ലവ് ബൈറ്റ് 6 [കാവൽക്കാരൻ] 742

 

അങ്ങനെ ഓരോന്ന് ചിന്തിച്ചിരിക്കുമ്പോഴാണ് എസിയുടെ തണുത്ത കാറ്റിനൊപ്പം അവളുടെ മൂക്കിലേക്ക് ആ ഗന്ധം അടിച്ചുകയറിയത്.

 

അവന്റെ ചോരയുടെ മനംമയക്കുന്ന ഗന്ധം!

 

ആ നിമിഷം അവളുടെ കണ്ണുകളുടെ നിറം മാറുന്നതും, തൊണ്ട വരളുന്നതും അവളറിഞ്ഞു. അവളുടെ ചുണ്ടുകൾ അറിയാതെ വിറച്ചുതുടങ്ങി. ആ ഇളം കുർത്തയുടെ കോളറിനിടയിലൂടെ കാണുന്ന, അവന്റെ കഴുത്തിലെ മിടിക്കുന്ന ഞരമ്പുകളിലേക്ക് നോക്കിയപ്പോൾ… അവളുടെ നഖങ്ങൾ സീറ്റിൽ അമർന്നു. അവനെ ഇപ്പോളീ സീറ്റിലിട്ട് തന്നെ കടിച്ചു കീറി ആ ചോര മുഴുവൻ കുടിച്ചു വറ്റിക്കാൻ അവളുടെ ഉള്ളിലെ അടക്കിവെച്ച ദാഹം വല്ലാതെ ഉണർന്നു വന്നു.

 

തന്റെ കൂർത്ത പല്ലുകൾ പുറത്തേക്ക് വരാൻ വെമ്പൽ കൊള്ളുന്നതുപോലെ അവൾക്ക് തോന്നി. വല്ലാത്തൊരു പാടുപെട്ടാണ് അവൾ തന്റെ നിയന്ത്രണം തിരിച്ചുപിടിച്ചത്.

 

പെട്ടെന്നാണ് അവളുടെ മനസ്സിലേക്ക് ആ ചിന്ത വന്നത്. ഇവനിപ്പോൾ തന്റെ ഭർത്താവല്ലേ… അങ്ങനെ നോക്കുമ്പോൾ തന്റെ സ്വന്തം ബ്ലഡ് ബാങ്ക് തന്നെയല്ലേ ഇവൻ! പിന്നെന്തിനാ താൻ ദാഹം ഇങ്ങനെ കഷ്ടപ്പെട്ട് അടക്കിപ്പിടിക്കുന്നത്?

 

ശരിക്കും ഇവനെ ഉപയോഗിക്കണം. തന്റെ ദാഹത്തിന് ഇവനെക്കാൾ വലിയൊരു ഇര വേറെ കിട്ടാനില്ല.

 

പക്ഷേ… അങ്ങനെ ഒളിച്ചും പാത്തും അവന്റെ ചോര കുടിക്കാൻ അവൾക്ക് കഴിയില്ലായിരുന്നു. അതവൾക്ക് ഇഷ്ടവുമല്ല.

 

ഇത്രയും കാലം ജീവനുതുല്യം സ്നേഹിച്ച് കൂടെക്കൂട്ടിയ പെണ്ണ് ആരാണെന്നും എന്താണെന്നും അവൻ അറിയണം എന്ന് അവൾക്ക് തോന്നി.

The Author

കാവൽക്കാരൻ

"വരികളിൽ മറഞ്ഞൊരു നിഴൽ... "--കാവൽക്കാരൻ

62 Comments

Add a Comment
  1. bro ithinte bakki indavumoo

Leave a Reply

Your email address will not be published. Required fields are marked *