അയാൾ ജനാലയിലൂടെ ദൂരെ അനന്തമായ ഗഗനസാനുക്കളിലേക്ക് നോക്കി നിന്നു…
” അച്ഛാ… പറയ്… ”
ശിവേട്ടനെ വിളിച്ചില്ലേ??? ”
“എനിക്കറിയണം…
എന്നോട് പറ… അവൾ കെഞ്ചി… ”
ഭാസ്‌കരനും തന്റെ നിയന്ത്രണം വിടുകയായിരുന്നു…
” ഇനിയിപ്പോ അതൊക്കെ എന്തിനാ അറിഞ്ഞിട്ട്… ??? ”
” മോൾക്ക് നല്ലൊരു ജീവിതം ഒക്കെ ആയി… ”
” ഇനി അതാണ് നിന്റെ ലോകം… ”
അവൾ കയ്യിലുള്ള തൂവാല പൊത്തി വാവിട്ട് കരഞ്ഞു…
” അച്ഛൻ വിളിക്കും എന്ന് എനിക്ക് ഉറപ്പായത് കൊണ്ടാ ഞാൻ ഒന്നും മിണ്ടാഞ്ഞത്… ”
ശിവേട്ടനെ എനിക്ക് കാണണം അച്ഛാ… ”
അവൾ വാശി പിടിച്ചു….
ഭാസ്കരൻ ശബ്ദം കടുപ്പിക്കാൻ ശ്രമിച്ചു…
” ഇനി അതൊന്നും നടക്കില്ല…
അവൻ പോയി… ”
” നിന്റെ കഴുത്തിൽ താലി കെട്ടുന്നത് വരെ അവൻ ഇവിടെ ഉണ്ടായിരുന്നു… ”
” അത് കഴിഞ്ഞപ്പോൾ തന്നെ പോയി… ”
രേഷ്മ പൊട്ടിക്കരഞ്ഞു…
” ഒരിക്കൽ എല്ലാം നഷ്ടപ്പെട്ട അവൻ ജീവിക്കാൻ തുടങ്ങിയത് തന്നെ നിനക്ക് വേണ്ടിയാ…”
” നിന്റെ സന്തോഷം കെടുത്താൻ നിൽക്കിന്നില്ല എന്ന് പറഞ്ഞ് അവൻ പോയി…
എവിടേക്കാണെന്ന് അച്ഛനറിയില്ല… ”
രേഷ്മ പൊട്ടിക്കാരഞ്ഞു… അച്ഛന്റെ കാലിൽ വീണു…
ഭാസ്കരൻ തന്റെ കണ്ണുകൾ തുടച്ച് ഇടറുന്ന വാക്കുകളോടെ പറഞ്ഞു… ഇനി അതൊന്നും മോള് ഓർക്കേണ്ട… ”
പുതിയൊരു ജീവിതം തുടങ്ങാണ് എന്റെ കുട്ടി… ”
” ചെല്ല് മോൻ കത്ത് നിൽക്കുന്നുണ്ടാവും… നിന്നെ കൊണ്ടു പോവാൻ… ”
” ഇനി മുതൽ നിന്റെ സർവ്വവും അവൻ ആണ് ”
അച്ഛന്റെ മോളൂട്ടി കണ്ണ് തുടക്ക്… ”
ഭാസ്‌കരൻ രേഷ്മയെ കൂട്ടി ഉമ്മറത്തേക്ക് നടന്നു…
അവൾക്ക് കരച്ചിൽ നിർത്താനായില്ല…
പുറത്തേക്ക് ഇറങ്ങിയതും അവൾ അമ്മയുടെ തോളിൽ തല ചായ്ച്ചുകൊണ്ട് അവൾ വിങ്ങിപ്പൊട്ടി…
” ഒരു കൂട്ടം ആളുകൾ അവളുടെ കണ്ണീരിന്റെ സാക്ഷ്യം വഹിച്ചു… ”
സജീഷ് വല്ലാതെ വിവശനയി കാണപ്പെട്ടു…
” താൻ അവളോട് എന്തോ വലിയ തെറ്റാണ് ചെയ്തത് എന്നൊരു തോന്നൽ… ”
അൽപ്പ നേരത്തിന് ശേഷം അവൾ കാറിൽ കയറി… സജീഷും…
ആൾക്കൂട്ടത്തിന്റെ അകമ്പടിയോടെ റോസാപ്പൂക്കൾ കൊണ്ട് അലങ്കരിച്ച ആ വണ്ടി പതിയെ നീങ്ങി… പുതിയ സ്വപ്നങ്ങളിലേക്ക്… “
( തുടരും )
അജേഷേട്ട കാത്തിരിക്കുന്നുണ്ട് കേട്ടോ മറന്നിട്ടില്ലല്ലോലെ.വൈകാതെ അടുത്ത പാർട് തന്നെക്കണേ കേട്ടോ നിങ്ങ safe alle.
ആണ് bro
അങ്ങനെ അവസാനം നായകനും നായികയും ഒന്നായിച്ചേർന്നു ഇനിയാണ് യഥാർത്ഥ പ്രണയം തുടങ്ങുന്നത് രാഹുലും രേഷ്മയെക്കാളും സജീഷും സോഫിയെക്കാളും വലിയ പ്രണയം.അവരുടെ അവർ മാത്രമായുള്ള നിമിഷങ്ങൾക്ക് വേണ്ടി കാത്തിരിക്കുന്നു.അപ്പോഴും ശിവേട്ടൻ ഒരു നോവായി തുടരുന്നു.സജീഷും രേഷ്മയും പൂമ്പാറ്റകൾ ആവട്ടെ അവരുടെ പ്രണയം ഓർക്കുമ്പോൾ തന്നെ കുളിരുകോരുന്നു. കാത്തിരിക്കുന്നു…??
അതൊക്കെ അങ്ങനെ തന്നെ ആകും എന്ന് പ്രതീക്ഷിക്കാം… പക്ഷെ ഇനിയുള്ള ഭാഗങ്ങൾ എങ്ങനെ എഴുതി ഫലിപ്പിക്കും എന്നാണ് എനിക്ക് സംശയം
തന്നെ കൊണ്ടല്ലാതെ അവരെക്കൊണ്ട് പറ്റും ഈ നോവൽ 14 ചാപ്റ്റർസ് വരെ എത്തിക്കാമെങ്കിൽ ബാക്കിയും തനിക്കല്ലേ പറ്റൂ. all the best bro
???
നേരത്തെ വായിച്ചതാണ് പക്ഷെ അഭിപ്രായം എഴുതാൻ സാധിച്ചില്ല.
അപ്പൊ മംഗല്യം കഴിഞ്ഞു… ഇനി പ്രണയം ആവാം.. വാക്കുകളിൽ വിസ്മയം തീർക്കുന്ന അങ്ങേക്ക് എന്റെ ആശംസകൾ. അടുത്ത ഭാഗത്തിനായി ക്ഷമയോടെ കാത്തിരിക്കുന്നു.
സ്നേഹപൂർവ്വം
MR. കിംഗ് ലയർ
എന്റെ വാക്കുകളിൽ ഒക്കെ വിസ്മയം ഉണ്ടോ ???
ഇനി king liar ആയതുകൊണ്ട് തള്ളുന്നതാണോ???
?☺️☺️
പേരിൽ മാത്രം ഉള്ളൂ നുണ.
എന്നാ പിന്നെ ഒരു 2 ഇഞ്ചു പൊങ്ങാം
അടിപൊളി മുത്തേ……
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു. ഇനി ഒരിക്കലും കാണാൻ ഇടയുണ്ടാവില്ലെന് കരുതിയിരുന്നതാണ് വീണ്ടും കാണാൻ സാധിച്ചപ്പോൾ വാക്കുകൾ അതീതമാണ്. തുടർച്ചയായി 2 ഭാഗങ്ങൾ സമ്മാനിച്ചതിന്ന് നന്ദി. അടുത്ത ഭാഗം പെട്ടന് ഞങ്ങളുടെ മുമ്പിൽ എത്തിക്കണേ………..
എന്ന്
സ്നേഹപൂർവ്വം
Shuhaib(shazz)
വേഗം തന്നെ ഇടാൻ ശ്രമിക്കാം
സജീഷ് രേഷ്മ കഥ വായിക്കുമ്പോൾ ഒരു നൊമ്പരം ആയി മനസിൽ തളം കെട്ടി നിൽക്കുന്നു. ജീവിതത്തിൽ ഒരുപാട് കഷ്ടപ്പാടും ദുഃഖവും വേദനയും ചേർന്ന രണ്ടു ജീവിതം ഒന്നായി ചേർന്ന്. പരസ്പരം ജീവന്റെ പാതിയായി ഒരേ ജീവിതം ശിഷട്ട കാലം ജീവിച്ച് തീർക്കാൻ പോകുന്നു. വീണ്ടും അടു പാർട്ട് നായി കാത്തിരിക്കുന്നു ബ്രോ.
അതല്ലേ ജീവിതം… ???
Vegam adutha part poratte
ശ്രമിക്കാം ബ്രോ ???
പെട്ടെന്ന് തരാം എന്ന് പറഞ്ഞപ്പോ ഇത്രയും പെട്ടെന്ന് കിട്ടും എന്ന് വിചാരിച്ചില്ല വായിച്ചു തൃപ്തിയായി ശിവേട്ടനെ കണ്ടുപിടിക്കാൻ സജീഷിന് സാധിക്കട്ടെ രേഷ്മയുടെ സന്തോഷം തിരിച്ചു കിട്ടട്ടെ എന്നാശംസിക്കുന്നു
സ്നേഹത്തോടെ
അഹമ്മദ്
രേഷ്മയുടെ പ്രശനം അതൊന്നും അല്ല അഹമ്മദ്…
അത് ഇത്തിരി കൂടിയ ഇനം ആണ്…
എനിക്ക് ഇപ്പോഴും അറിയില്ല അത് കഥയിൽ ഇങ്ങനെ കൊണ്ടുവരും എന്ന്
അടിപൊളി, അങ്ങനെ ചേരേണ്ടവർ തന്നെ ചേർന്ന്, കല്യാണത്തിന് ശിവേട്ടൻ ഉണ്ടാകും എന്ന് പ്രതീക്ഷിച്ചിരുന്നു, പക്ഷെ രേഷ്മയെ കാണാതെ പോകും എന്ന് കരുതിയില്ല. അവർ തമ്മിലും കൂടി എല്ലാം ഒന്ന് set ആകണം.
എന്തിനും ഒരു അവസാനം ഉണ്ട്…
എന്റെ മനസ്സിലെ കഥ അവസാനിക്കുന്ന രീതി എല്ലാവർക്കും ഇഷ്ടമാവുമോ എന്ന ഭയം എനിക്ക് ഇപ്പൊ ഉണ്ട്
ആ ഡയലോഗിൽ ഒരു tragedyയുടെ smell വരുന്നുണ്ടല്ലോ
Hey… അങ്ങനെ predict ചെയ്യല്ലേ… ട്രാജെഡി ആവുമ്പോൾ ഇഷ്ടപ്പെടുമോ എന്നതല്ല എന്റെ പേടി… ഇത് വരെ പറഞ്ഞ കഥ പോലെ എളുപ്പം പറഞ്ഞു ഫലിപ്പിക്കാൻ പറ്റാത്ത വികാര തലങ്ങളിലേക്ക് കഥ കടക്കുമ്പോൾ എന്നെക്കൊണ്ട് ഇതൊക്കെ താങ്ങുമോ എന്നൊരു പേടി…
ഇത് ഞാൻ ആദ്യമായി എഴുതുന്ന കഥ ആണ്… ചിലപ്പോൾ അതിന്റെ ആവും
Good nannayittundu bro
Thanks bro ???
വീണ്ടും നല്ലൊരു പാർട്ട് ??
???
Aa quastion mark ariyathe vannathan
എന്ത് പ്രശനം ഉണ്ടെങ്കിലും പറയാടോ… പരിഹരിക്കാൻ പറ്റോ എന്ന് നോക്കാം…
പറഞ്ഞാലല്ലേ പറ്റൂ…
കാത്തിരുന്ന പാർട്ട് എത്തി ചേർന്നു ഒരുപാട് സന്തോഷം ആയി bro ❤
ഇനി അങ്ങോട്ട് സന്തോഷത്തിന്റെയും പ്രണയത്തിന്റെയും ദിനങ്ങൾ ആവട്ടെ..
ശിവേട്ടനെ ഒരുപാട് miss ചെയ്യുന്നു…
വൈകാതെ അടുത്ത പാർട്ട് തന്നു ഈ സന്തോഷം ഇരട്ടിയാക്കാൻ ഉള്ള പരുപാടി തുടങ്ങുക അല്ലെ ?
?
ഇനി ഇപ്പൊ തന്നെ തുടങ്ങാണോ… ഒരു മൂഡ് വരുന്നില്ല ബ്രോ… കുറെ ഇരുന്ന് എഴുതീട്ടാ ഇത് തന്നെ തീർത്തത്… ഒരു ചെറിയ ഗ്യാപ്പ് വേണം… plzzz
Onnum parayanila chetta. Super chunkil vellathoru sankadam pole, vayichu kazhinjappol. Ini ath maranel avarude jeevidathile santhoshangal koodi vayikanam
Ath kond pettennu nxt part idane
കഥ ഇഷ്ട്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം…
അടുത്ത ഭാഗം ഞാൻ എഴുതി തുടങ്ങിയിട്ടില്ല…
മടി…
നാളെ വീണ്ടും എഴുതി തുടങ്ങണം എന്ന് വിചാരിക്കുന്നു..
ഇപ്പോഴും പോലെ തന്നെ… നല്ല ഒഴുക്കുള്ള എഴുതൽ… രേഷ്മയുടെ ജീവിതം സന്തോഷകരം ആകുന്നതും കാത്തിരിക്കുന്നു
ഒരു കരടുണ്ട് ആ മനസ്സിൽ… അത് പോവാതെ രേഷ്മക്ക് സന്തോഷം ഉണ്ടാകില്ല…
Thanks for your kind mention