മന്ദാരക്കനവ് 10 [Aegon Targaryen] 2872

 

“അതിലും നല്ലത് ചേച്ചി എൻ്റെ കൂടെ നിൽക്കുന്നതല്ലേ…!”

 

“ഓഹോ…എങ്കിൽ അവധിയുള്ളപ്പോ മാത്രം ആക്കണ്ടാ എന്നും നിൽക്കാം എന്താ…?” ലിയ പരിഹാസരൂപേണ ചോദിച്ചു.

 

“ഹാ…” എന്ന് പറഞ്ഞുകൊണ്ട് ആര്യൻ അവളുടെ മുഖത്തേക്ക് നോക്കി ഇളിച്ചു.

 

“അയ്യടാ…” എന്ന് പറഞ്ഞ് ചിരിച്ചുകൊണ്ട് ലിയ അവൻ്റെ കവിളിൽ ഒരു നുള്ള് കൊടുത്തു.

 

ആര്യൻ അതും വാങ്ങി മിണ്ടാതെ ലിയയുടെ വയറിൽ മുഖം ചായ്ച്ച് വീണ്ടും കിടന്നു.

 

“അതേ…മതി സമയമായി…” ഏതാനും മിനുട്ടുകൾ കൂടി കഴിഞ്ഞ ശേഷം ലിയ പറഞ്ഞു.

 

“പോരാ…ഇനിയും…” ആര്യൻ ചിണുങ്ങി.

 

“ശെടാ…എൻ്റെ ബസ്സ് പോകും കേട്ടോ ചെക്കാ…” ലിയ പറഞ്ഞു.

 

“ഇതിൽ മുഖം ചേർന്ന് കിടന്നാൽ കിടന്നു പോകുമെന്ന് ഞാൻ പറഞ്ഞിട്ടില്ലേ…ആര് പറഞ്ഞു എന്നോട് കിടക്കുന്നില്ലേ എന്ന് ചോദിക്കാൻ…?” ആര്യൻ അവളെ കൂടുതൽ ചുറ്റിപ്പിടിച്ച് കിടന്നു.

 

“അത് ശരി ഇപ്പോ ഞാനായോ കുറ്റക്കാരി…എങ്കിൽ ശരി ഇനി കിടത്തുന്നില്ല പോരേ…!” ലിയ മറുപടി നൽകി.

 

“ഏയ് അത് വേണ്ടാ…”

 

“ഉം എങ്കിൽ എൻ്റെ കുഞ്ഞുവാവ എഴുന്നേറ്റാട്ടേ…ബാക്കി നാളെ കേട്ടോ…”

 

“നാളെ എങ്കിൽ കുറച്ചുകൂടി നേരത്തെ കിടത്തണം…” ആര്യൻ തല ഉയർത്തി പറഞ്ഞു.

 

“ഉം ശരി…” ലിയ അത് സമ്മതിച്ചു.

 

“ഓക്കേ…” എന്ന് പറഞ്ഞുകൊണ്ട് ആര്യൻ എഴുന്നേറ്റു.

 

“കുസൃതി കുറച്ച് കൂടുന്നുണ്ട്…” ലിയ അവൻ്റെ മൂക്കിൻ്റെ തുമ്പത്ത് പിടിച്ച് ഞെക്കിക്കൊണ്ട് പറഞ്ഞു.

 

“ചേച്ചീടെ അടുത്തല്ലേ പറ്റൂ…” എന്ന് പറഞ്ഞുകൊണ്ട് ആര്യൻ ചിരിച്ചു.

 

ഓഫീസ് പൂട്ടിയ ശേഷം അവർ രണ്ടുപേരും യാത്രയായി. ആര്യൻ ലിയയെ പതിവുപോലെ ബസ്സ് സ്റ്റോപ്പിൽ കൊണ്ടുവിട്ട ശേഷം തിരികെ വീട്ടിലേക്ക് പോയി. രാവിലെ ശാലിനി വൈകിട്ട് അങ്ങോട്ടേക്ക് വരേണ്ടാ എന്ന് പറഞ്ഞതുകൊണ്ട് അവൻ അവളുടെ വീട്ടിലേക്ക് കയറാതെ നേരെ അവൻ്റെ വീട്ടിലേക്ക് തന്നെ പോയി.

 

കുളി കഴിഞ്ഞ് ഒരു ചായ ഇട്ട് കുടിച്ച ശേഷം ആര്യൻ ശാലിനി വരുമോ എന്ന് മനസ്സിൽ ആലോചിച്ചുകൊണ്ട് കട്ടിലിൽ കയറി കിടന്നു. സമയം പോകാനായി കൂട്ടിന് ഒരു പുസ്തകവും എടുത്തിരുന്നു അവൻ.

The Author

585 Comments

Add a Comment
  1. കമൻ്റ് ഇടുന്നതും എല്ലാവരും നിറുത്തി എന്ന് തോന്നുന്നല്ലോ.

  2. Suggestion to admin
    If the writter doesn’t want to continue, please confirm and inform the readers accordingly. So that the readers won’t wait for an excellent creation of His Excellency Aegon …..,🙏

  3. Mikavarum ezhuthukarane vittil pokiyitindavum kaiyode

  4. പക്ഷെ എന്താണ് മാഷേ കുറച്ചു നാളായി കാണുന്നില്ല. നിങ്ങളെപ്പോലുള്ളവർ എങ്ങനെ പോയാൽ പിന്നെന്തുചെയ്യും ഞങ്ങൾ. കൊള്ളാവുന്ന ഒരു കഥ ആയിരുന്നു. എന്നെങ്കിലും വരുമെന്ന പ്രതീക്ഷയിൽ നിർത്തുന്നു.

  5. Aegon bro evide aane..?? Ee storyke aayi kaathirunna orupaade peril oral aane njan.. bro thiriche varanam… Ee storyke aayi kaathirikuna othiri aaradhakar evide unde… Avarke vendi thiriche varuka… Oru request aane…

  6. ഏകൻ ചത്തു

    1. ഇങ്ങനെയൊന്നും പറയരുത് തീർച്ചയായും കഥ പൂർത്തിയാക്കും എന്ന് പറഞ്ഞിരുന്നതാണ് ഒരുപക്ഷേ അയാൾക്ക് എന്തെങ്കിലും അസൗകര്യം കാണും മനുഷ്യരല്ലേ. എല്ലാവരും ദീർഘായുസ്സോടെ ഇരിക്കട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം

      1. ശരിയാണ്. കാത്തിരിക്കാം 🙏
        പ്രതീക്ഷയോടെ

  7. ഇതിൻ്റെ തുടർ പാർട്ടുകൾ ഉടനെ വരുമോ

  8. കഥ വന്നില്ലെങ്കിലും കുഴപ്പമില്ല..;

    എഴുത്തുകാരനെ കാണാത്തത് കൊണ്ട്
    ഒരു നൊമ്പരം….!?

    പാൽനിലാവിനും… ഒരു നൊമ്പരം…..,
    പാതിരാക്കിളി… എന്തിനീ മൗനം?!

    എനy അപ്ഡേറ്റ്SS……

  9. Aegon Bro any updates??

  10. ബാക്കി കഥ എവിടെ

  11. എന്റെ പൊന്നു ബാക്കി part എവിടെ

  12. തുടക്കം മാംഗല്യം തന്തുനാനേനാ..
    പിന്നെ ജീവിതം ഊമ്പനാനേനാ……

    ആര്യന്റെ കല്യാണം കഴിഞ്ഞു.
    ഏകൻ പട്ടായയിൽ ടൂറ് പോയതാണ്
    ഇതു വരെ തിരിച്ചു വന്നിട്ടില്ല…..

  13. കരിക്കാമുറി ഷണ്മുഖൻ

    ഈ കഥ ആരേലും ഒന്നു പൂർത്തിയക്കുമോ

  14. പാവം, എന്തെങ്കിലും പ്രശ്നം കാണും. Anyway still waiting bro ?. ?????

Leave a Reply

Your email address will not be published. Required fields are marked *