“നിങ്ങളെന്തിനാ ഇത്ര ദണ്ണിക്കുന്നേ.. പെണ്ണുങ്ങളുള്ള നാടുകൾ വേറെയുമുണ്ടല്ലോ. “
വേലിക്കിപ്പുറം നിന്ന് കുഞ്ഞൂഞ്ഞു പറഞ്ഞതിൽ കാര്യമുണ്ടെന്നു ജാനകിയ്ക്കും തോന്നാതിരുന്നില്ല. തന്റെ മകന് പെണ്ണ് കൊടുക്കാത്ത നാട്ടുകാർക്കു മുൻപിലൂടെ രഘു പെണ്ണും കെട്ടി വരുന്നത് ഇപ്പോൾ ജാനകിയ്ക് ഒരു വാശിയായി. അതിനു ചട്ടം കെട്ടിയതും കുഞ്ഞൂഞ്ഞിനെ തന്നാണ്. അവനാകുമ്പോ നാടുകൾ ചുറ്റി നടക്കുന്നവനല്ലേ. അവന്റെ സർകീട്ടിനിടയ്ക് രഘുവിന് പറ്റിയ പെണ്ണിനെ കിട്ടാതിരിക്കില്ല.
കുഞ്ഞൂഞ്ഞു ആ വിശ്വാസം കാത്തു.
“അത്രയും ചേലുള്ള പെണ്ണ് നമ്മുടെ കരയിലില്ല.. നല്ല സ്വഭാവം. പോരാത്തതിന് നിങ്ങളുടെ ജാതിയും..പക്ഷേ ദൂരം ഇശ്ശി പോണം “
എങ്ങനെയും മകനെ പെണ്ണ് കെട്ടിക്കാൻ നടന്ന ജാനകിയ്ക് ദൂരം ഒരു പ്രശ്നമായി തോന്നിയില്ല. രാവിലെ ഇറങ്ങിയ കാർ സൂര്യൻ നട്ടുച്ചിയിൽ എത്തിയപ്പോളാണ് നാരായണന്റെ കടയ്ക്കു മുൻപിൽ ചവിട്ടി നിർത്തിയത്.
കാറിൽ നിന്നും ഇറങ്ങിയ ആൾക്കാരെ നാരായണനും കൂടെ നിന്നവരും പുരികം ഉയർത്തി സ്വീകരിച്ചു.
“സംഭാരം കിട്ടുവോ..? “
കടയ്ക്കു പുറത്തോട്ടു നീട്ടിയിട്ടിരുന്ന ബെഞ്ചിൽ ചന്തി ഉറപ്പിച്ചു മൂപ്പിലാൻ തിരക്കി.
“സംഭാരം ഇല്ല. നാരങ്ങ വെള്ളം എടുക്കട്ടെ ഒരു ഗ്ലാസ് “
വിനയാന്വീതനായ നാരായണൻ അതിഥികളെ സ്വീകരിക്കുന്ന തിരക്കിലായി.
സോഡയുടെ നുര പൊങ്ങിയ ഗ്ലാസ്സുകൾ ഓരോന്നായി അവർക്കു നേരെ നീട്ടികൊണ്ട് ഒരു A ക്ലാസ്സ് ചിരിയും പാസ്സ് ആക്കി.
“പുതിയ എസ്റ്റേറ്റ് വാങ്ങാൻ വന്നവരായിരിക്കും അല്ലേ? “
വരത്തന്മാരുടെ ആഗമ ഉദ്ദേശം എന്ത് തന്നെ ആയാലും അതിവിടെ വിളമ്പിയിട്ടു മാത്രം മുൻപോട്ട് പോയാൽ മതി എന്ന പക്ഷക്കാരനാണ് നാരായണൻ..
“ഹേയ്.. ഞങ്ങളിവിടെ ഒരു പെണ്ണുകാണലിനു വന്നതാ.. “
പ്രഭാകരൻ നാരായണനെ തിരുത്തി. ഈ മല മുകളിലേക്കു പതിവില്ലാത്തതാണ് മറു നാട്ടിൽ നിന്നും ഒരു കല്യാണം. അത് കൊണ്ടായിരിക്കും ചുറ്റും കൂടി നിന്നവരും നാരായണനും ആ ഉത്തരത്തിൽ സംതൃപ്തനായില്ല.
“ഏതാ പെണ്ണ്..? “
“എന്തുവായിരുന്നെടി ആ കൊച്ചിന്റെ പേര് ? “
തല ചൊറിഞ്ഞു കൊണ്ടു പ്രഭാകരൻ ആ ചോദ്യം ജാനകിയ്ക് പാസ്സ് ചെയ്തു.
“മീനാക്ഷി.. “
Nice
Valare nalla thudakam.
പ്രിയപ്പെട്ട അപ്പൂപ്പൻ താടി, നല്ല ഭാഷയാണ് നിങ്ങളുടേത്, കാര്യങ്ങൾ വലിച്ചു നീട്ടാതെ കുറിക്കു കൊള്ളുന്ന രീതിയിൽ അവതരിപ്പിച്ചു നിരാശ തോന്നിയത് ഈ പാർട്ട് അവസാനിപ്പിച്ച രീതിയിൽ ആണ് എങ്ങും എത്താതെ പെട്ടെന്ന് തീർത്തപോലെ തോന്നി അടുത്ത പാർട്ടിൽ പേജുകൾ കൂട്ടി ആ കുറവ് നികത്തുമെന്നു പ്രതീക്ഷിക്കട്ടെ
സ്നേഹത്തോടെ
Waiting for next part
ആളുടെ പേര് പോലെ എഴുത്തിന്റെ ലോകത്തു പാറിപ്പറന്നു നടക്കുന്ന ഏതൊ ജിന്നാണിത് എന്ന് തോന്നുന്നു.ശ്രുതി ശുദ്ധമായ ഭാഷ എന്ന് ഇവിടെ പറഞ്ഞാൽ ആളുകൾ ചിലപ്പോൾ ഓടിച്ചു എന്ന് വരാം.ഒന്ന് ചോദിക്കട്ടെ വേറെ എവിടെയെങ്കിലും എഴുതിയിട്ടുണ്ടോ.
കഥ വായിച്ചു.നല്ല തുടക്കം.നല്ല അവതരണം.
കാത്തിരിക്കുന്നു വരും ഭാഗങ്ങൾക്കായി
കൊള്ളാം, അമ്മയേം മോളേം ഇനി രഘു നോക്കിക്കോളും, കളി എല്ലാം സൂപ്പർ ആവട്ടെ.
ഭായ് നല്ല രസത്തിൽ നല്ല എഴുത്തുമായി പോകുന്നുണ്ട്, അഭിനന്ദനങൾ
അവസാനം എത്തുമ്പോൾ ഈ ഒഴുക്ക് കുറക്കല്ലേ
തനി സാഹിത്യ ശൈലി ഉള്ള ഭാഷാ. ഇരുത്തം വന്ന കഥാകാരൻ രചന പോലെ ഉണ്ട്. അടുത്ത പാർട്ട് ആയി കാത്തിരിക്കുന്നു.
കഥയുടെ തിം കൊള്ളാം
രസകരം.
അടുത്ത പാർട്ട് ഉടനെ തന്നെ പോന്നോട്ടെ.
ഇല്ലെങ്കിൽ കഥ അപ്പൂപ്പൻ താടി പോലെയാകും
ഇത് എഴുതിയ ആളുടെ പ്രൊഫൈൽ നെയിം മനോഹരമായ. അതിലും മനോഹരമായതെന്ന് എനിക്ക് തോന്നുന്നത് മുഖ്യധാരാ പ്രസിദ്ധീകരണങ്ങളിൽ എഴുതി തെളിഞ്ഞ ആരോ ആണിത് എന്നാണ്. അത്രയ്ക്കുമുണ്ട് ഭാഷാ പ്രയോഗങ്ങളിലെ പ്രാവീണ്യം.
അതുകൊണ്ട് തന്നെ കഥയെക്കുറിച്ച് പ്രത്യേകിച്ച് അഭിപ്രായം പറയേണ്ട കാര്യമില്ലല്ലോ. രഘുവും ജാനകിയും കല്യാണിയും മീനാക്ഷിയും പിന്നെ സൂത്രധാരൻ അത്തറ് കുഞ്ഞൂഞ്ഞും കൂടി നൽകിയത് സുഖകരമായ വായനാനുഭവമാണ്.
അതിന് നന്ദി…