[കുറ്റബോധം 12 [Ajeesh] 251

അവൾ അന്ന് കിടക്കുന്നത് വരെ അതിനെക്കുറിച്ച് ആലോചിച്ചുകൊണ്ടിരുന്നു…
അവസാനം സോഫി സജീഷിനെ തിരികെ വിളിച്ചു…
” അടുത്ത മാസം ഇച്ഛായൻ വരും… ഞങ്ങൾ രണ്ടുപേരും അല്ല ടോണിയും ഉണ്ടാവും നിന്റെ വീട്ടിലേക്ക് വരുന്നുണ്ട്… ”
സജീഷ് സന്തോഷത്തിലാണ് സംസാരിച്ചത്…
” ഓഹ് അതിനെന്താ… ഇവിടെ ഫുൾ സെറ്റ് ആയിരിക്കും… ”
കല്യാണത്തെ പറ്റിയോ പെണ്ണുകണലിനെ പറ്റിയോ ഒന്നും പറയാതിരിക്കാൻ അവൾ ശ്രമിച്ചു…
അവൻ അതൊന്നും ഇനി ഓർത്ത് വിഷമിക്കുന്നതിൽ സോഫിക്കും വലിയ താൽപ്പര്യം ഉണ്ടായിരുന്നില്ല…
” പിന്നെന്താ… ” സോഫി ഒന്നും പറയാനില്ലാത്തവരെ പോലെ ചോദിച്ചു…
” ടോണി ഉറങ്ങിയോ??? ”
” ഇല്ല… ” ബാലരമ വായിക്കാ… കൊറേ വായിച്ചിട്ടും ഇത് അവന് മടുക്കുന്നില്ല…വായിച്ചത് തന്നെ വീണ്ടും വീണ്ടും വായിച്ച് ചിരിക്കുന്നുണ്ട്…
” ഹ ഹ ഹ ” സജീഷ് ഉറക്കെ ചിരിച്ചു…
” നല്ലതാടി… ഇന്നത്തെ പിള്ളേരൊന്നും ഇത് തിരിഞ്ഞുപോലും നോക്കാത്തതാ… എന്തായാലും നന്നായി… ”
” ഹമ്മം… ”
എന്നാ ശരി… എന്നാ വരുന്നെന്ന് ഞാൻ നിന്നെ അറിയിക്കാം… ”
” ബൈ… ” സോഫി ഫോൺ വച്ചു…
* * * * * * * * * * * * * * * *

ശിവൻ തന്റെ സ്വയംഭൂ വെടിയുകയായിരുന്നു… അയാൾ മറ്റൊരാൾ ആകാൻ ശ്രമിച്ചു…
രേഷ്മയുടെ പരസ്യമായ അവഗണക്ക് ശേഷം അയാൾ കവലയിലേക്ക് ഇറങ്ങാതായി…
ആരോടും അധികം സംസാരിക്കാതായി…
കഴിഞ്ഞ ഒന്നര വര്ഷത്തിനിടക്ക് അയാൾ കൂടുതലും സമയം യാത്രകളിൽ ആയിരുന്നു… എങ്കിലും അയാളുടെ ഘോരമായ ആ രൂപവും ഭാവവും നാട്ടിലുള്ള സമയത്ത് എല്ലാവരിലും ഭയം ഉണ്ടാക്കുന്നതായിരുന്നു…
രേഷ്മ വിഷമം കൊണ്ട് പറഞ്ഞതാവും എന്നോക്ക പറഞ്ഞ് ശിവനെ സമാധാനിപ്പിക്കാനും തിരിച്ചു വിളിക്കാനും ഭാസ്കരൻ ആവുന്നത്ര ശ്രമിച്ചു നീക്കിയിരുന്നു…

The Author

Ajeesh

30 Comments

Add a Comment
  1. ഒരുപാട് ഒരുപാട് ഒത്തിരി ഇഷ്ടമുള്ള കഥയാണ് കുറ്റബോധം എല്ലാർവർക്കും ഒരേ അഭിപ്രായം വളരെ ഏറെ പ്രശംസായർജ്ജിക്കുന്ന അനുഭവങ്ങൾ ഫീൽ തരുന്ന പ്രണയം വിരഹം എല്ലാം ഉൾകൊള്ളുന്ന നോവൽ എന്താണ് ഇങ്ങനെ നിർത്തുന്നത്.

    ശരിക്കും പലരും വായനക്കാരെ വിഡ്ഢികൾ ആക്കുന്നു അല്ലെങ്കിൽ പിന്നെ ഇങ്ങനെ പാതി വഴിയിൽ ഉൾെക്ഷിക്കാൻ മാത്രം എന്താ ഉള്ളെ.അജീഷ് താങ്കൾ ഈ coment കാണുന്നുണ്ടോ ഇല്ലയോ എന്നൊന്നും എനിക്ക് അറീല്ല പക്ഷെ ഞാൻ മനസ്സ് തുറന്ന് പറയുവാണ് എന്റെ കണ്ണുകളെ തന്നെ പല തവണ ഈ നോവൽ വായിചു നനഞ്ഞിട്ടുണ്ട് പ്രിയപ്പെട്ടവന്റെ വേർപാടിൽ …

    ആ ഞാൻ ഇതാരോട് പറയാൻ ആർ കേൾക്കാൻ

    1. ബ്രോ ക്ഷമിക്കണം… ഞാൻ പുതിയ പാർട്ട് പോസ്റ്റ് ചെയ്തിട്ടുണ്ട്… ,?♥️?

  2. Hi Ajeesh,
    How long to wait for the next episode?

    1. പുതിയ പാർട്ട് ഞാൻ പോസ്റ്റ് ചെയ്തിട്ടുണ്ട്… ഉടൻ അപ്‌ലോഡ് ആവും

  3. Bro മാസം ഒന്നായി കാത്തിരിക്കുന്നു വേഗം വരണം അടുത്ത പാർട്ടുമായി
    കാത്തിരിക്കുന്നു

    1. വേഗം ഉണ്ടാവും ബ്രോ..

  4. ഇത്തവണയും കലക്കി ബ്രോ… രേഷ്മ പഴയ രേഷ്മയാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു

    1. എളുപ്പാവില്ല… എന്നാലും നോക്കാം

  5. കൂടുതലും രേഷ്മയിൽ മാത്രം കഥ ഒതുങ്ങിപോവുന്നത് പോലെ….
    Next പാർട്ട് എപ്പോഴാ ബ്രോ….. പെട്ടന്ന് കിട്ടുമെന്ന് പ്രേതീക്ഷിക്കുന്നു ❤

    1. ഹേയ് മനപ്പൂർവ്വം അങ്ങനെ ഒതുക്കുന്നതല്ല… ഇതിൽ രേഷ്മയുടെ കഥ ആണ് പറയുന്നത്… പിന്നെ ഉള്ളവരെല്ലാം അവളുടെ ജീവിതത്തിൽ കടന്നുവരുന്നവർ മാത്രമാണ്… കഥയുടെ മൂലമായ വികാരങ്ങൾ പ്രകടമാക്കേണ്ടത് അവളിലൂടെ ആണ്… ഇനി വരുന്ന ഭാഗങ്ങളിൽ മിക്കവാറും രേഷ്മക്ക് സീൻ കുറവാണ്…

  6. ഈ എപ്പിസോഡും പൊളിച്ചു. എത്രയും വേഗം അടുത്ത ഭാഗം എഴുതണം ഇനിയു കാത്തിരിക്കാൻ വയ്യ.കഥയുടെ പോക്ക് ഏകദേശം മനസ്സിലാകുന്നുണ്ട് എങ്കിലും താങ്കളുടെ വരികളിലൂടെ അത് വായിക്കാൻ ആണ് താല്പര്യം എന്ന് താങ്കളുടെ കഥയുടെ ആസ്വാദകൻ….

  7. ഈ എപ്പിസോഡും പൊളിച്ചു. എത്രയും വേഗം അടുത്ത ഭാഗം എഴുതണം ഇനിയു കാത്തിരിക്കാൻ വയ്യ.കഥയുടെ പോക്ക് ഏകദേശം മനസ്സിലാകുന്നുണ്ട് എങ്കിലും താങ്കളുടെ വരികളിലൂടെ അത് വായിക്കാൻ ആണ് താല്പര്യം എന്ന് താങ്കളുടെ ഒരു ആസ്വാദകൻ….

    1. Thankyou bro ???

  8. കൊള്ളാം, അങ്ങനെ രേഷ്മ is reloaded, ഇനി ആരാ രേഷ്മയുടെ നായകൻ? സജീഷ് ആണോ. ശിവനെയും പഴയ പ്രതാപത്തിലേക്ക് തിരിച്ച് കൊണ്ട് വരൂ

    1. ഇനി പുതിയ കഥാപാത്രം ആരും വരാൻ ഇല്ല… സോ… ഇവരുടെ ഇടയിൽ തന്നെ നടക്കുന്ന ഒരു understanding ആയിരിക്കും കഥ

  9. Angane nammude reshmayum satheeshum onnikkum alle bro?

    1. ഇയാള് എന്തോന്നിത് കൊച്ചു പിള്ളേരെ പോലെ…
      കഥ പ്രീഡിക്ട് ചെയ്യാൻ ഇരിക്കുവാണോ

    1. Thank you dear ganga ???

  10. adipoli
    ✌️✌️✌️✌️❤️❤️❤️

    1. Thanks rashid bro ???

    1. Thanks machane ♥️♥️

  11. Super Bhai, Waiting for Next Part.

    1. Thanks മണികുട്ടാ.???

  12. അജീഷ് ബ്രോ വായിച്ചു തൃപ്തിയായി കുറവുകൾ ഒന്നുംതന്നെ കാണുന്നില്ല അടുത്ത part കുറച്ചു വേഗത്തിൽ നൽകണം എന്ന അപേക്ഷ മാത്രമേ ഉള്ളു
    സതീഷിനു ഒരല്പം കൂടെ പ്രാദാന്യം കൊടുക്കാൻ പറ്റുമല്ലോ എന്നൊരു അഭിപ്രായം മാത്രം മുന്നോട്ടു വയ്ക്കുന്നു

    1. ഇനി മുഴുവൻ സജീഷിന്റെ നാളുകൾ അല്ലെ… ♥️♥️♥️

  13. Ee partum polichutta Aneesh bro.

Leave a Reply

Your email address will not be published. Required fields are marked *