” പഠിച്ച കള്ളനാ….. ഒരു ഭാവവ്യത്യാസവും ഇല്ല… ”
പൂജ ഉള്ളാലെ ചിരിച്ചു…
അവ്യക്തമായി മാത്രം കാണാൻ കഴിയുന്ന റെജിയുടെ ഫ്രഞ്ച് താടിയിലാണ് പൂജയുടെ കണ്ണ്….
” എന്ത് ഭംഗിയായി വെട്ടി നിർത്തിയിരിക്കുന്നു… ?”
ആ കുറ്റിത്താടിയിൽ ഒരു നിമിഷം മുഖം ചേർത്ത് ഉരയ്ക്കാൻ കൊതി കൊണ്ടപ്പോൾ അറിയാതെ പൂജയുടെ മുഖത്ത് നറു പുഞ്ചിരി വിരിഞ്ഞു…
അരണ്ട വെട്ടത്തിലും റെജി അത് കാണുന്നുണ്ട്…
“എന്താ… ചിരിച്ചത്….?”
പൂജയുടെ മിനുത്ത കൈയിൽ തഴുകി….. റെജി ചോദിച്ചു..
” ഒന്നൂല്ല….”
റെജിയുടെ സ്പർശന സുഖം ആസ്വദിക്കുന്നതിനിടയിൽ കൊഞ്ചിക്കൊണ്ട് പൂജ മൊഴിഞ്ഞു…
” പേടിയില്ലേ… ?”
പൂജയുടെ തൊലിയിലെ സ്റ്റിഗ്ദ്ധത മുറ തെറ്റാതെ ആസ്വദിച്ച് റെജി ചോദിച്ചു……