ലവ് ബൈറ്റ് 6 [കാവൽക്കാരൻ] 102

 

ആരാണ് അത്? എന്റെ കുട്ടിക്കാലത്തെ ആ ഭയാനകമായ ഓർമ്മകൾക്ക് ഇപ്പോൾ എന്ത് പ്രസക്തിയാണുള്ളത്? എന്റെ കഴുത്തിൽ തുളഞ്ഞുകയറി ചോര വലിച്ചുകുടിക്കുന്ന ഈ തണുത്ത ചുണ്ടുകൾക്കും, വർഷങ്ങൾക്ക് മുൻപ് എന്റെ ബോധമണ്ഡലത്തിൽ പതിഞ്ഞ ചോരയൊലിക്കുന്ന ആ മുഖത്തിനും തമ്മിൽ എന്താണ് ബന്ധം?

 

ഉത്തരങ്ങളില്ലാത്ത ആ ചോദ്യങ്ങൾ എന്റെ ഭയത്തെ ഇരട്ടിപ്പിച്ചു. എന്റെ ശരീരത്തിന്റെ അവസാനത്തെ ഊർജ്ജവും അവൾ വലിച്ചെടുക്കുകയായിരുന്നു. ആ രക്തത്തിൽ കുതിർന്ന മുഖത്തിന്റെ ഭയാനകമായ ചിരി മനസ്സിൽ മുഴങ്ങിനിൽക്കെ, ജീവൻ പോകുന്ന വേദനയോടെ, അഗാധമായ ഇരുട്ടിലേക്ക് എന്റെ ബോധം പൂർണ്ണമായും വീണലിഞ്ഞു…

 

 

 

**********

 

((അവന്റെ ബോധം പൂർണ്ണമായും മറഞ്ഞിരുന്നു.

 

തണുത്തുറഞ്ഞ ആ ശരീരത്തിന് മുകളിൽ ഇരുന്നുകൊണ്ട് അവൾ വന്യമായ ആവേശത്തോടെ ആ ഇളംചൂടുള്ള ചോര വലിച്ചുകുടിക്കുകയായിരുന്നു.

 

ജീവൻ വെടിയുന്ന അവന്റെ അവസ്ഥയൊന്നും ആ നിമിഷം അവളുടെ ആർത്തിക്ക് മുന്നിൽ ഒരു വിഷയമേ ആയിരുന്നില്ല.

 

മതിവരുവോളം കുടിച്ചതിന് ശേഷം, രക്തം പുരണ്ട ചുണ്ടുകൾ തുടച്ചുകൊണ്ട് അവൾ അവന്റെ ശരീരത്തിൽ നിന്നും പതുക്കെ എഴുന്നേറ്റു.

 

വലിയ സ്ലൈഡിങ് ജനാലയ്ക്കരികിലേക്ക് നടന്നവൾ ആ ഗ്ലാസ്സുകൾ നീക്കി. പുറത്ത് മാനത്ത് പൂർണ്ണ സ്വരൂപത്തിൽ വെള്ളിത്താലികണക്കെ തിളങ്ങിനിൽക്കുന്ന അമ്പിളിയെ അവൾ കുറച്ചുനേരം നോക്കിനിന്നു.

 

കാറ്റിൽ അവളുടെ പാറിക്കിടക്കുന്ന മുടിയിഴകൾ ഉലഞ്ഞു. ഇതിനിടയിൽ അഴിഞ്ഞുപോയിരുന്ന ആ കസവുസാരി അവൾ പൂർണ്ണമായും അഴിച്ചുമാറ്റി. ഒരു വെളുത്ത പാവാടയിലും ബ്ലൗസിലുമായി അവൾ വീണ്ടും തണുത്ത ഫ്ലോറിൽ കിടക്കുന്ന അവന്റെ അടുത്തേക്ക് നടന്നു.

The Author

കാവൽക്കാരൻ

"വരികളിൽ മറഞ്ഞൊരു നിഴൽ... "--കാവൽക്കാരൻ

Leave a Reply

Your email address will not be published. Required fields are marked *