ലവ് ബൈറ്റ് 6 [കാവൽക്കാരൻ] 65

 

അവൾ വീണ്ടും അവളുടെ ആ കൂർത്ത നഖങ്ങൾ കൊണ്ട് എന്റെ മുടിയിഴകളിലൂടെ തലോടി.

 

“ഇന്നെന്റെ ദേഹത്ത് അനുവാദമില്ലാതെ കൈ വെച്ചതിന്, നിന്റെ ആ ധൈര്യത്തിന്… തൽക്കാലത്തേക്ക് ഞാൻ നിന്നോട് ക്ഷമിച്ചിരിക്കുന്നു. For now, I forgive you, my sweet husband…” എന്ന് പറഞ്ഞ് അവൾ വീണ്ടും ഒരു ഭ്രാന്തിയെപ്പോലെ ചിരിച്ചു.

 

ആ ചിരി തീരും മുൻപേ, ഒട്ടും സമയം കളയാതെ അവൾ വീണ്ടും ആ കൂർത്ത പല്ലുകളുമായി എന്റെ കഴുത്തിലേക്ക് തന്നെ മുഖം പൂഴ്ത്തി! ബാക്കിയുള്ള ചോര കൂടി ആർത്തിയോടെ വലിച്ചുകുടിക്കാൻ തുടങ്ങിയ അവളുടെ വന്യമായ ആവേശത്തിന് മുന്നിൽ അനങ്ങാൻ പോലും എനിക്ക് കഴിഞ്ഞില്ല.

 

കഴുത്തിൽ വീണ്ടും അവളുടെ ആ കൂർത്ത പല്ലുകൾ ആഴ്ന്നിറങ്ങിയതും എന്റെ കണ്ണുകളിലെ കാഴ്ചകൾ പൂർണ്ണമായും മങ്ങിത്തുടങ്ങി. ശരീരമാകെ തണുത്തുറയുകയായിരുന്നു. ജീവൻ പതുക്കെ ഊർന്നുപോകുന്ന ആ മരവിപ്പിലും, പെട്ടെന്ന് എന്റെ നെഞ്ചിടിപ്പ് വല്ലാതെ കൂടാൻ തുടങ്ങി.

 

നെഞ്ചറ ഭേദിച്ച് ഹൃദയം പുറത്തുചാടുമെന്നതുപോലെ ഭയാനകമായ ശബ്ദത്തിൽ അത് മിടിച്ചുകൊണ്ടിരുന്നു. ആ മിടിപ്പിന്റെ താളത്തിനൊപ്പം, വർഷങ്ങളായി എന്റെ ഓർമ്മകളുടെ ഏതോ ഇരുണ്ട കോണിൽ ഞാൻ കുഴിച്ചുമൂടിയ… കുറച്ചുകാലമായി എന്നെ തീരെ ശല്യം ചെയ്യാതിരുന്ന ആ പഴയ കുട്ടിക്കാലത്തെ പേടിസ്വപ്നങ്ങൾ ഒരു കൊടുങ്കാറ്റുപോലെ എന്റെ തലച്ചോറിലേക്ക് ഇരച്ചുകയറി വന്നു!

 

മനസ്സിന്റെ നിയന്ത്രണം പൂർണ്ണമായും നഷ്ടപ്പെടുന്നതുപോലെ എനിക്ക് തോന്നി. ചോരയുടെ മനംമയക്കുന്ന ഗന്ധം വമിക്കുന്ന ആ ഇരുണ്ട ഓർമ്മകൾക്കിടയിൽ… മങ്ങിയ ഒരു മുഖം തെളിഞ്ഞുവന്നു. ചോരയിൽ പൂർണ്ണമായും കുതിർന്ന ഒരു മുഖം! വ്യക്തമല്ലാത്ത ആ മുഖം എന്നെ നോക്കി പൈശാചികമായി ചിരിക്കുകയായിരുന്നു.

The Author

കാവൽക്കാരൻ

"വരികളിൽ മറഞ്ഞൊരു നിഴൽ... "--കാവൽക്കാരൻ

Leave a Reply

Your email address will not be published. Required fields are marked *