..

The Author

Achuraj

Read all stories by Achuraj ഞാൻ കാണാതെ പോയ സ്വപനങ്ങളാണ് ഞാൻ....

75 Comments

Add a Comment
  1. ഈ ഭാഗവും കലക്കി . എന്തൊരു വർണന ആണു നല്ല രസം.

  2. Bro ippozhaanu kadha vaayikkunnathu…Adipoli…Ithu oru t.v series aakki koode…Enthaayalum sambhavam kalakki…Keep going..

  3. ഡ്രാക്കുള

    Dear achu പാർട്ട് അഞ്ചും ആറും ഒന്നിച്ചാണ് വായിച്ചത്. ശരിക്കും കാടിനെ തൊട്ടറിയുന്ന എഴുത്ത്. കലക്കി ബ്രോ.

    1. Thanks broi

  4. നല്ല രീതിയിൽ പോകുന്നുണ്ടായിരുന്നു .. ഇപ്പോഴും വല്ല്യ കുഴപ്പമൊന്നും സംഭവിച്ചിട്ടില്ല കുരുതിമലക്കാവിൻ്റെ ചരിത്രം അല്പം നീണ്ടുപോയെന്ന് തോന്നുന്നു ഒരു സിനിമക്കുള്ളിൽ വേരൊരു സിനിമ പോലെ… ചരിത്രം ഒന്ന് ചുരുക്കി നമ്മുടെ മെയിൻ കഥയിലെക്ക് വരട്ടെ.. ഇത്രയും പറഞ്ഞത് തന്നെ താങ്കൾ വളരെ സിനിമാറ്റിക്കായി എഴുതുന്നു എന്നതു കൊണ്ട് മാത്രമാണ്.

    1. പ്രിയ ദിവ്യ…. ചരിത്രം നീണ്ടു പോകുന്നത് സ്വാഭാവികം മാത്രമാണ്….. പെട്ടന്ന് പറഞ്ഞു തീർത്തു വർത്തമാനകാലത്തേക്കു വന്നാൽ ആർക്കും ഒന്നും മനസിലാകില്ല….

  5. nannyitundu

  6. Ipo i kadha undenna njan adyam nokkaru

  7. ഇങ്ങനെ ഉള്ള കഥകൾക്ക് വേണ്ടിയാണ് എന്നെ പോലെ ഉള്ളവർ കാത്തിരിക്കുന്നത്
    Bro അടിപൊളി

  8. Enthaa parayka bro oru cinema edukku bro

  9. വായിക്കുന്നവരില്‍ ആകാംക്ഷ നിറയ്ക്കുന്ന രചനാരീതിയും ട്വിസ്റ്റുകളും. ഐ സിംപ്ലി ലവ് യുവര്‍ സ്റ്റോറി…അമേസിംഗ് വര്‍ക്ക്.

    1. Thanks smitha

  10. Super ennu paranjal ottum kuravalla.
    Ella partum otta iruppil vayichu theerthu.
    Kathayiley vivaranangal oru apasarpaka katha vayicha pratheethy.
    Adutha part udaney thanney porattey.
    All the best.

    1. Thanks shahina

  11. പൊന്നു.

    ഓ…. കാടിന്റെ വർണന… അപാരം….
    നമുക്കങട് ബോധിച്ചട്ടോ…..???

    1. Thanks ponnu

  12. Time waste cheyyalley next porattey bro kalakki thimirtthu polichhu

  13. അപർണ അപ്പു

    ഒന്നും പറയാനില്ല എല്ലാം ഒന്നിനൊന്നു മെച്ചം…. പെട്ടെന്ന് തന്നെ അടുത്ത പാർട്ട് ഇട്ടേക്കണേ…..

    1. Thanks aparana.

Leave a Reply

Your email address will not be published. Required fields are marked *