ആഹാരം കഴിഞ്ഞ ശേഷവും പതിവുപോലെ തന്നെ ഇരുവരും ഓരോ കാര്യങ്ങളെപ്പറ്റി സംസാരിച്ചിരുന്നു. സമയം നാല് മണി ആകാറായപ്പോൾ ലിയ അവനെ അറിയിച്ചു. രാവിലത്തെ സംഭവങ്ങൾക്ക് ശേഷം ഒന്ന് വൈകുന്നേരമാവാൻ ഇന്നത്തെ ദിവസം എങ്ങനെ തള്ളി നീക്കും എന്ന് ചിന്തിച്ചിരുന്ന ആര്യൻ നാല് മണി ആകാറായി എന്ന് ലിയ പറഞ്ഞപ്പോൾ അക്ഷരാർത്ഥത്തിൽ ഞെട്ടുകയായിരുന്നു. അവൻ ബാഗെല്ലാം എടുത്ത് പോകാനായി മുറിക്ക് പുറത്തേക്ക് ഇറങ്ങാൻ തുടങ്ങിയപ്പോൾ ലിയ അവൻ്റെ അടുത്തേക്ക് ചെന്നു.
“ഇന്ന് കിടക്കണ്ടേ…?” ലിയ അവനോട് പുഞ്ചിരിച്ചുകൊണ്ട് ചോദിച്ചു.
“ഏഹ്…ഓ പഞ്ഞിമെത്ത!…ഞാൻ കരുതി അത് ഇന്നലെ മാത്രമുള്ള ഓഫർ ആയിരുന്നെന്ന്…” ആര്യൻ ഒരു നിമിഷം ആലോചിച്ചു നിന്ന ശേഷം ലിയ ഉദ്ദേശിച്ച കാര്യം ഓർത്തെടുത്തുകൊണ്ട് പറഞ്ഞു.
“നിനക്ക് വേണ്ടെങ്കിൽ വേണ്ടാ…” ലിയ അവൾക്ക് താൽപര്യമില്ലെന്ന മട്ടിൽ പറഞ്ഞു.
“എനിക്ക് താല്പര്യമില്ലാതെ ഇരിക്കുമോ…?” ആര്യൻ ചോദിച്ചു.
“എങ്കിൽ വാ ചാച്ചിക്കോ കുഞ്ഞ്…” എന്ന് പറഞ്ഞ് ചിരിച്ചുകൊണ്ട് ലിയ രണ്ട് കൈയും നിവർത്തി ആര്യൻ്റെ മുന്നിലേക്ക് ചെന്നു.
“എപ്പോ ചാച്ചിയെന്ന് ചോദിച്ചാ മതി…” ആര്യനും ചിരിച്ച ശേഷം കസേരയിലേക്ക് ഇരുന്നു.
അവൻ ഒട്ടും താമസിക്കാതെ തന്നെ ലിയയുടെ പഞ്ഞിവയറിന് മുകളിൽ തല ചായ്ച്ച് ഇരുന്നു. ലിയ അവനെ മുടിയിൽ തഴുകി നിന്നു.
“എന്നും ഇങ്ങനെ എന്നെ ശീലിപ്പിച്ചാൽ അവസാനം ചേച്ചിക്ക് തന്നെയാ പണി കേട്ടോ…” ആര്യൻ അങ്ങനെ തന്നെ ഇരുന്നു കൊണ്ട് പറഞ്ഞു.
“എന്ത് പണി…?” ലിയ ചോദിച്ചു.
“അവധി ദിവസങ്ങൾ ഞാൻ പിന്നെ എന്തോ ചെയ്യും…?”
“അത് ആഴ്‌ച്ചയിൽ ഒരു ദിവസത്തെ കാര്യമല്ലേയുള്ളൂ…?”
“ഹലോ മറ്റന്നാളെ ഒക്ടോബർ രണ്ടാ തീയതി…അപ്പോ അടുപ്പിച്ച് രണ്ട് ദിവസം ആയില്ലേ…?” ആര്യൻ തല ഒന്നുയർത്തി പറഞ്ഞ ശേഷം വീണ്ടും ചാരി.
“ഓഹ് അത് ശരിയാണല്ലോ…എന്നാലും വെല്ലപ്പോഴുമല്ലേടാ ഇങ്ങനെ അടുപ്പിച്ച് ഒന്നുരണ്ട് അവധിയൊക്കെ വരൂ…”
“ഉം…” ആര്യൻ മൂളി.
“അത്രയ്ക്ക് സങ്കടം ആണേൽ നീ എൻ്റെ കൂടെ പോരേ…” ലിയ പറഞ്ഞു.
ഈ കഥ 4 വട്ടം 🙏വായിച്ചു ഏകാ നിനക്കായ് കാത്തിരിപ്പൂ നമ്മൾ
പ്രാണനാഥാ
വരില്ലേ നീ
❤️🔥❤️🔥❤️🔥❤️🔥
ആശിച്ചു, കൊതിപ്പിച്ചു മുൾമുനയിൽ നിർത്തി. 100% തുടരും എന്ന ഉറപ്പിന്മേൽ എപ്പോഴും വന്നു നോക്കി, ഇപ്പോഴും കാത്തിരിക്കുന്നു. ഇത്രയും feel ഉള്ള ഒരു കഥ ഇവിടില്ല. ആരാധകർ കാത്തിരിക്കുന്നു ചങ്കെ… വേഗം അടിച്ചു കേറി വാ..
Update
മോനെ ഏക ഇജ്ജ് എവിടാണ്. എന്റെ ശാലിനികും ലിയക്കും എന്തുപറ്റി. മകനെ മടങ്ങി വരൂ
Bro waiting
ഇതുപോലെ ഫീൽ ഉള്ള വേറെ കഥയുണ്ടോ
സ്നേഹ സീമ, സംസാൻ
Comeback കൊട് മച്ചാ….
Nice story
Thudernu ezhuthunille
Bro ഇപ്പോളും waiting ആണ്. എന്തേലും update താ, എത്രത്തോളം feel ഉണ്ടാക്കിയ കഥ വേറെ ഇല്ല
ഞാനും ഒണ്ട് ഇപ്പഴും പ്രതീക്ഷയോടെ
100% തുടരും…)
മുത്തെ ഈ ഒറ്റ വാക്ക് വിശ്വസിച്ച് കൊണ്ടുള്ള കാത്തിരുപ്പ് തുടരുന്നു
വരില്ലേ ഇതു വഴി
ബാക്കി ഞാൻ എഴുതട്ടെ ?
ഈ ഫീൽ കിട്ടില്ലെന്നറിയാം,.. ബാക്കി ഒന്ന് വായിക്കാനുള്ള ആഗ്രഹവും ഉണ്ട്…
എപ്പോഴും വന്നു നോക്കാറുണ്ട്, എത്രത്തോളം കൊതിപ്പിച്ച ഒരു കഥ വേറെ ഇല്ല.
പ്ലിസ് എന്ന് വരും അടുത്ത പാർട്ട്
Aegon bro, please upload next part……
എപ്പോഴും ഇങ്ങനെ ആണ്… നല്ലൊരു കഥ എഴുതി പാതിവരെ കൊണ്ടുപോവും.. കഥയ്ക്ക് ഒരുപാട് പേർ കാത്തിരിക്കാൻ തുടങ്ങുമ്പോ ഒരു update പോലും തരാതെ നിർത്തി പോവും.. എന്താണ് ബ്രോ….??
10 മാസമായി കഥ വന്നിട്ട്..
ഈ കഥയുടെ അടുത്ത പാർട്ട് ഉടനെ പ്രതീക്ഷിക്കാമോ?? ശാലിനിയും ലിയും മനസ്സിൽ ഇങ്ങനെ തങ്ങി നിൽക്കുവാണ്
ഇതുപോലെ ഫീൽകിട്ടുന്ന വേറെ കഥകളുണ്ടോ?
Targeryan thirumbi vandacha😃
We are waiting for you bro❤️❤️
Aaru bro duplicate authors aanu😢
come back
കഴിഞ്ഞ ഒമ്പതു മാസമായി ഒരു വിവരവുമില്ല. ഇത്രയും ഹൃദ്യമായ കഥ പാതി വഴിയിൽ നിർത്തിയത് ഹൃദയത്തിൽ കുത്തുന്നതിനു സമമാണ്. അതിലെ ഓരോ കഥാപാത്രവും വായനക്കാരന്റെ മനസ്സിനെ അത്രത്തോളം സ്പർശിച്ചിട്ടുണ്ട്. ഉടനെ ബാക്കി ഭാഗം തരൂ¡!!!!!
ടാ മോനെ ഞങ്ങ ഇവിടെ തന്നെ ഉണ്ട് ഇടക്ക് വരും പുതിയ ഭാഗം വന്നോ എന്ന് നോക്കും എന്നിട്ട് പഴെ ഭാഗം വീണ്ടും വീണ്ടും വയിക്കും.repeet വല്യു ഉള്ളതുകൊണ്ട് എത്ര വായിച്ചാലും മടുക്കില്ല.
Bro .. please come back… Give the next part
Edaa onnu thirich vaada Aryaaa