കുറ്റബോധം 11 [Ajeesh] 218

മുടി അഴിച്ചിട്ടിരിക്കുന്നു…
മുഖത്ത് ആയിരം സൂര്യന്റെ കിരണങ്ങൾ പതിച്ച പോലെ കാന്തി, ഒരു വെളുത്ത കേരളാ സാരി ഉടുത്ത്
സ്ത്രീ സൗന്ദര്യത്തിന്റെ പ്രതീകമായി അവൾ നടന്നു വരുന്നുണ്ടായിരുന്നു…
രേഷ്മ…
ശിവൻ അവളെ നോക്കി നിന്നുപോയി…
” എന്റെ കുട്ടി… ”
ഉണ്ണിയേട്ടാ… കുറച്ച് കപ്പലണ്ടി മിട്ടായി പൊതിഞ്ഞ് താ… ”
ആ സമയം ഉണ്ണിയേട്ടന്റെ മുഖത്തും വല്ലാത്ത ഒരു പ്രസരിപ്പ് ശിവൻ കണ്ടു…. അയാൾ ദ്രുതഗതിയിൽ കപ്പലണ്ടി മിട്ടായി പൊതിഞെടുത്തു…
” ഉണ്ണിയേട്ടാ പൈസ ഞാൻ തരാട്ടാ… ”
ശിവൻ വീണ്ടും ചമ്മിയ മട്ടിൽ പറഞ്ഞു…
” പോടാ… അവന്റെ ഒരു പൈസ… ” അയാൾ അടിക്കാൻ ഓങ്ങി…” ശിവൻ റോഡ് മറിഞ്ഞു കടന്ന് രേഷ്മയുടെ മുന്നിലേക്ക് നടന്നടുത്തു….
ശിവനെ കണ്ടപ്പോൾ രേഷ്മയുടെ നടത്തത്തിന്റെ വേഗത കുറഞ്ഞു …
പക്ഷെ അവൾ അയാളുടെ മുഖത്ത് നിന്നും കണ്ണെടുത്തില്ല… അവൾ അടുത്തെത്തിയതും ശിവൻ ആ പൊതി അവൾക്ക് നൽകി…
അവളോട് എങ്ങനെ എന്ത് പറയണം എന്നൊക്കെ ഇന്നലെ ഇരുന്ന് ആലോചിച്ചു കൂട്ടിയതോന്നും അയാളുടെ മനസ്സിലേക്ക് വന്നില്ല… പഴയ നിഷ്കളങ്കത ആ മുഖത്ത് നിന്നും പോയിരിക്കുന്നു…
ഇന്ന് അത് ഒരു പക്വത കൈവരിച്ച സ്ത്രീയുടെ മുഖമാണ്… ശിവൻ അവളുടെ അടുത്തേക്ക് ചേർന്ന് നിന്നു…
” മോളെ … ഞാൻ ”
ശിവൻ എന്തോ പറയാൻ വന്നതും രേഷ്മ ഇടയിൽ കയറി അത് വിലക്കിക്കൊണ്ട് തുടർന്നു…
” ഞാൻ ഒന്ന് കാണാൻ ഇരിക്കായിരുന്നു… ”
വീട്ടിലേക്ക് വരണം എന്ന് വിചാരിച്ചതാ… ഇതിപ്പോ ഇങ്ങോട്ട് വന്നത് നന്നായി… ”
ശിവൻ അവളെ വാത്സല്യത്തോടെ നോക്കി അവളുടെ കവിളിൽ തലോടാൻ ശ്രമിച്ചു…. പക്ഷെ അവൾ അത് ശക്തമായി തട്ടിമാറ്റി…
അതിന് ശേഷം അതി ക്രൂരമായ ഒരു നോട്ടവും… ശിവൻ അമ്പരന്ന് നിന്നു…
” നിങ്ങളെ സ്നേഹിച്ചിരുന്ന ആ പഴയ രേഷ്മ ഇന്നില്ല… അവൾ മരിച്ചു…
” ഇനി എന്നെ കാണാൻ വരരുത്… അതീ കവലയിലായാലും, വീട്ടിലായാലും ” ശിവൻ തല കുമ്പിട്ട് നിന്നു…
ഇത് താൻ അർഹിക്കുന്നതാണ് എന്ന് അയാൾ ഉറപ്പിച്ചിരുന്നു… “നമുക്കിടയിൽ ഇപ്പൊ ഒരു ജീവിൻ നിന്ന് കളിക്കുന്നുണ്ട്… അതിന് എനിക്ക് ഒരു ഉത്തരം കിട്ടാതെ
നിങ്ങളെ എനിക്ക് ഇനി കാണണ്ട…
” പോ… ”
വെറുപ്പാണ് എനിക്ക് …. ” അവൾ ഘോരമായി പറഞ്ഞു…”
ശിവന്റെ കണ്ണുകൾ നിറഞ്ഞു വന്നിരുന്നു…
എങ്കിലും അയാൾ തല ഉയർത്തുവാനോ അവളെ എതിർത്ത് എന്തെങ്കിലും പറയുവാനോ നിന്നില്ല…
” ഇനിയിപ്പോ ഞാൻ ചത്താലും നിങ്ങള് വരണമെന്നില്ല… ”
എന്നെ കൊന്നത് നിങ്ങളൊക്കെ തന്നെ അല്ലെ… ഇനിയിപ്പോ ശവം കാണാൻ വന്നിട്ട് എന്തിനാ… ” ദേ ഈ കാണുന്ന ശരീരത്തിന് ജീവനുണ്ട് എന്നെ ഉള്ളു… ചത്തതിന് തുല്യമാണ്…”

The Author

Ajeesh

20 Comments

Add a Comment
  1. ബ്രോ കുറ്റബോധം കിട്ടിയില്ല

    1. കിട്ടും

  2. അജീഷ് ബ്രോ സതീഷിന്റെ കാര്യം മറന്നുപോയോ രേഷ്മയേക്കാൾ എന്നെ സ്വാതീനിച്ചത് സതീഷിന്റെ ജീവിതം ആണ് അവന്റെ ജീവിതത്തിലേക്ക് ഒരു എത്തിനോട്ടം ആയിക്കൂടെ

    1. തീർച്ചയായും ഉണ്ടാവും… ഒരു മർമ്മപ്രധാനമായ ഭാഗത്തിൽ നിന്നും പെട്ടന്ന് മറ്റൊരു ഇവന്റിലേക്ക് കടക്കാൻ പറ്റില്ല… അത് ബോർ ആകും… അതാണ് അടുത്ത ഭാഗത്തിൽ ഉണ്ടാകും

  3. കഴിഞ്ഞ ഭാഗം അൽപ്പം വിഷമം ആയെങ്കിലും ഈ പാർട് എന്തായാലും കിടുക്കി. നല്ല എനർജിയോടെ തന്നെ കഥ മുന്നോട്ട് പോകട്ടെ എന്ന് ആഗ്രഹിക്കുന്നു.

  4. സൂപ്പർ ആയിട്ടുണ്ട്, രാഹുലിന്റെ മരണത്തിന് പിന്നിൽ വല്ല കാരണവും ഉണ്ടെങ്കിൽ അത് ശിവേട്ടൻ കണ്ട് പിടിക്കണം, എന്നിട്ട് തന്റെ നിരപരാധിത്വം തെളിയിച്ച് പഴയ രേഷ്മയെ തിരിച്ച് കൊണ്ടുവരണം

    1. അങ്ങനെ നിഗൂഢമായ ഒന്നും ഇതിൽ ഇല്ല… ഒരു തിരിച്ചുവരവിന് അതിന്റെ ആവശ്യവും ഇല്ല….

  5. പ്വോളി പ്വോളി പ്വോളി ഒന്നും പറയാൻ ഇല്ല അടുത്തപാർട്ട്‌ എഴുതിത്തുടങ്ങിയ സ്ഥിതിക്ക്
    പെട്ടന്ന് കിട്ടും എന്നു കരുതുന്നു

    1. വേഗം തന്നെ ഇടാൻ ശ്രമിക്കാം ???

  6. ❤️❤️❤️❤️
    എല്ലാ പാർട്ടും ഇപ്പോഴാ തീരത്തെ… ഒറ്റ ഇരിപ്പിനു തീർത്തു ….
    അടുത്ത ഭാഗം താമസിപ്പിയ്ക്കരുതേ …
    തൂലിക…

    1. തുടങ്ങിയിട്ടുണ്ട്… കഴിഞ്ഞ ഉടനെ പോസ്റ്റ് ചെയ്യാം

  7. ഒന്നും പറയാനില്ല… എഴുതുന്നെങ്കിൽ ഇങ്ങനെ എഴുതണം എന്നല്ലാതെ…

    1. Thanks da മച്ചാനെ ???

  8. shivanum reshmayum chernn aa cherukane konnu kalanju alle?

    1. ഒരു തരത്തിൽ പറഞ്ഞാൽ അങ്ങനേം വ്യാഖ്യാനിക്കാം

  9. എന്താ പറയാ…. എനിക്കും കുറ്റബോധം വന്നോ…. ആ ചെക്കൻ മരിച്ചപ്പോൾ ഞാനും അത്ര കാര്യമാക്കിയുള്ളു…. ശിവേട്ടന്റെ character ഇല്ലാതാകരുത്… Ee കഥയിൽ ഏറ്റവും ഇഷ്ടവും ശിവേട്ടനെ ആണു…. Pls upload next part immediately…… Kaathirikaan vayya bro..

    1. വേഗം തന്നെ compleate ചെയ്യാൻ ശ്രമിക്കാം

  10. പൊന്നു.?

    1st… ബാക്കി വായിച്ചിട്ട്.

    ????

Leave a Reply

Your email address will not be published. Required fields are marked *