എന്നെ കണ്ടതും അവൾ പാടുപെട്ടു സൈക്കിൾ നിർത്തി, അവളുടെ കയ്യിൽ ഞാൻ അന്ന് അണിയിച്ച മോതിരം എന്നെ നോക്കി ചിരിച്ചു
” എന്താടാ ചെക്കാ, ഇന്ന് നീ സൈക്കിൾ എടുത്തില്ല.?” അവൾ പെട്ടെന്ന് സൈക്കിൾ നിർത്തി, ഇരുവശവും കാലുചവിട്ടി പാടുപെട്ടു നിന്ന് ചോദിച്ചു
എന്നെ എന്റെ ചേച്ചിയല്ലാതെ ഇങ്ങനെ ചെക്കാ എന്ന് വിളിക്കുന്ന ഒരേയൊരാൾ അവളാണ്, സത്യത്തിൽ അവളുടെ ആ ചെക്കൻ വിളി ദിവസത്തിൽ ഒരിക്കലെങ്കിലും കേട്ടില്ലേൽ എനിയ്ക്കു ഉറക്കം വരില്ല
” ഓഹ്, ‘അമ്മ സമ്മതിച്ചില്ല., ഇന്ന് മഴ പെയ്യുമെന്ന വാനനിരീക്ഷകയുടെ പ്രസ്താവന., ഇനി വെല്ല ബസ്സിനും തൂങ്ങി പിടിച്ചോണ്ട് പോണം !” ഞാൻ അവളെ നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു
“ഓഹ് എന്റെ കണവൻ അങ്ങനെ പാടുപെട്ടോന്നും പോവണ്ട, വാ എന്റെ സൈക്കിളിൽ പോവാം, നിന്നെയും ചവിട്ടി ഞാൻ അങ്ങട് പോവാം.!” അവൾ തന്റെ സൈക്കിളിന്റെ കാരൃർ തട്ടി കാണിച്ചു പറഞ്ഞു
” എന്റെപോന്നോ വേണ്ടേ, നീ ഒറ്റയ്ക്ക് ഓടിക്കണത് കണ്ടാ തന്നെ എനിയ്ക്കു പേടിയാകും, പിന്നെയാണോ ഇത്.!” ഞാൻ വെറുതെ അവളെ ശുണ്ടിയാക്കാനായി പറഞ്ഞു.!
” ഓഹ് വേണേൽ വന്നാൽ മതി.!” അവൾ പെട്ടെന്ന് ഗർവിച്ചുകൊണ്ടു സൈക്കിൾ മുന്നിലേക്കെടുത്തു,
” ശേ പിണങ്ങാതെ, ഞാനും വരാം.” ഞാൻ വേഗം അവളുടെ പുറകെ കയറിയിരുന്നു
അവൾ എന്നെയും വലിച്ചു പാടുപെട്ടു സൈക്കിൾ ചവിട്ടുന്നത് കണ്ടു എനിയ്ക്കു ചിരി വന്നു, അതും ആസ്വദിച്ചു ഞാൻ വെറുതെ അവളുടെ പുറകെ പിടിച്ചിരുന്നു.!
എന്റെ വീട്ടിൽ നിന്നും സ്കൂളിലേയ്ക്ക് ആകെ ഇരുപതു മിനുട്ടു സൈക്കിൾ ചവിട്ടാനെ ഉള്ളു , പക്ഷെ അവളുടെ ഏന്തിവലിച്ചുള്ള ചവിട്ടു കാരണം അത് അരമണിക്കൂറിലേറെയായി.!
സ്കൂളിലെത്തിയപ്പോഴേക്കും അവളാകെ വിയർത്തു കുളിച്ചിരുന്നു, കിതപ്പ് വേറെ.!
” ഓ എന്റെ പ്രിയപ്പെട്ടവൾ ആകെ വയ്യാണ്ടായല്ലോ, വൈകിട്ട് തിരിച്ചു ഞാൻ ഓടിച്ചോളാം ഇങ്ങനെ ആണേൽ .!” ഞാൻ എന്റെ കർചീഫ് കൊണ്ടവളുടെ മുഖം തുടച്ചുകൊണ്ട് പറഞ്ഞു
“ആ അതാവും എന്റെയും ആരോഗ്യത്തിന് നല്ലതു , കുറേശ്ശേ തിന്നണമെടാ ദുഷ്ടാ, ബാക്കിയുള്ളവരുടെ നടുവൊടിഞ്ഞു.!” സൈക്കിൾ ഷെഡിലേയ്ക്ക് വെച്ചുകൊണ്ടവൾ പറഞ്ഞു ചിരിച്ചു , ഞാനും ആ ചിരിയ്ക്കു വെറുതെ പങ്കുചേർന്നു
അന്നത്തെ ക്ലാസ്സിൽ എനിയ്ക്കു സത്യത്തിൽ ശ്രദ്ധിക്കാനേ പറ്റിയിരുന്നില്ല, വൈകിട്ട് അവളുടെ കൂടെ പോകുന്നതായിരുന്നു എന്റെ മനസ്സ് മുഴുവൻ.! സമയം ആമയുടെ സ്പീഡിനെക്കാളും കഷ്ടത്തിൽ ഇഴഞ്ഞു നീങ്ങി.!
I really cryed broo🥺🥺😭 only few stories made me cry, it’s time to add one more heart touching story to my favourite stories list🥺
കരയിച്ചു ???
Good sad story ❤️?
Ne karayipichalloda phanni ?