“ആഹാ ഇതെന്താ തലയിൽ ഒരു പൂവൊക്കെ…?” ആര്യൻ അമ്മൂട്ടിയുടെ മുടിയിഴക്കുള്ളിൽ ഇറക്കി വച്ചിരിക്കുന്ന മന്ദാരപ്പൂ നോക്കി ചോദിച്ചു.
“ഒന്നും പറയണ്ട എൻ്റെ മോനേ…കുളത്തിൻ്റെ അടുത്തെത്തിയപ്പോൾ അവൾക്ക് പൂ വേണമെന്ന്…എന്നാൽ ചെടിയിൽ നിന്ന് ഒരെണ്ണം പറിച്ച് കൊടുക്കാമെന്ന് വെച്ചപ്പോൾ അതുപോരാ കുളത്തിൽ വീണു കിടക്കുന്നത് തന്നെ വേണമെന്ന്…അവളെന്നെയുംകൊണ്ടാ പടികൾ മുഴുവൻ ഇറക്കി എടുപ്പിച്ചതാ ആ തലയിൽ വച്ചിരിക്കുന്നത്…” ശാലിനിയുടെ അമ്മയാണ് അതിനുത്തരം നൽകിയത്.
“അത് ശരി…” എന്ന് പറഞ്ഞ് ആര്യനും അവൻ്റെയോപ്പം ലിയയും ചിരിച്ചു.
“അമ്മ എന്തിനാ അവള് പറയുന്നതിനെല്ലാം തുള്ളുന്നത്…നല്ല തല്ല് കിട്ടാത്തതിൻ്റെ സൂക്കേടാ പെണ്ണിന്…” ശാലിനി അമ്മുവിനെ നോക്കി പറഞ്ഞുകൊണ്ട് മുഖം വീർപ്പിച്ചു.
“അടങ്ങിയിരിക്ക് ചേച്ചീ…” ആര്യൻ ശാലിനിയോട് പറഞ്ഞു.
“ഉം നീ അവളെ കൂടുതൽ ഉത്സാഹിപ്പിച്ചോ…” ശാലിനി അവനെ നോക്കി പുരികമുയർത്തി.
“മോൾക്കിനി പൂവ് വേണമെങ്കിൽ ചേട്ടനോടോ അമ്മയോടോ പറഞ്ഞാൽ മതി കേട്ടോ…അമ്മൂമ്മക്ക് വയ്യാത്തതല്ലേ…അതുപോലെ മോള് തന്നെയും കുളത്തിലേക്ക് ഇറങ്ങി പൂവ് എടുക്കാൻ ഒന്നും പോകരുത് കേട്ടോ…” ആര്യൻ അമ്മുവിന് കാര്യം പറഞ്ഞ് മനസ്സിലാക്കി കൊടുത്തു.
“ആം…” അമ്മു തലയാട്ടി സമ്മതിച്ചു.
“മിടുക്കി…” ആര്യൻ അവളുടെ നെറ്റിയിൽ ഒരുമ്മ കൊടുത്തു. ലിയ ഇതെല്ലാം കണ്ടുകൊണ്ട് മനം നിറഞ്ഞുനിന്നു.
“ചേട്ടൻ ഇന്നലെ ഏടായിരുന്നു…രാത്രീൽ അമ്മുവും വരണമെന്ന് പറഞ്ഞപ്പോ അമ്മ സമ്മയിച്ചീലാ…” അമ്മു ആര്യനോട് പറഞ്ഞു.
അതുകേട്ട് ആര്യനൊന്ന് ശാലിനിയെ പാളി നോക്കി. ലിയയുടെ മുഖത്തേക്ക് അവൻ നോക്കിയതുമില്ല. ശാലിനി പെട്ടെന്ന് ലിയയോട് എന്തോ ചോദിച്ച് അവളുടെ ശ്രദ്ധ തിരിക്കാൻ ശ്രമിച്ചു.
“അത് പിന്നെ ഇന്നലെ ചേട്ടന് വയ്യായിരുന്നു…അമ്മൂട്ടി വന്നാൽ അമ്മൂട്ടിക്കും കൂടി ഉവ്വാവ്വ് പിടിക്കുമോ എന്ന് പേടിച്ചല്ലേ അമ്മ സമ്മതിക്കാഞ്ഞത്…” ആര്യൻ അവളോട് പതുക്കെ പറഞ്ഞ് മനസ്സിലാക്കി.
“മോന് എങ്ങനുണ്ട് ഇപ്പോൾ…പനി മാറിയോ…?” അത് കേട്ട് നിന്ന ശാലിനിയുടെ അമ്മ അവനോട് ചോദിച്ചു.
“പനി ആയിട്ട് ഒന്നും ഇല്ലായിരുന്നു അമ്മേ…ചേച്ചി പിന്നെ കുറച്ച് കഞ്ഞി ഇട്ട് തന്ന് അത് കുടിച്ചിട്ട് കിടന്നപ്പോഴേക്കും എല്ലാം മാറി…” ആര്യൻ അമ്മക്കും മറുപടി നൽകി.
Aegon bro…. Baaki ezhuthu bro please

















1 വർഷിന് ശേഷം ഞാൻ വന്ന് കമൻ്റ് ചെയ്തു
ഒരു വർഷമായി മിക്ക ദിവസവും ഇവിടെ വന്നു നോക്കുന്നു….
Entha pattiyathu super kadhayayirunnu mattorakum ithinte baki ezhuthaanum kazhiyilla
Entha pattiyathu super kadhayayirunnu mattorakum ithinte baki ezhuthaanum kazhiyilla
Any update bro?
ഒരു വർഷമായി ഈ സൈറ്റിൽ വരുമ്പോഴൊക്കെ ഞാൻ മന്ദാരക്കനവിൻ്റെ പുതിയ പാർട്ടിനായി തിരയാറുണ്ട്. ഒരുപ്പാട് കഥകൾ ഈ സൈറ്റിൽ വയിച്ചിട്ടുണ്ടെങ്കിലും ഈ കഥ തന്ന ഒരു ഓളം.. അത് ഒരു പ്രത്യേക ഓളമാണ്. ഇത്രയും നാൾ ഞാനുൾപ്പെടെ ഒരുപ്പാട് പേർ ഇതിനായി കാതിരിക്കണമെങ്കിൽ ഏഗാ… നീ തിരിച്ച് വരുമെന്ന് പ്രതീക്ഷിക്കുന്നു.
കഴിഞ്ഞ മാസം ഞാൻ ഒരു കമൻ്റ് ഞാൻ കണ്ടു. അതില് ഉള്ള പ്രൊഫൈൽ പിക് ും പഴയ കമൻ്റ്സിലെ പിക്കും ഒന്നായത് കൊണ്ട് അത് നീ തന്നെയാണെന്ന് ഞങ്ങള് വിശ്വസിക്കുന്നു. അങ്ങനെ വിശ്വസിക്കാനാണ് ഇഷ്ടവും . അത് നീയാണെങ്കിൽ ഒരുപ്പാട് താമസിക്കാതെ അടുത്ത പാർട്ട് തരണേടാ മുത്തെ.. ഇല്ലേൽ ഒരു മറുപടിയായി ഒരു കമെൻ്റ്.. അത് മതി വീണ്ടും കാത്തിരിക്കാൻ തയ്യാറാണ്..
1st Anniversary of missing
Bro കഥ വന്നിട്ട് ഒരു വർഷം തികഞ്ഞു. ഇനിയും കാത്തിരിക്കണോ, expecting your valuable reply.