ലവ് ബൈറ്റ് [കാവൽക്കാരൻ] 1110

ലവ് ബൈറ്റ്

Love Bite | Author : Kavalkkaran


fyv R73l

“എന്റെ പൊന്ന് ഏട്ടത്തീ, ഇതിന്റെയൊക്കെ വല്ല ആവശ്യവുമുണ്ടോ? അല്ലെങ്കിലേ നാട്ടിലിറങ്ങി നടക്കാൻ വയ്യ, ഇനി ഇതും കൂടി വേണോ?”

 

​കയ്യിലിരുന്ന ബലൂൺ ഊതി വീർപ്പിക്കുന്നതിനിടയിൽ കിതച്ചുകൊണ്ട് ഞാൻ ഏട്ടത്തിയോടായി ചോദിച്ചു.

 

​”നീയൊന്നും പറഞ്ഞിട്ട് കാര്യമില്ല. ഞാൻ ഈ വീട്ടിൽ വന്ന ശേഷം നടക്കുന്ന ആദ്യത്തെ ബർത്ത്ഡേ ആണിത്. എനിക്കിത് ആഘോഷിച്ചേ പറ്റൂ…”

 

​ഏട്ടത്തിയുടെ മറുപടിക്ക് ഒട്ടും താമസമുണ്ടായില്ല. ഇനി പുള്ളിക്കാരിയോട് പറഞ്ഞിട്ട് കാര്യമില്ലെന്ന് ഉറപ്പ്.

 

​”എടി ചേച്ചി… നീയെങ്കിലും ഇവളോടൊന്ന് പറയടി…”

 

ഞാൻ അവസാനത്തെ പ്രതീക്ഷയെന്നോണം ചേച്ചിയെ കൂട്ടുപിടിച്ചു.

 

“എന്നോട് പറഞ്ഞിട്ട് യാതൊരു കാര്യവുമില്ല വാവേ, നീ അവളോട് തന്നെ പറഞ്ഞാൽ മതി. ഈ കാര്യം പറഞ്ഞ് അവളെന്നെ ഇന്നലെ മുതൽ ചെവിതുളയ്ക്കാൻ തുടങ്ങിയതാ…”

 

ഡെക്കറേഷൻ തിരക്കിലായിരുന്ന ചേച്ചി തിരിഞ്ഞുനോക്കാതെ തന്നെ പറഞ്ഞു

 

​ഞാൻ ദയനീയമായി ഏട്ടത്തിയെ ഒന്ന് നോക്കി. മറുപടിയായി ആ പല്ല് കാണിച്ചുള്ള ചിരി കിട്ടിയപ്പോൾ തന്നെ എനിക്ക് കാര്യം മനസ്സിലായി; ഇന്നിനി നാട്ടുകാരുടെ മുന്നിൽ നാണംകെടുക തന്നെ!

 

ഇവിടെ ഇപ്പൊ എന്താണിത്ര ബഹളം എന്നല്ലേ?

 

​സംഭവം വേറൊന്നുമല്ല, ഇന്ന് എന്റെ ബർത്ത്ഡേയാണ്! ഏട്ടത്തി ഈ വീട്ടിൽ വന്നതിന് ശേഷമുള്ള എന്റെ ആദ്യത്തെ പിറന്നാൾ.

 

​ഇനി എന്നെയൊന്ന് പരിചയപ്പെടുത്താം. പേര് അഭിമന്യു ബലരാമൻ. സാക്ഷാൽ ബലരാമന്റെയും ഉർവശിയുടെയും മൂന്നാമത്തെയും അവസാനത്തെയും സന്തതി.

The Author

കാവൽക്കാരൻ

"വരികളിൽ മറഞ്ഞൊരു നിഴൽ... "--കാവൽക്കാരൻ Insta:-kaavalkkaran__

61 Comments

Add a Comment
  1. തുടരണം

  2. സൂപ്പർ തീം ആണ് ബ്രോ.. പെട്ടന്ന് തന്നെ അടുത്ത പാർട്ട്‌ തരണം.

  3. അഭിയിക്കിട്ട് എന്തോ വലിയൊരു പണി വരുന്നുണ്ടല്ലോ 🤣🙄, all the best 😂

  4. ഇഷ്ടപ്പെട്ടോ എന്നൊരു ചോദ്യമുണ്ടോ? അടിപൊളി സൂപ്പർ തുടക്കം ഒരു ഹീറോയ്ക്ക് പറ്റിയ എല്ലാ ഗുണഗണങ്ങളും മുത്തിണങ്ങിയ ഒരു തന്റേടിയെ സൂപ്പറായി അവതരിപ്പിച്ചു. അടുത്തുള്ള ഭാഗത്തിനായി കാത്തിരിക്കുന്നു ഒപ്പം നമ്മുടെ നിധിയുടെ കാവൽക്കാരെയും

  5. സൂപ്പർ , ഒരു പ്രതികാരത്തിന്റെ കഥ ആകരുത്. ഒരു love story മതി

  6. Machana poli story.
    ith oru aduthaa nidhi yuda kavalkaran polaa oru kidukachi story akum ennu orapaa. Baki venam nertharuthuu katta support ondd
    ithum njn orape parayunaa 3 days innu ullill 1k likes kerum orapaa.

    Ipam ee site ille Kavalkaran enna Author entee range ellavarkum manasilayi tuu ondd. Katta support ee story nertharuthaa continue cheyuu plsss♥️♥️

  7. “love bite” and fantasy so oru vampire love expect cheyyunnu 🤩.ee chapter vaichappol sidhune orma vannu.😂😂 anyway nice chapter kaavalkkaraa

  8. please continue….

  9. wow! അടിപൊളി സ്റ്റോറി please continue

  10. നന്നായിട്ടുണ്ട് തുടരുക

  11. ഇത് പോലൊത്ത കഥകൾ വരട്ടെ …
    പൊളിച്ചു ബ്രോ … സൂപ്പർ .

    അടുത്ത ഭാഗം വേഗം വരട്ടെ …

    waiting….

  12. മോനേ വേറെ ലെവൽ 📈🤣💯

    അഭിമന്യു & അനു
    എന്താകുമോ എന്തോ 😌

    ചെറുക്കന് Rolls Royce കിട്ടിയാൽ മതിയായിരിക്കും 🙀

  13. bro thudakkam kidilam 💕
    next part vegam venam

  14. ക്രിമേഷ്

    തുടക്കം പൊളി. അതികം താമസിക്കാതെ അടുത്ത പാർട് തന്നാൽ സന്തോഷം

  15. സൂപ്പർ എഴുത്ത്.

  16. പ്രേത കഥയാണോ മച്ചാ എന്തായാലും തുടക്കം സൂപ്പർ

  17. continue bro❤️ nalla thudakkam👏

  18. തുടക്കം കൊള്ളാം. ബാക്കി ഉടൻ പ്രതിക്ഷിക്കുന്നു

  19. കാവൽക്കാരൻ

    ഇഷ്ട്ടപെട്ടാൽ ലൈക്ക് and കമന്റ്‌. and you can also share ur opinions in the insta id kavalkkaran__

    ഇഷ്ട്ടപെട്ടാൽ തുടർന്നും എഴുതുന്നതാണ് 😊

    1. സൂപ്പർ ഇനിയും തുടരണം അടി പൊളി ആയിട്ടുണ്ട്

    2. ഒറ്റപ്പെട്ടവൻ

      തുടരുക full support…

    3. bro super please continue

    4. അടിപൊളി ഇത് പൊളിക്കും

  20. nice story continue…..

  21. intersting

  22. ഒറ്റപ്പെട്ടവൻ

    നല്ല തുടക്കം കൊറേ നാൾക്ക് ശേഷം നല്ല ഫ്രഷ് ആയ ഒരു കഥ വായിക്കുന്നത് പിന്നെ 3 yrs age difference ഒള്ളത് കൊഴപ്പം ഒന്നുമില്ല ലവ് ബൈറ്റ് എന്ന് കണ്ടതും അഭിമന്യുവിന് പണി കിട്ടും എന്ന് കാര്യം ഉറപ്പ് ആയി 😂എന്തായാലും തുടരുക പകുതിക്ക് വച്ച നിർത്തരുത്

  23. matte katha kazhinjitt matheyayirunn
    ee katha vaican athe kazhiyanoloo enn orkumbo sangadam matte katha ni enganum oodich therthalo enna oru cheriya pedium
    😁😁😁

  24. എന്റെ പൊന്നോ ഇങ്ങനെ ആവണം ഒരു കഥയുടെ തുടക്കം 🖋️🖋️🖋️🔥🔥🔥🥳

  25. രാവണൻ രാവണൻ

    starting kollam bro continue cheyibro

  26. ഇതുവരെ കൊള്ളാം

  27. interesting starting
    continue mone
    ee katha vaican nthakum ondakuka enn ariyan waiting
    ❣️❣️

  28. കാവൽക്കാരോ
    താൻ വായനക്കാരുടെ ഹൃദയം അടിച്ചോണ്ട് പോകുവല്ലോ… കിടിലം… തുടർന്നില്ലേൽ തന്നെ തല്ലി കൊല്ലും പറഞ്ഞേക്കാം

  29. അനു വല്ല vampire ahno😂തുടക്കത്തിലേ ഫോട്ടോ കണ്ട കൗതുകത്തിൽ ചോയ്ച്ചതാണേ 👀എന്തായാലും എഴുതുന്നത് കാവൽക്കാരൻ അല്ലെ പിന്നെ നമ്മുക്ക് എന്ത് പ്രശ്നം വായിക്കാൻ ready🙌🏻അഭിമന്യു ❤‍🔥അനു love moments വേണ്ടി waiting time എടുക്കും എന്നറിയാം എന്നാലും കട്ട waiting so ഇത് തുടരുക next പിന്നെ നിധി തരാനും മറക്കരുത്…… waiting for love bit and നിധിയുടെ കാവൽക്കരൻ

  30. as usual start കലക്കി അല്ലാതെ വേറെ എന്ത് പറയാൻ അനു ചൈതന്യക്ക് ഇനി അഭിമന്യു ശരണം എന്നാലും എന്ത് കൊണ്ടോയിരിക്കും എല്ലാം വഴിയേ അറിയണം so തുടർന്ന് എഴുതാൻ മറക്കല്ലേട്ടാ 👀next പാർട്ടിനു വേണ്ടി waiting പിന്നെ നിധി തരാൻ വൈകരുത് ട്ടോ സ്നേഹം മാത്രം

Leave a Reply to ഒറ്റപ്പെട്ടവൻ Cancel reply

Your email address will not be published. Required fields are marked *