Love Or Hate 07 [Rahul Rk] 1245

വാതിൽ തുറന്ന് കിടക്കുന്നത് കണ്ടപ്പോൾ തന്നെ ദിയ വന്നിട്ടുണ്ട് എന്ന് ഷൈനിന് ബോധ്യമായി…
ഷൈൻ ഉള്ളിലേക്ക് കയറി ദിയ അകത്ത് കസേരയിൽ ഇരിക്കുന്നത് കണ്ടു…

ഷൈൻ: ദിയാ..

ദിയ: ഹാ.. ഷൈൻ…

ദിയ ഷൈനിനെ കണ്ടതും കസേരയിൽ നിന്നും എഴുന്നേറ്റു.. നല്ല ചമ്മൽ ഉണ്ടെങ്കിലും അത് മറച്ച് പിടിക്കാൻ ദിയ പരമാവധി ശ്രമിച്ചു.. എന്നാൽ അത് ഒരായുധം ആക്കാൻ ആയിരുന്നു ഷൈനിന്റെ തീരുമാനം…

ഷൈൻ: ഭക്ഷണം കഴിച്ചോ താൻ..??

ദിയ: കഴിച്ചു..

ഷൈൻ: ഇപ്പൊ വേറെ കുഴപ്പം ഒന്നും ഇല്ലല്ലോ..??

ദിയ: ഏയ്.. ഇപ്പൊ നോ പ്രോബ്ലം..

ഷൈൻ: ഹാവൂ.. സമാധാനം ആയി.. സത്യം പറഞ്ഞാൽ ഞാൻ ആകെ പേടിച്ച് പോയി…. നമ്മുടെ രാപ്പകൽ സിനിമയിൽ മമ്മൂക്ക പറഞ്ഞത് പോലെ.. ഞാൻ അങ്ങ് ഇല്ലാണ്ടായി…

ദിയ ഒന്ന് പുഞ്ചിരിച്ചു എന്നിട്ട് പറഞ്ഞു…

ദിയ: താങ്ക്സ് ഷൈൻ.. അപോളത്തെ ആ അമ്പരപ്പിൽ എനിക്ക് പറയാൻ പറ്റിയില്ല…

ഷൈൻ: ഏയ്.. അതൊന്നും കുഴപ്പല്ല ദിയ..
വാ നമുക്ക് ജോലി തുടങ്ങാം…

ഷൈനും ദിയയും അങ്ങനെ ജോലി ആരംഭിച്ചു…
ഒരുപാട് നേരം അവർ ജോലിയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചു..
എന്നാൽ ദിയയുടെ ഉള്ളൊന്ന് അളക്കാൻ ഷൈൻ ചോദിച്ചു…

ഷൈൻ: താൻ കൺമഷി എഴുതാർ ഉണ്ടോ??

ദിയ: ചിലപ്പോൾ ഒക്കെ.. എന്തെ..??

ഷൈൻ: തനിക്ക് കണ്ണെഴുതിയാൽ നല്ല ഭംഗി ആയിരിക്കും…

ദിയ: അതെന്താ ഇപ്പൊ പെട്ടന്ന് അങ്ങനെ തോന്നാൻ..??

ഷൈൻ: അല്ല.. മായയെ കണ്ണെഴുതി കണ്ടിട്ടുണ്ട്.. അപ്പോ തന്നെ അങ്ങനെ കാണാനും ഭംഗി ഉണ്ടാവുമല്ലോ..??

ദിയ: ഹും.. ശരി ശരി… അടുത്ത തവണ എഴുതുമ്പോൾ കാണിക്കാം എന്നിട്ട് പറ എങ്ങനെ ഉണ്ട് എന്ന്..

ഷൈൻ: ഓകെ… അത് മതി…

പിന്നെയും ഒരുപാട് നേരം അവർ ജോലികളിൽ തന്നെ മുഴുകി നിന്നു.. പതിവിൽ നിന്നും വിപരീതമായി പല സന്ദർഭങ്ങളിലും എന്തൊക്കെയോ ആലോചിച്ച് അന്തം വിട്ട് നിന്നിരുന്ന ദിയയെ ഷൈൻ ആണ് വിളിച്ചുണർത്തിയത്…

പെട്ടന്ന് എന്തോ ഓർമ വന്നപോലെ ദിയ ചോദിച്ചു….

ദിയ: അല്ല നാളെ സൺഡേ അല്ലേ…

അപ്പോളാണ് ഷൈനും അത് ഓർത്തത്..

ഷൈൻ: അതെ നാളെ സൺഡേ ആണല്ലോ…

The Author

Rahul RK

✍️✍️??

177 Comments

Add a Comment
  1. Get well soon bro??

  2. പ്രിയ വായനക്കാരെ.. ഒരു ചെറിയ Accident പറ്റി ഇരിക്കുകയാണ് ഇപ്പോള്‍.. ഭാഗം 8 അയച്ചിരുന്നു അതില്‍ ചെറിയ ഒരു ഇറര്‍ വന്നു.. അത് പരിഹരിച് വീണ്ടും അയച്ചിട്ടുണ്ട്..
    ഉടന്‍ തന്നെ വരും എന്ന് പ്രതീക്ഷിക്കുന്നു.. റെസ്റ്റില്‍ ആയത് കൊണ്ട് എഴുതാന്‍ ഒരുപാട് സമയം ഉണ്ട് ഇപ്പോള്‍.. പക്ഷെ ഒരു കൈ വച്ച് ടൈപ്പ് ചെയ്യേണ്ട അവസ്ഥയാണ്.. ഈ പാര്‍ട്ട് വൈകിയതില്‍ ക്ഷമ ചോദിക്കുന്നു.. നിങ്ങളുടെ കമന്റുകള്‍ എല്ലാം ഞാന്‍ വായിച്ചു.. പക്ഷെ ചിലതിനു റിപ്ലേ തരാന്‍ സാധിച്ചില്ല.. ദയവായി ക്ഷമിക്കുക… അടുത്ത പാര്‍ട്ടുകള്‍ ഒട്ടും വൈകാതെ എത്തിക്കാന്‍ ശ്രമിക്കാം.. ഒരിക്കല്‍ കൂടി നന്ദി പറഞ്ഞുകൊണ്ട് സ്നേഹത്തോടെ
    Rahul RK

    1. ഓകെ ബ്രോ ഇപ്പൊ റെസ്റ്റ് എടുക്കൂ വേദനയൊക്കെ കുറഞ്ഞിട്ട്‌ ഇനി എഴുതിയാൽ മതി

    2. Brooiii eppole publishe chyeum….

    3. Da rest edukkk…..
      Kadha ni udheshicha feelod koodi tanne ezhuthu

    4. Take rest bro. Get well soon ❤️

  3. Enna ini adutha part

  4. Next part ithuvare vannillaaaa. ???

  5. Onnum parayan illa. Super

    1. Take rest broii

Leave a Reply

Your email address will not be published. Required fields are marked *

Warning! Spamming is against the law