“എന്റെ പൊന്ന് ഏട്ടത്തീ, എനിക്ക് വയസ്സ് ഇരുപത്തിനാലായി എന്ന് വല്ല ബോധവുമുണ്ടോ? ഈ പ്രായത്തിൽ കൊച്ചുകുട്ടികളെപ്പോലെ തൊപ്പിയും വെച്ച് കേക്ക് മുറിക്കാൻ എനിക്ക് ലേശം ഉളുപ്പുണ്ട്. വല്ല ജോലിയും കിട്ടിയിട്ട് പോരേ ഈ ആഘോഷമൊക്കെ?”
ഞാൻ വീണ്ടും എന്റെ ഭാഗം ന്യായീകരിക്കാൻ നോക്കി.
സത്യമല്ലേ, നാട്ടുകാരുടെ ഇടയിൽ അത്യാവശ്യം വിലയും നിലയുമൊക്കെ ഉള്ള വീട്ടിലെ ഇളയ മകൻ, ഇപ്പോഴും ‘PSC പഠനം’ എന്ന ബോർഡും വെച്ച് വീട്ടിലിരിക്കുവാ. അതിനിടയിലാ ഈ ആർഭാടം. കാണുന്നവർ കളിയാക്കി ചിരിക്കില്ലേ?
എന്റെ ചോദ്യം കേട്ട് ഏട്ടത്തി കയ്യിലിരുന്ന തോരണം ഭിത്തിയിൽ ഒട്ടിച്ചുകൊണ്ട് എന്നെയൊന്ന് നോക്കി.
“ജോലി കിട്ടിയിട്ട് ആഘോഷിക്കാൻ അത് നിന്റെ വിജയത്തിന്റെ ആഘോഷം. ഇതിപ്പോ നിന്റെ പിറന്നാളാ… ഞങ്ങളുടെ വീട്ടിലെ കുട്ടിയുടെ പിറന്നാൾ. അത് ഞങ്ങൾക്ക് ആഘോഷിച്ചേ പറ്റൂ. നീയിപ്പോ നാട്ടുകാരെ പേടിച്ചാണോ ഈ മടി പിടിക്കുന്നത്?”
“അതല്ല ഏട്ടത്തീ… എന്നാലും…”
“ഒരു എന്നാലും ഇല്ല. നിനക്ക് 24 അല്ല, 44 വയസ്സായാലും ഈ വീട്ടിൽ നീ ഞങ്ങൾക്ക് കുട്ടി തന്നെയാ. അതുകൊണ്ട് മറുത്തൊന്നും പറയാതെ മര്യാദയ്ക്ക് പോയി കുളിച്ചൊരുങ്ങി വരാൻ നോക്ക്. ഏട്ടൻ വരുമ്പോഴേക്കും നമുക്ക് കേക്ക് മുറിക്കണം.”
ഏട്ടത്തിയുടെ ആ സ്നേഹത്തിന് മുൻപിൽ എന്റെ എല്ലാ എതിർപ്പുകളും അലിഞ്ഞുപോയി. ചേച്ചി അപ്പോഴും ഫോണിൽ ആരോടോ സംസാരിച്ചുകൊണ്ട് എല്ലാം കണ്ട് ചിരിക്കുന്നുണ്ടായിരുന്നു.

എന്റെ bro ഒന്നും പറയാൻ ഇല്ല നിങ്ങടെ മുന്നേ ഉള്ള കഥ വായിച്ചു ഇതിന്റെ ത്രില്ല് അനുഭവിക്കതെ വിട്ടു പോയല്ലോ എന്നുള്ള അതിയായ സങ്കടം മാത്രം മരണ mass സാനം aanu love u എഴുത്തു കാരാ ഇമ്മാതിരി ഒരു itom wht a sexy aproch 🥰🥰🥰തീറു സാനം ഈൗ സ്റ്റാർട്ടിങ് ൽ thanne bakki കഥ ellam പുറകിൽ ആയിട്ടുണ്ട്
മോനെ നീ മാസ്സ് ആടാ. മരണ മാസ്സ്.
പൊളി
ponnu moane idivett sadhanam kolaam keep.going
കാവൽക്കരാ ഇനി എന്തു എഴുതിയാലും എല്ലാരും ഇങ്ങളുടെ ഫാൻസ് ആണ് ഒന്നും നോക്കണ്ട അടുത്ത പാർട്ട് കിച്ചിക്കോ
അടിപൊളി 🤎
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു..
machuu scene sanam thudaranam veendum 🔥
🌹🫶
Edaa mone scene story.. pne pettann avan set avalle. time eduth slow ayi poya mathi. pne pattuvanengi avalde POV koodi storyil indel kollam. appo avalde sidum ariyalo. any way 🔥
super bro
Dey ratheeshe sopnathil ninn eneek😅😅😅, machu onn maind free ayit vayikkan vendi Saturday night vare Kathua nilkalayirunnu, comments okke kanderam manasilayi sambavam koluthi enn , kidilan story ennalum nte potta avalk engane ivane , bro yude kadha ayond onnum parayan pattilla twist nte ayyar kali alle , njan ithra attractive ayi ulla 2 eyuth karane ullu bro yum, arjun devum,sathyam parayalo ningale story vayikkukbola manas okke onn free avunnath , keep continuing bro , comment kandal reply tharane
തുടക്കം തന്നെ പൊളി ❤️🥰
പെണ്ണ് നല്ല കൊമ്പത്താണ് എന്ന് വിചാരിച്ചു
നമ്മുടെ ചെക്കന്റെ aura കളയണ്ട 😅. കുറച്ചു ജാടയൊക്കെ ഇട്ട് നിന്നാൽ മതി ❤️.
pwoli adutha part vegam thaaa
വളരെ മികച്ച തുടക്കം
അഭിനന്ദനങ്ങൾ ❤️❤️🔥
കാവൽക്കാര, തീ പാറുന്ന കഥയുമായി വന്നു വീണ്ടു,,,, ഉറപ്പായും ഇത് പൊളിക്കും.