അത്… അത് അന്ന് എനിക്ക് അങ്ങനെ പറ്റിപ്പോയി ചേച്ചി…
ഞാൻ അതിന്റെ പേരിൽ ഇന്നും നീറുകയാണ് ???
കുറ്റബോധം തോന്നാത്ത ഒരു ദിവസവും എനിക്കില്ല.
അതോർക്കുമ്പോൾ
എനിക്ക് എന്നോട് തന്നെ വെറുപ്പ് ആണ് ചേച്ചി.
പത്മാവതി : എങ്കിൽ ശെരി ഇവിടെ റൂമിൽ വെച്ച് നീ മദ്യപിച്ചതായി അഭിനയിച്ചതോ..?
നിനക്ക് കുടിച്ചു ബോധം ഇല്ലാതെ ഒന്നും കാണാതെ, അറിയാതെ കിടക്കമായിരുന്നല്ലോ.
ഇല്ല ചേച്ചി.. ആരാണ് അച്ചായൻ എന്ന് എനിക്ക് അറിയണമായിരുന്നു..
പിന്നെ എനിക്ക് കാണണം എന്ന് തോന്നി.
ചില സമയം കാണുമ്പോൾ മനസ്സിൽ ഒരു തരം പകയാണ്.
അവളോട് വെറുപ്പും, ദേഷ്യവും കൂടും.
എന്നേ തന്നെ എനിക്ക് മാറ്റി എടുക്കണം, പ്രതികാരം ചെയ്യണം എന്ന് തോന്നും.
ആ വാശി, ദേഷ്യം അത് അവൾ ഇങ്ങനെ ചെയ്യുന്നത് കാണുമ്പോൾ
കൂട്ടാൻ വേണ്ടി ഞാൻ കാണാൻ ശ്രമിക്കും…
പക്ഷെ
പക്ഷെ അവളോട് പ്രതികാരം ചെയ്യാൻ ശ്രമിക്കുന്ന എനിക്ക്
എനിക്ക് അതിന് കഴിയുന്നില്ല
പറ്റുന്നില്ല ചേച്ചി പറ്റുന്നില്ല ?
ഞാൻ
ഞാൻ എന്ത് തെറ്റ് ചെയ്തിട്ടാണ് എന്ന് അറിയില്ല.
പടച്ചവൻ എനിക്ക് എന്തിനാ ഇങ്ങനെ ഒരു ജീവിതം തന്നത്,
ഞാൻ അവളെ എത്രത്തോളം സ്നേഹിച്ചിരുന്നു എന്നോ..
ചില സമയം ചാവാൻ വരെ തോന്നിയിട്ടുണ്ട്.
മോനെ സാലി.. നീ എന്നേ ചേച്ചി എന്ന് വിളിച്ചാൽ മതി.
നീ വിഷമിക്കേണ്ട…
ഇതിന് ഒരു പരിഹാരം ഉണ്ട്.
ചേച്ചി നിന്റെ കൂടെ ഉണ്ടാവും.
നിന്നെ ഉശിരുള്ള ആണൊരുത്തൻ ആക്കി എടുക്കും ഞാൻ.
ക്യാഷ് ന് ക്യാഷ്,
ജോലി, നല്ല ഒരു കുടുംബ ജീവിതം,
സ്വത്ത്, സമ്പാദ്യം എല്ലാം ഉണ്ടാവും..
പക്ഷെ ഹസ്നയെ വെറുതെ വിടരുത്.
നിന്റെ ചേട്ടനെ വെറുതെ വിടരുത്.
ഒരുത്തനെയും വെറുതെ വിടരുത്.
Revenge ?
നല്ല ഊക്കൻ പണി കൊടുക്കണം, അതിന് വേണ്ടി എത്ര ക്യാഷ് വേണം എങ്കിലും ഞാൻ ഇറക്കാം,
എന്റെ സകല പിടിപാടുകളും ഞാൻ use ചെയ്യാം.
ഒന്നും പറയാനില്ല അത്രക്കും പൊളിച്ചു. ? a gratefull revenge ??
ആദ്യം തന്നെ വായിച്ചത് ക്ലൈമാക്സ് ആണ്. ഇങ്ങനെയൊക്കെ പ്രതികാരം ചെയ്യണോ എന്ന് തോന്നി പോയി. പക്ഷേ, ആദ്യ ഭാഗങ്ങൾ വായിച്ചപ്പോൾ ആ വിഷമം അങ്ങ് പോയി കിട്ടി ?.