ലവ് ബൈറ്റ് 6 [കാവൽക്കാരൻ] 64

 

കുറച്ചുനേരത്തിന് ശേഷം… എന്റെ കഴുത്തിൽ നിന്നും മുഖം മാറ്റി, ചുണ്ടിൽ പറ്റിപ്പിടിച്ച എന്റെ തന്നെ ചോര പുറം കൈക്കൊണ്ടോന്നു തുടച്ചു.

 

ചോര കുടിച്ചതിന്റെ ആ ഉന്മാദ ലഹരിയിൽ അവളുടെ നെഞ്ചിടിപ്പും ശ്വാസവും വല്ലാതെ വേഗത്തിലായിരുന്നു. ആ ചുവന്ന കണ്ണുകളിലെ ദേഷ്യം മാറി അവിടെ വല്ലാത്തൊരു പ്രണയവും ആർത്തിയും നിറയുന്നത് മങ്ങുന്ന കാഴ്ചകൾക്കിടയിലും ഞാൻ കണ്ടു.

 

അവൾ പതുക്കെ എന്റെ കവിളിൽ തട്ടി, അവളുടെ ചോരപുരണ്ട മുഖം എന്റെ കാതുകളിലേക്ക് അടുപ്പിച്ചു. ആ തണുത്ത ശ്വാസം എന്റെ ചെവിയിൽ തട്ടി.

 

“I love you, Abhi…”

 

വിറയാർന്ന, എന്നാൽ വല്ലാത്തൊരു ലഹരി നിറഞ്ഞ സ്വരത്തിൽ അവൾ മന്ത്രിച്ചു.

 

പിന്നെ എന്റെ മുഖത്തേക്ക് നോക്കി ഒരു സൈക്കോയെപ്പോലെ ചിരിച്ചുകൊണ്ട് അവൾ വീണ്ടും പറഞ്ഞു തുടങ്ങി:

 

“എന്തൊരു ടേസ്റ്റ് ആണെടാ നിന്റെ ചോരയ്ക്ക്! My God… this is purely intoxicating! ഇത്രയും കാലം ഞാൻ കുടിച്ചതിൽ വെച്ച് ഏറ്റവും രുചിയുള്ള, warm ആയ ചോര. നിന്റെ ഈ ശരീരം… every single drop of blood in this body… അതെനിക്കുള്ളതാ. പൂർണ്ണമായും എനിക്ക് മാത്രം അവകാശപ്പെട്ടത്! I won’t let anyone else have you. നിന്നെ ഞാൻ വേറെ ആർക്കും വിട്ടുകൊടുക്കില്ല…”

 

ബോധം മറയുന്ന ആ അവസ്ഥയിലും എന്റെ തലയിലൂടെ ഒരു മിന്നൽ കടന്നുപോയി. ഓ… അപ്പൊ ഇതാണല്ലേ നേരത്തെ ഇവൾ പറഞ്ഞ, എന്നിൽ നിന്നും ആവശ്യമുണ്ടായിരുന്ന ആ സാധനം! എന്റെ സ്വന്തം ചോര!…

The Author

കാവൽക്കാരൻ

"വരികളിൽ മറഞ്ഞൊരു നിഴൽ... "--കാവൽക്കാരൻ

Leave a Reply

Your email address will not be published. Required fields are marked *