‘അമ്മ : ഞങ്ങൾ രണ്ടും, ബിജു ചിട്ടയി, ചേച്ചി (ബിജൂൻ്റെ ഭാര്യ), അപ്പു, പിന്നെ സജി ചേട്ടനും നാത്തൂനും. (സജി- അമ്മേടെ ചേട്ടൻ, നമ്മടെ വീട്ടിൽ നിന്നും 5km കാണും അവിടേക്കു. ബിജുപ്പാപ്പൻ അയല്പക്കത്താണ് താമസം )
ഞാൻ : അപ്പൊ ഇന്നോവ ഫുൾ ആണല്ലോ?
അപ്പൻ : മ്മ്
ഞാൻ : അപ്പൊ അഞ്ജന ?
(സജി മാമൻ്റെ മകൾ, 3rd year B.Tech പഠിക്കുന്നു)
അമ്മ: അവളുടെ ഏതോ കൂട്ടുകാരീടെ അടുത്തോട്ടു പോകുവാന്ന്.
———-
വെള്ളിയാഴ്ച രാവിലെ ‘അമ്മ മുറ്റത്തു കൊപ്ര ചിക്കുന്നതു കണ്ടു ഞാനും സഹായിക്കാൻ ചെന്നു,
‘അമ്മ : നിൻ്റെ പനി മാറി വരുന്നതല്ലെ ഒള്ളു. ഞാൻ ചെയ്തോളാം നീ കേറി പൊക്കോ.
ഞാൻ : ഇനിയും എങ്ങോട്ട് മാറാനാ എൻ്റെ അമ്മേ? പനി പോയി .
‘അമ്മ : മ്മ്മ്മ്, പിന്നെ മഴ വെല്ലോതും പെയ്യുവാണെങ്കിൽ ഇത് എടുത്തു നനയാതെ വെക്കണം.
ഞാൻ : ഇടം വലം നോക്കാതെ ചെയ്തിരിക്കും.
‘അമ്മ : എന്നാ, ഞാൻ പോയി റെഡി ആകട്ടെ,
‘അമ്മ LP സ്കൂൾ ടീച്ചർ ആണ് അപ്പൻ ഒരു hardware shop നടത്തുന്നു.
ഉച്ചക്ക് വരം എന്നും അമ്മയും അപ്പനും പോയി. ഞാൻ ദിവാൻകോട്ടിൽ tv യും കണ്ടു കിടന്നു. ചെറിയ തലവേദന ഉണ്ട്. രാവിലെ വെയിൽ കൊണ്ടിട്ടരിക്കും.
കുറച്ചു കഴിഞ്ഞപ്പോൾ രാവിലത്തെ വെയിൽ മാറി ആകാശം മൂടി കെട്ടി. പതിയെ മഴ പെയ്യാൻ തുടങ്ങിയതും ഞാൻ കൊപ്ര വാരിവെക്കാൻ പോയി. പക്ഷെ മഴ ചതിച്ചു. നിമിഷ നേരം കൊണ്ട് ചെറിയ മഴ പേമാരി ആയി. ഞാൻ കൊപ്ര വാരി വെച്ചു, പക്ഷെ ഞാൻ മുഴുവനായും കൊപ്ര പകുതിയും നനഞ്ഞു. നനഞ്ഞ കൊപ്ര ഡ്രയറിൽ കയറ്റി ഉണക്കാൻ ഇട്ട ശേഷം ഞാൻ കുറച്ച നേരം കിടന്നു. എനിക്ക് പിന്നേം തണുക്കുന്നു പോലെ തോന്നി, തലവേദനയും ഉണ്ട്.
ഉച്ച ആയപ്പോഴേക്കും അമ്മയും അച്ഛനും എത്തി. അമ്മ വന്നതും കൊപ്രയുടെ കാര്യം തിരക്കി.
Kollam bro.
Waiting for the next 6
അൽപം തിരക്കിലാണ് അടുത്ത ആഴ്ച ഉണ്ടാവും
Nice….ellam pathukke mathi
കൊള്ളാം ബ്രോ
Nice bro ingana thanne pokatte adipoli aayit ind pettenn onnum venda pathukke mathi
Thanku
Thanks ഉണ്ണി
Aduthath vegam poratte
Good thudru
Thanks