മാതാ പുത്ര PART_010 [ഡോ. കിരാതൻ] 1783

മാതാ പുത്ര 10

Maathaa Puthraa Part 10 | Author Dr.KirathanPrevious Parts

 

മാധവൻ പതുക്കെ ചെറിയൊരു മയക്കത്തിലേക്ക്  വഴുതി വീണു.മേരി പതുക്കെ മാധവന്റെ അടുത്ത് വന്നിരുന്നു. അവന്റെ നെഞ്ചിൽ തല ചായ്ച്ച് കിടക്കുന്ന മകളായ റിൻസിയുടെ തലമുടിയിൽ വാത്സല്യത്തോടെ തഴുകി കൊടുത്തു.

” … മാധവൻ നമുക്ക് വേണ്ടി ഒത്തിരി കഷ്ട്ടപ്പെടുന്നുണ്ട് … അല്ലെ മോളേ … “.

” …. ഉം ..”.

” … എല്ലാം ശരിയാകുമല്ലേ …. “.

” …. അങ്ങനെ പ്രതീക്ഷിക്കാം  …. അല്ലാതെന്താ ചെയ്യുക ….”.

” …. റിൻസി മോളേ …. അമ്മച്ചിയോട് ദേഷ്യമൊന്നുമില്ലല്ലോ അല്ലെ … നിനക്കൊരു നല്ലൊരു ജീവിതമുണ്ടാക്കി തരാൻ എനിക്ക് കഴിഞ്ഞില്ല ….”.

മേരി മനസ്സിൽ അടക്കിയ ദുഃഖത്തെ വെളിവാക്കി.

” …. എല്ലാം നമ്മൾ വിചാരിക്കുന്നത് പോലെ നടക്കണമെന്നില്ലല്ലോ അമ്മച്ചിയ്യേ  ….. നടക്കുന്നത് പോലെ നടക്കട്ടെ … “.

” … ഉം …”.

മേരി കനത്തിൽ മൂളിക്കൊണ്ട് മദ്യഗ്ളാസ്സിലേക്ക് മദ്യം പകർന്ന് കുടിക്കാൻ തുടങ്ങി. അൽപ്പം സമാധാനം മദ്യത്തിന് തരാൻ കഴിയുമെന്നവൾ വിശ്വസിച്ചു.

“… ആത്യേയ് ….  ഇങ്ങനെ ഇരുന്നാലെങ്ങനെയാ അമ്മച്ചി …  ഈ വീടാകെ അപ്പടി പൊടിയാണല്ലോ …  മാധവേട്ടൻ പറഞ്ഞ മാതിരി പത്ത് ദിവസമെങ്കിലും നമുക്കിവിടെ താമസിക്കേണ്ടി വരുമെന്നാണ് തോന്നുന്നത് …. നമുക്ക് ഇതൊക്കെ വൃത്തിയാക്കിയാലോ … “.

” …. ശരിയാ …. “.