കുറ്റബോധം 14 [Ajeesh] 262

പിന്നെയും വരിവരിയായി അതിഥികൾ ഫോട്ടോ എടുക്കാൻ വരാൻ തുടങ്ങി…
തീരുമ്പോൾ തീരുമ്പോൾ ആളുകൾ കൂടുന്നുണ്ടോ എന്ന് സജീഷിന് തോന്നി…
സ്കൂളിൽ ഉച്ചക്കഞ്ഞിക്ക് രണ്ടാമതും പ്ലേറ്റ് കഴുകി പോകുന്ന പോലെ പലരും സ്റ്റേജിൽ ഫോട്ടോ എടുക്കാൻ വരുന്നുണ്ടോ എന്ന സംശയം അവനെ അലട്ടി…
അത്രയധികം ആളുകൾ…
എല്ലാവരും വന്ന് പോയപ്പോഴേക്കും രണ്ട് പേർക്കും ഒളിച്ചോടിയാൽ മതിയായിരുന്നു എന്നുപോലും തോന്നിപ്പോയി…
പിന്നീട് കല്യാണപ്പെണ്ണും ചെക്കനും ഭക്ഷണം കഴിക്കാൻ ഇരുന്നു…
അവിടെയും പിന്നാലെ ക്യാമറയുമായി ഒരു സംഘം കൂടെ ഉണ്ടായിരുന്നു…
” സ്വസ്ഥമായി ഒന്ന് ചൊറിയുന്നിടത്ത് മാന്തൻ പോലും പറ്റാത്ത അവസ്ഥ… ”
സജീഷ് ഇനിയൊരിക്കലും കല്യാണം കഴിക്കില്ല എന്ന് ഉറപ്പിച്ചു….
ഉച്ച ആയപ്പോഴേക്കും കല്യാണം തന്നെ സജീഷ് വെറുത്തു തുടങ്ങിയിരുന്നു…
റോഷനെ പന്തലിൽ ഒന്നും കാണാത്തതിന്റെ കാര്യം സജീഷിന് മനസ്സിലായി…
ഒരിക്കൽ ഇതെല്ലാം അനുഭവിച്ചവർക്കല്ലേ അതിന്റെ വിഷമം അറിയൂ…
അവർ ഇരുവരും വേഗം ഭക്ഷണം കഴിച്ച് എഴുന്നേറ്റു…
” സജീഷേട്ടാ… ”
രേഷ്മയുടെ നേർത്ത ശബ്ദം അവൻറെ കാതിൽ മുഴങ്ങി…
” എന്താ മോളെ…??? ”
അവളുടെ മുഖം അനുവാദം തരണം എന്ന് കെഞ്ചുന്നപോലെ കാണപ്പെട്ടു…
വല്ലാത്ത എന്തോ വിഷമം അവളെ വേട്ടയാടുന്നത് പോലെ അവന് തോന്നി…
” എനിക്ക്… ”
അവൾ ഒന്ന് വിക്കി…
” നീ പേടിക്കണ്ട… കാര്യം പറ… ”
സജീഷ് അവളുടെ വേവലാതി കണ്ട് സമാധാനിപ്പിക്കാൻ ശ്രമിച്ചു…
” ഇവിടന്ന് എന്നെ കൊണ്ട് പോകുന്നെന് മുൻപ്
എനിക്ക് …..
എനിക്ക് എന്റെ അച്ഛനോട് ഒന്ന് സംസാരിക്കാൻ പറ്റോ ??? ”
സജീഷിന് സഹതാപം തോന്നി…
” അതിന് നീ എന്തിനാ മോളെ ഇങ്ങനെ പേടിക്കുന്നെ… ”
ഞാൻ വേണ്ട എന്ന് പറയും എന്ന് വിചാരിച്ചിട്ടാണോ ??? ”
അവൾ തല താഴ്ത്തി …
” ഏട്ടൻ ഇപ്പൊ എന്റെ ഭർത്താവല്ലേ… ”
” ഞാൻ ചോദിക്കാതെ എന്തെങ്കിലും ചെയ്തു എന്ന് നാളെ പറയരുതല്ലോ… ”
അവൾ നിഷ്കളങ്കമായി പറഞ്ഞു…
വീട്ടിലെ തലമൂത്ത പെണ്ണുങ്ങളുടെ വലിയ ഒരു ക്ലാസിന് അവൾ നിർബന്ധിതമായി ഇരിക്കേണ്ടി വന്നിട്ടുണ്ട് എന്ന് സജീഷിന് മനസ്സിലായി…
” രേഷ്‌മെ… നീ എന്റെ ഭാര്യയാണ്… അടിമയല്ല… ”
പോയിട്ട് വാ… ”
അവൾ വേഗം തന്റെ അച്ഛന്റെ അടുത്തേക്ക് ഓടി…
സജീഷിന് സ്വയം തന്നോട് തന്നെ അസൂയ തോന്നി…
” ഞാൻ എന്തൊക്കെയോ ആണെന്ന് ഉള്ള ഒരു തോന്നൽ അവന് ആദ്യമായി തോന്നി… ”
രേഷ്മ അച്ഛന്റെ അടുത്തേക്ക് ഓടിച്ചെന്നു…
അച്ഛനെ ആൾക്കൂട്ടത്തിൽ നിന്ന് മാറ്റി അവൾ തന്റെ മുറിയിലേക്ക് കൊണ്ടുപോയി…
” എന്താ മോളെ…. ”
ഭാസ്‌കരൻ വാചാലനായി…
” അച്ഛാ… ശിവേട്ടൻ എവിടെ ??? ”
അവൾ അതുവരെ അടക്കി വച്ച കണ്ണുനീർ പൂർണ്ണമായും അണപൊട്ടിയൊഴുകി …
” ഭാസ്‌കരൻ മറുപടി പറഞ്ഞില്ല…

The Author

Ajeesh

34 Comments

Add a Comment
  1. അജേഷേട്ട കാത്തിരിക്കുന്നുണ്ട് കേട്ടോ മറന്നിട്ടില്ലല്ലോലെ.വൈകാതെ അടുത്ത പാർട് തന്നെക്കണേ കേട്ടോ നിങ്ങ safe alle.

    1. ആണ് bro

  2. അങ്ങനെ അവസാനം നായകനും നായികയും ഒന്നായിച്ചേർന്നു ഇനിയാണ് യഥാർത്ഥ പ്രണയം തുടങ്ങുന്നത് രാഹുലും രേഷ്മയെക്കാളും സജീഷും സോഫിയെക്കാളും വലിയ പ്രണയം.അവരുടെ അവർ മാത്രമായുള്ള നിമിഷങ്ങൾക്ക് വേണ്ടി കാത്തിരിക്കുന്നു.അപ്പോഴും ശിവേട്ടൻ ഒരു നോവായി തുടരുന്നു.സജീഷും രേഷ്മയും പൂമ്പാറ്റകൾ ആവട്ടെ അവരുടെ പ്രണയം ഓർക്കുമ്പോൾ തന്നെ കുളിരുകോരുന്നു. കാത്തിരിക്കുന്നു…??

    1. അതൊക്കെ അങ്ങനെ തന്നെ ആകും എന്ന് പ്രതീക്ഷിക്കാം… പക്ഷെ ഇനിയുള്ള ഭാഗങ്ങൾ എങ്ങനെ എഴുതി ഫലിപ്പിക്കും എന്നാണ് എനിക്ക് സംശയം

      1. തന്നെ കൊണ്ടല്ലാതെ അവരെക്കൊണ്ട് പറ്റും ഈ നോവൽ 14 ചാപ്റ്റർസ് വരെ എത്തിക്കാമെങ്കിൽ ബാക്കിയും തനിക്കല്ലേ പറ്റൂ. all the best bro

  3. MR. കിംഗ് ലയർ

    നേരത്തെ വായിച്ചതാണ് പക്ഷെ അഭിപ്രായം എഴുതാൻ സാധിച്ചില്ല.

    അപ്പൊ മംഗല്യം കഴിഞ്ഞു… ഇനി പ്രണയം ആവാം.. വാക്കുകളിൽ വിസ്മയം തീർക്കുന്ന അങ്ങേക്ക് എന്റെ ആശംസകൾ. അടുത്ത ഭാഗത്തിനായി ക്ഷമയോടെ കാത്തിരിക്കുന്നു.

    സ്നേഹപൂർവ്വം
    MR. കിംഗ് ലയർ

    1. എന്റെ വാക്കുകളിൽ ഒക്കെ വിസ്മയം ഉണ്ടോ ???
      ഇനി king liar ആയതുകൊണ്ട് തള്ളുന്നതാണോ???
      ?☺️☺️

      1. MR. കിംഗ് ലയർ

        പേരിൽ മാത്രം ഉള്ളൂ നുണ.

        1. എന്നാ പിന്നെ ഒരു 2 ഇഞ്ചു പൊങ്ങാം

  4. അടിപൊളി മുത്തേ……
    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു. ഇനി ഒരിക്കലും കാണാൻ ഇടയുണ്ടാവില്ലെന് കരുതിയിരുന്നതാണ് വീണ്ടും കാണാൻ സാധിച്ചപ്പോൾ വാക്കുകൾ അതീതമാണ്. തുടർച്ചയായി 2 ഭാഗങ്ങൾ സമ്മാനിച്ചതിന്ന് നന്ദി. അടുത്ത ഭാഗം പെട്ടന് ഞങ്ങളുടെ മുമ്പിൽ എത്തിക്കണേ………..

    എന്ന്

    സ്നേഹപൂർവ്വം

    Shuhaib(shazz)

    1. വേഗം തന്നെ ഇടാൻ ശ്രമിക്കാം

  5. സജീഷ് രേഷ്മ കഥ വായിക്കുമ്പോൾ ഒരു നൊമ്പരം ആയി മനസിൽ തളം കെട്ടി നിൽക്കുന്നു. ജീവിതത്തിൽ ഒരുപാട് കഷ്ടപ്പാടും ദുഃഖവും വേദനയും ചേർന്ന രണ്ടു ജീവിതം ഒന്നായി ചേർന്ന്. പരസ്പരം ജീവന്റെ പാതിയായി ഒരേ ജീവിതം ശിഷട്ട കാലം ജീവിച്ച് തീർക്കാൻ പോകുന്നു. വീണ്ടും അടു പാർട്ട് നായി കാത്തിരിക്കുന്നു ബ്രോ.

    1. അതല്ലേ ജീവിതം… ???

  6. Vegam adutha part poratte

    1. ശ്രമിക്കാം ബ്രോ ???

  7. പെട്ടെന്ന് തരാം എന്ന് പറഞ്ഞപ്പോ ഇത്രയും പെട്ടെന്ന് കിട്ടും എന്ന് വിചാരിച്ചില്ല വായിച്ചു തൃപ്തിയായി ശിവേട്ടനെ കണ്ടുപിടിക്കാൻ സജീഷിന് സാധിക്കട്ടെ രേഷ്മയുടെ സന്തോഷം തിരിച്ചു കിട്ടട്ടെ എന്നാശംസിക്കുന്നു
    സ്നേഹത്തോടെ
    അഹമ്മദ്

    1. രേഷ്മയുടെ പ്രശനം അതൊന്നും അല്ല അഹമ്മദ്…
      അത് ഇത്തിരി കൂടിയ ഇനം ആണ്…
      എനിക്ക് ഇപ്പോഴും അറിയില്ല അത് കഥയിൽ ഇങ്ങനെ കൊണ്ടുവരും എന്ന്

  8. അടിപൊളി, അങ്ങനെ ചേരേണ്ടവർ തന്നെ ചേർന്ന്, കല്യാണത്തിന് ശിവേട്ടൻ ഉണ്ടാകും എന്ന് പ്രതീക്ഷിച്ചിരുന്നു, പക്ഷെ രേഷ്മയെ കാണാതെ പോകും എന്ന് കരുതിയില്ല. അവർ തമ്മിലും കൂടി എല്ലാം ഒന്ന് set ആകണം.

    1. എന്തിനും ഒരു അവസാനം ഉണ്ട്…
      എന്റെ മനസ്സിലെ കഥ അവസാനിക്കുന്ന രീതി എല്ലാവർക്കും ഇഷ്ടമാവുമോ എന്ന ഭയം എനിക്ക് ഇപ്പൊ ഉണ്ട്

      1. ആ ഡയലോഗിൽ ഒരു tragedyയുടെ smell വരുന്നുണ്ടല്ലോ

        1. Hey… അങ്ങനെ predict ചെയ്യല്ലേ… ട്രാജെഡി ആവുമ്പോൾ ഇഷ്ടപ്പെടുമോ എന്നതല്ല എന്റെ പേടി… ഇത് വരെ പറഞ്ഞ കഥ പോലെ എളുപ്പം പറഞ്ഞു ഫലിപ്പിക്കാൻ പറ്റാത്ത വികാര തലങ്ങളിലേക്ക് കഥ കടക്കുമ്പോൾ എന്നെക്കൊണ്ട് ഇതൊക്കെ താങ്ങുമോ എന്നൊരു പേടി…
          ഇത് ഞാൻ ആദ്യമായി എഴുതുന്ന കഥ ആണ്… ചിലപ്പോൾ അതിന്റെ ആവും

  9. Good nannayittundu bro

    1. Thanks bro ???

  10. വീണ്ടും നല്ലൊരു പാർട്ട്‌ ??

      1. Aa quastion mark ariyathe vannathan

        1. എന്ത് പ്രശനം ഉണ്ടെങ്കിലും പറയാടോ… പരിഹരിക്കാൻ പറ്റോ എന്ന് നോക്കാം…
          പറഞ്ഞാലല്ലേ പറ്റൂ…

  11. കാത്തിരുന്ന പാർട്ട് എത്തി ചേർന്നു ഒരുപാട് സന്തോഷം ആയി bro ❤
    ഇനി അങ്ങോട്ട് സന്തോഷത്തിന്റെയും പ്രണയത്തിന്റെയും ദിനങ്ങൾ ആവട്ടെ..

    ശിവേട്ടനെ ഒരുപാട് miss ചെയ്യുന്നു…
    വൈകാതെ അടുത്ത പാർട്ട് തന്നു ഈ സന്തോഷം ഇരട്ടിയാക്കാൻ ഉള്ള പരുപാടി തുടങ്ങുക അല്ലെ ?
    ?

    1. ഇനി ഇപ്പൊ തന്നെ തുടങ്ങാണോ… ഒരു മൂഡ് വരുന്നില്ല ബ്രോ… കുറെ ഇരുന്ന് എഴുതീട്ടാ ഇത് തന്നെ തീർത്തത്… ഒരു ചെറിയ ഗ്യാപ്പ് വേണം… plzzz

  12. Onnum parayanila chetta. Super chunkil vellathoru sankadam pole, vayichu kazhinjappol. Ini ath maranel avarude jeevidathile santhoshangal koodi vayikanam
    Ath kond pettennu nxt part idane

    1. കഥ ഇഷ്ട്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം…
      അടുത്ത ഭാഗം ഞാൻ എഴുതി തുടങ്ങിയിട്ടില്ല…
      മടി…
      നാളെ വീണ്ടും എഴുതി തുടങ്ങണം എന്ന് വിചാരിക്കുന്നു..

  13. മാലാഖയുടെ കാമുകൻ

    ഇപ്പോഴും പോലെ തന്നെ… നല്ല ഒഴുക്കുള്ള എഴുതൽ… രേഷ്മയുടെ ജീവിതം സന്തോഷകരം ആകുന്നതും കാത്തിരിക്കുന്നു

    1. ഒരു കരടുണ്ട് ആ മനസ്സിൽ… അത് പോവാതെ രേഷ്മക്ക് സന്തോഷം ഉണ്ടാകില്ല…
      Thanks for your kind mention

Leave a Reply

Your email address will not be published. Required fields are marked *