ലവ് ബൈറ്റ് 6 [കാവൽക്കാരൻ] 69

എന്റെ പ്രണയത്തിന്റെ സാക്ഷ്യമായി, എന്റെ ജീവന്റെ പാതിയായി അവളെ ഞാൻ എനിക്ക് സ്വന്തമാക്കുകയാണ്.

 

അടുത്ത നിമിഷം മുടി പിടിച്ചു നിന്നിരുന്ന ചേച്ചി പുറകിലൂടെ വന്ന് ആ താലിയിൽ ബാക്കി രണ്ട് കെട്ടുകൾ കൂടി ഇട്ടുറപ്പിച്ചു.

ആ നിമിഷം മണ്ഡപത്തിലേക്ക് അക്ഷരാർത്ഥത്തിൽ ഒരു പൂമഴ തന്നെ പെയ്തിറങ്ങി. ചുറ്റും നിന്നിരുന്ന ബന്ധുക്കൾ വർണ്ണപ്പൂവിതളുകൾ ഞങ്ങളുടെ മേലേക്ക് വാരിയെറിഞ്ഞു. ചെണ്ടമേളവും നാദസ്വരവും അതിന്റെ കൊടുമുടിയിലെത്തി.

 

ഞാൻ പതുക്കെ എന്റെ കൈകൾ പിൻവലിച്ചു. കഴുത്തിൽ വീണ ആ സ്വർണ്ണത്താലിയിൽ അവളുടെ വലംകൈ പതുക്കെ അമർന്നിരുന്നു. അവൾ മെല്ലെ തലയുയർത്തി എന്നെ നോക്കി. അപ്പോഴും ആ മുഖത്ത് വലിയ സന്തോഷമൊന്നും ഉണ്ടായിരുന്നില്ല, എന്തിനോ വേണ്ടി നിർബന്ധിതമായി ഇരിക്കുന്ന ഒരു ഭാവം മാത്രം.

 

പക്ഷേ, എനിക്ക് സന്തോഷം കൊണ്ട് ഇരിക്കപ്പൊറുതി ഉണ്ടായിരുന്നില്ല. അതെ… അവൾ എന്റെതായിരിക്കുന്നു. ലോകത്ത് മറ്റെന്തിനേക്കാളും ഞാൻ ആഗ്രഹിച്ച എന്റെ തങ്കക്കുടം, ഈ കലിപ്പത്തി ഡോക്ടർ… ഇപ്പോൾ പൂർണ്ണമായും എന്റെ സ്വന്തം ഭാര്യയായിരിക്കുന്നു!

 

 

താലികെട്ട് കഴിഞ്ഞതിന്റെ ആശ്വാസത്തിൽ ഞാൻ നിൽക്കുമ്പോഴാണ് അടുത്ത ചടങ്ങുകളിലേക്ക് പൂജാരി കടന്നത്. പരസ്പരം പൂമാലകൾ മാറ്റുക എന്നതായിരുന്നു അടുത്തത്.

 

ആദ്യം ഞാൻ എന്റെ കയ്യിലുണ്ടായിരുന്ന ആ

വലിയ തുളസിയും താമരയും കോർത്ത മാല അവളുടെ കഴുത്തിലേക്ക് അണിയിച്ചു. പകരം അവൾ എനിക്കും മാലയിട്ടു തന്നു. ആ സമയത്തെങ്കിലും അവളൊന്ന് മുഖത്തേക്ക് നോക്കുമല്ലോ എന്ന് കരുതി ഞാൻ വെറുതെ ഒന്ന് ചിരിക്കാൻ ശ്രമിച്ചു.

The Author

കാവൽക്കാരൻ

"വരികളിൽ മറഞ്ഞൊരു നിഴൽ... "--കാവൽക്കാരൻ

Leave a Reply

Your email address will not be published. Required fields are marked *