മന്ദാരക്കനവ് 10 [Aegon Targaryen] 2872

 

കൂടുതൽ ചോദ്യങ്ങൾ വരുന്നതിന് മുൻപ് അവൻ സ്ലാബിൽ വെച്ച ഗ്ലാസ്സെടുത്ത് ബാക്കി ചായ കുടിക്കാൻ തുടങ്ങി.

 

“ആര്യാ ഇറങ്ങാം…?” ലിയ ആര്യനോട് ചോദിച്ചു.

 

“ഹാ ഇറങ്ങാം ചേച്ചീ…” അവളുടെ ചോദ്യം കേട്ട ആര്യൻ തിടുക്കത്തിൽ ചായ മുഴുവൻ കുടിച്ച ശേഷം പറഞ്ഞു.

 

“എങ്കിൽ ഞങ്ങൾ ഇറങ്ങുവാ ചേച്ചീ…മോളെ ചേട്ടൻ പോയിട്ട് വരാം കേട്ടോ…അമ്മേ ശരി എന്നാൽ…” ആര്യൻ എല്ലാവരോടും കൂടെ പെട്ടെന്ന് യാത്ര പറഞ്ഞിട്ട് അമ്മുവിനെ താഴെയിറക്കിയ ശേഷം പുറത്തേക്ക് നടന്നു. അവൻ്റെ പുറകിലായി അവരും.

 

ലിയയും അവരോട് എല്ലാവരോടും യാത്ര പറഞ്ഞിട്ട് പുറത്തേക്കിറങ്ങി. ആര്യൻ ശാലിനിയോട് ആരും കാണാതെ പോയിട്ട് വരാം എന്ന് കണ്ണ് കാണിച്ചിട്ട് ലിയയുമായി ബസ്സ് സ്റ്റോപ്പിലേക്ക് വേഗം നടന്നു.

 

“നിന്നോട് അമ്മ പനി എങ്ങനെയുണ്ടെന്നോ മറ്റോ ചോദിക്കുന്നത് കേട്ടല്ലോ…?” നടത്തത്തിനിടയിൽ ലിയ അവനോട് ചോദിച്ചു.

 

“ഓഹ് അതോ…അത് ഇന്നലെ ചെറിയൊരു ജലദോഷം പോലെ ഉണ്ടായിരുന്നു അതിൻ്റെ കാര്യമാ അമ്മ ചോദിച്ചത്…” ആര്യൻ അവളുടെ മുഖത്തേക്ക് നോക്കാതെ പറഞ്ഞു.

 

“എന്നിട്ട് ഓഫീസിൽ വെച്ച് ഒന്നും തോന്നിയില്ലല്ലോ എനിക്ക്…?” ലിയ വീണ്ടും ചോദ്യമെറിഞ്ഞു.

 

“അന്നേരം വലുതായിട്ട് ഒന്നും ഇല്ലായിരുന്നു…ചെറിയ തൊണ്ട വേദനയും പിന്നെ മുക്കടപ്പും മാത്രമേ ഉള്ളായിരുന്നു…” ആര്യൻ അതിനും മറുപടി നൽകി.

 

“അതെന്താ നീ എന്നോട് പറയാഞ്ഞത്…?” ശകാരത്തോടെയുള്ള അവളുടെ അടുത്ത ചോദ്യം.

 

“അതങ്ങനെ പറയാനും മാത്രം ഒന്നും ഉണ്ടായിരുന്നില്ല ചേച്ചീ…വെളുപ്പിനെ കുളത്തിൽ പോയി കുളിക്കുന്നത് കൊണ്ട് തണുപ്പ് കാരണം ഇടയ്ക്ക് വരുന്നതാ…പക്ഷേ ഇന്നലെ വൈകിട്ടായപ്പോ തുമ്മലും തുടങ്ങി…ചേച്ചിയെ വിട്ടിട്ട് വന്നപ്പോൾ ശാലിനി ചേച്ചിയെ കണ്ട് സംസാരിച്ചപ്പോൾ ഞാൻ കിടന്നു തുമ്മുന്നത് കണ്ടായിരുന്നു…വൈകിട്ടപ്പോ എങ്ങനെ ഉണ്ടെന്ന് അറിയാനായി വീട്ടിലേക്ക് വന്നു…പിന്നെ കുറച്ച് കഞ്ഞിയും ഇട്ട് തന്നിട്ടാ പോയത്…അത് കുടിച്ച് കിടന്ന് രാവിലെ എഴുന്നേറ്റപ്പോൾ ഒരു കുഴപ്പവും ഇല്ലായിരുന്നു…” ആര്യൻ എത്തി വിദഗ്ദമായി പിടിച്ച് നിന്നു.

 

“ഉം…ഇനി അങ്ങനെ എന്തെങ്കിലും ഉണ്ടെങ്കിൽ എന്നോട് പറഞ്ഞിട്ട് വേഗം വീട്ടിൽ പോയി കിടന്നോണം…ചുമ്മാ വരുത്തി വയ്ക്കാൻ…” ലിയ പരിഭവത്തോടെ പറഞ്ഞു.

The Author

584 Comments

Add a Comment
  1. Suggestion to admin
    If the writter doesn’t want to continue, please confirm and inform the readers accordingly. So that the readers won’t wait for an excellent creation of His Excellency Aegon …..,🙏

  2. Mikavarum ezhuthukarane vittil pokiyitindavum kaiyode

  3. പക്ഷെ എന്താണ് മാഷേ കുറച്ചു നാളായി കാണുന്നില്ല. നിങ്ങളെപ്പോലുള്ളവർ എങ്ങനെ പോയാൽ പിന്നെന്തുചെയ്യും ഞങ്ങൾ. കൊള്ളാവുന്ന ഒരു കഥ ആയിരുന്നു. എന്നെങ്കിലും വരുമെന്ന പ്രതീക്ഷയിൽ നിർത്തുന്നു.

  4. Aegon bro evide aane..?? Ee storyke aayi kaathirunna orupaade peril oral aane njan.. bro thiriche varanam… Ee storyke aayi kaathirikuna othiri aaradhakar evide unde… Avarke vendi thiriche varuka… Oru request aane…

  5. ഏകൻ ചത്തു

    1. ഇങ്ങനെയൊന്നും പറയരുത് തീർച്ചയായും കഥ പൂർത്തിയാക്കും എന്ന് പറഞ്ഞിരുന്നതാണ് ഒരുപക്ഷേ അയാൾക്ക് എന്തെങ്കിലും അസൗകര്യം കാണും മനുഷ്യരല്ലേ. എല്ലാവരും ദീർഘായുസ്സോടെ ഇരിക്കട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം

      1. ശരിയാണ്. കാത്തിരിക്കാം 🙏
        പ്രതീക്ഷയോടെ

  6. ഇതിൻ്റെ തുടർ പാർട്ടുകൾ ഉടനെ വരുമോ

  7. കഥ വന്നില്ലെങ്കിലും കുഴപ്പമില്ല..;

    എഴുത്തുകാരനെ കാണാത്തത് കൊണ്ട്
    ഒരു നൊമ്പരം….!?

    പാൽനിലാവിനും… ഒരു നൊമ്പരം…..,
    പാതിരാക്കിളി… എന്തിനീ മൗനം?!

    എനy അപ്ഡേറ്റ്SS……

  8. Aegon Bro any updates??

  9. ബാക്കി കഥ എവിടെ

  10. എന്റെ പൊന്നു ബാക്കി part എവിടെ

  11. തുടക്കം മാംഗല്യം തന്തുനാനേനാ..
    പിന്നെ ജീവിതം ഊമ്പനാനേനാ……

    ആര്യന്റെ കല്യാണം കഴിഞ്ഞു.
    ഏകൻ പട്ടായയിൽ ടൂറ് പോയതാണ്
    ഇതു വരെ തിരിച്ചു വന്നിട്ടില്ല…..

  12. കരിക്കാമുറി ഷണ്മുഖൻ

    ഈ കഥ ആരേലും ഒന്നു പൂർത്തിയക്കുമോ

  13. പാവം, എന്തെങ്കിലും പ്രശ്നം കാണും. Anyway still waiting bro ?. ?????

Leave a Reply

Your email address will not be published. Required fields are marked *