Love Or Hate 07 [Rahul Rk] 1253

ആൻഡ്രുവിന്റെയും കൂട്ടുകാരുടെയും മുഖത്ത് ഭയവും ആശങ്കയും മാത്രം… അരവിന്ദ് ഇപ്പോളും കുലുങ്ങാതെ കട്ടക്ക് നിൽക്കുകയാണ്…അടുത്തതായി ഷൈൻ നോക്കിയത് ദിയയെ ആണ്…
അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു…
അവളുടെ മുഖം നേരെ കണ്ടതും ഷൈനിന് തന്റെ പ്രതികാരങ്ങളെ കുറിച്ച് ആണ് ഓർമ വന്നത്…
അതേ ചെയ്ത് തീർക്കാൻ ഒരുപാട് കാര്യങ്ങൾ ഉണ്ട്.. തോറ്റ് പോകാൻ പാടില്ല…ഷൈൻ പതിയെ തല ഉയർത്തി മാറ്റിൽ നിന്നും എഴുന്നേൽക്കാൻ ശ്രമിച്ചു…
ഗാലറി മുഴുവൻ ഷൈനിന്റെ ഉയിർത്തെഴുന്നേൽപ്പിന് വേണ്ടി കയ്യടിക്കുകയാണ്…

അർജുൻ അപ്പോളും പുച്ഛത്തോടെ ചിരിച്ച് കൊണ്ട് നിൽക്കുകയാണ്…
ഷൈൻ തന്റെ സർവ്വ ശക്തിയും എടുത്ത് മാറ്റിൽ നിവർന്ന് നിന്നു…
വായിൽ നിറഞ്ഞ് വന്ന രക്തം ഷൈൻ പുറത്തേക്ക് തുപ്പി.. എന്നിട്ട് ഇടം കൈ കൊണ്ട് മുഖം ഒന്ന് തുടച്ചു…

അർജുൻ ഒന്നും നോക്കാതെ ഷൈനിന്റെ മുഖത്തിന് നേരെ പഞ്ച് ചെയ്യാൻ കൈ വീശി… ഷൈൻ അൽപം കുനിഞ്ഞ് ഇരുന്ന് ഇടം കൈ കൊണ്ട് അർജുന്റെ വലം കൈ തടയുകയും ഒട്ടും സമയം പാഴാക്കാതെ അർജുന്റെ അടിവയർ നോക്കി നല്ല ഉഗ്രൻ ഒരു പഞ്ച് വച്ച് കൊടുക്കുകയും ചെയ്തു…

അർജുൻ പുറകിലേക്ക് ചാടി കൊണ്ട് നിന്ന് ചുമക്കാൻ തുടങ്ങി…
ഗാലറിയിൽ വീണ്ടും ആർപ്പുവിളികളും ആരവങ്ങളും ഉണർന്നു…

അർജുൻ വീണ്ടും ഷൈനിന് നേരെ പാഞ്ഞടുത്തു..
എന്നാല് തന്റെ നേരെ പാഞ്ഞടുത്തു വരുന്ന അർജുന് വശം തിരിഞ്ഞ് നിന്ന് ഷൈൻ അർജുന്റെ പുറത്ത് ആഞ്ഞ് ചവിട്ടി….

അർജുൻ മാട്ടിലേക്ക് കമഴ്ന്നു വീണു…
ചാടി എണീറ്റ അർജുൻ വീണ്ടും ഷൈനിന് നേരെ കൈ വീശി…
ഷൈൻ രണ്ടു കയ്യും കൊണ്ട് അർജുന്റെ രണ്ട് കയ്യും പുറകിലേക്ക് തിരിച്ചു…

പിന്നെ ഒട്ടും സമയം പാഴാക്കാതെ അർജുന്റെ തലക്ക് ഇരുവശത്തും രണ്ട് കയ്യും ചേർത്ത് നല്ല ഒരു ഇടിപ്പൻ പഞ്ച് വച്ച് കൊടുത്തു.. ആ അടിയിൽ തന്നെ അർജുന്റെ പകുതി കിളി പോയിരുന്നു…

എന്നിട്ട് തല പിടിച്ച് വലം കാലിന്റെ മുട്ടിലേക്ക്‌ ആഞ്ഞ് ഇടിപ്പിച്ച്… അർജുന്റെ മൂക്കിന്റെ കാര്യം ഏകദേശം തീരുമാനം ആയിരുന്നു…

എന്നിട്ടും കലി അടങ്ങാത്ത ഷൈൻ അർജുന്റെ മുഖം പിന്നിലേക്ക് തള്ളി.. താടിക്ക് താഴെ ഒരു ഒന്നൊന്നര പഞ്ച് അങ്ങ് വച്ച് കൊടുത്തു…

അതോടെ അർജുന്റെ വായിൽ നിന്നും രക്തം ചിതറി തെറിച്ചു…
മാറ്റിലേക്ക് വീഴാൻ പോയ അർജ്ജുനെ ഷൈൻ ബനിയനിൽ പിടിച്ച് എഴുന്നേൽപ്പിച്ചു… എന്നിട്ട് സാധാരണ ഗുസ്തി മത്സരങ്ങളിൽ ഒക്കെ കാണുന്ന പോലെ പുറം തിരിഞ്ഞ് നിന്ന് വലം കൈ ചേർത്ത് പിടിച്ച് വലിച്ച് ഉയർത്തി മലർത്തി അടിച്ചു…

കൈ വിടാതെ തന്നെ ഷൈൻ വിരലുകൾ കോർത്ത് അർജുന്റെ വലം കൈ പുറകിലേക്ക് കറക്കി…

വേദന കൊണ്ട് അർജുൻ അലറി..

The Author

Rahul RK

✍️✍️??

177 Comments

Add a Comment
  1. Get well soon bro??

  2. പ്രിയ വായനക്കാരെ.. ഒരു ചെറിയ Accident പറ്റി ഇരിക്കുകയാണ് ഇപ്പോള്‍.. ഭാഗം 8 അയച്ചിരുന്നു അതില്‍ ചെറിയ ഒരു ഇറര്‍ വന്നു.. അത് പരിഹരിച് വീണ്ടും അയച്ചിട്ടുണ്ട്..
    ഉടന്‍ തന്നെ വരും എന്ന് പ്രതീക്ഷിക്കുന്നു.. റെസ്റ്റില്‍ ആയത് കൊണ്ട് എഴുതാന്‍ ഒരുപാട് സമയം ഉണ്ട് ഇപ്പോള്‍.. പക്ഷെ ഒരു കൈ വച്ച് ടൈപ്പ് ചെയ്യേണ്ട അവസ്ഥയാണ്.. ഈ പാര്‍ട്ട് വൈകിയതില്‍ ക്ഷമ ചോദിക്കുന്നു.. നിങ്ങളുടെ കമന്റുകള്‍ എല്ലാം ഞാന്‍ വായിച്ചു.. പക്ഷെ ചിലതിനു റിപ്ലേ തരാന്‍ സാധിച്ചില്ല.. ദയവായി ക്ഷമിക്കുക… അടുത്ത പാര്‍ട്ടുകള്‍ ഒട്ടും വൈകാതെ എത്തിക്കാന്‍ ശ്രമിക്കാം.. ഒരിക്കല്‍ കൂടി നന്ദി പറഞ്ഞുകൊണ്ട് സ്നേഹത്തോടെ
    Rahul RK

    1. ഓകെ ബ്രോ ഇപ്പൊ റെസ്റ്റ് എടുക്കൂ വേദനയൊക്കെ കുറഞ്ഞിട്ട്‌ ഇനി എഴുതിയാൽ മതി

    2. Brooiii eppole publishe chyeum….

      1. Today

    3. Da rest edukkk…..
      Kadha ni udheshicha feelod koodi tanne ezhuthu

    4. Take rest bro. Get well soon ❤️

  3. Enna ini adutha part

  4. Next part ithuvare vannillaaaa. ???

  5. Onnum parayan illa. Super

    1. Take rest broii

Leave a Reply

Your email address will not be published. Required fields are marked *