പക്ഷെ ഇപ്പോൾ അതിനുള്ള സമയമല്ല….
“എടീ…….നിന്നെ ഞാൻ…😤”
പിന്നെ അവിടെ നടന്നത് ഒരു ഒന്നൊന്നര ലോകമഹായുദ്ധമായിരുന്നു! ഇവളൊരു പെണ്ണാണെന്നോ, എന്റെ ഭാര്യയാണെന്നോ ഉള്ള സകല കൺസിഡറേഷനും ഞാൻ അപ്പൊത്തന്നെ ക്യാൻസൽ ചെയ്തു.
ചേച്ചിയെ മാത്രം തല്ലുന്നത്ക്കൊണ്ട് എനിക്കത്ര പരിജയസമ്പന്നത ഉണ്ടായിരുന്നില്ലെങ്കിലും മുന്നും പിന്നും നോക്കാതെ കിട്ടിയ ഗ്യാപ്പിൽ ഞാൻ അവളെ അറിഞ്ഞു തല്ലി (വയറ്റിൽ നാല് കുത്ത്, ചെവിക്കല്ല് നോക്കി ഒരു മൂന്നടി, കാല്ക്കൊണ്ട് ഊരക്കൊരു ചവിട്ട് മാത്രമേ കൊടുത്തുള്ളൂ…)
അവളാണെങ്കിൽ തന്റെ മുന്നിൽ നിൽക്കുന്നത്
ഒരു പച്ചമനുഷ്യനാണെന്ന യാതൊരു ബോധവുമില്ലാതെ എന്നെ തല്ലാനും അതിക്രൂരമായി മാന്താനും തുടങ്ങി. മാന്തുക എന്ന് പറഞ്ഞാൽ പൂച്ച മാന്തുന്നതുപോലെ വെറുതെ നഖം ഉരസി പോകുന്നതല്ല… കാട്ടിലെ വന്യമൃഗങ്ങളെപ്പോലെ അവളുടെ കൂർത്ത നഖങ്ങൾ എന്റെ കുർത്ത വലിച്ചുകീറി എന്റെ ശരീരത്തിലേക്ക്, മാംസത്തിലേക്ക് ആഴ്ന്നിറങ്ങുന്നത് എനിക്ക് കൃത്യമായി അറിയാമായിരുന്നു! ഓരോ മാന്തലിലും എന്റെ തൊലി ഉരിഞ്ഞുപോവുന്ന വേദന!
ആ നിലാവെളിച്ചത്തിൽ ലക്ഷങ്ങൾ മുടക്കി ഡെക്കറേറ്റ് ചെയ്ത, റോസാപ്പൂക്കൾ വിതറിയ ആ റൂമിൽ വെച്ച് ഞങ്ങൾ കിടന്ന് ഗുസ്തി പിടിക്കുകയാണ്. ഞാൻ അവളുടെ മുടിക്ക് കുത്തിപ്പിടിക്കുന്നു, അവൾ എന്റെ കവിളിലും നെഞ്ചിലും നഖം ഇറക്കി മാന്തിപ്പൊളിക്കുന്നു…
ഇതിലും മനോഹരമായി ആർക്കെങ്കിലും ആദ്യരാത്രിയായി ആഘോഷിക്കാൻ പറ്റുമോ എന്റെ ഈശ്വരാ! നാട്ടുകാരോ വീട്ടുകാരോ ഈ പാതിരാത്രിക്ക് ജനലിലൂടെങ്ങാനും ഈ റൊമാൻസ് കണ്ടാൽ അപ്പൊത്തന്നെ ഹാർട്ട് അറ്റാക്ക് വന്ന് മരിക്കും!

എന്റെ ബ്രോ ഒരു രക്ഷയും ഇല്ലാത്ത എഴുത്ത്…….🥵❤️🔥
അടുത്ത പാർട്ടിന് കട്ട വെയ്റ്റിംഗ്…….🫠🌝
bro നിർത്തല്ലേ കിടിലൻ സ്റ്റോറി ആണ്
bro kadha indavumo oru reply engilum tharamoo…..
bakki evede bro
bro ithinte bakki indavumoo