മന്ദാരക്കനവ് 9 [Aegon Targaryen] 2546

 

“ഉം…” ലിയ തലയാട്ടി.

 

“രാവിലെ എപ്പോ പോയി കുളത്തിൽ…?” ആര്യൻ ചോദിച്ചു.

 

“നീ പോയി ഒരു പതിനഞ്ച് മിനുട്ട് കഴിഞ്ഞപ്പോൾ…ചന്ദ്രിക ചേച്ചി ഇന്നില്ലായിരുന്നു…” ശാലിനി പറഞ്ഞു.

 

“അതെന്ത് പറ്റി…?”

 

“ഹാ ഇനിയൊരു നാലഞ്ച് ദിവസത്തേക്ക് കാണില്ല…” അവൾ ചെറിയൊരു പുഞ്ചിരിയോടെ പറഞ്ഞു.

 

“ഓ…മനസ്സിലായി…അപ്പോൾ നാളെ മുതൽ ഒരു നാലഞ്ച് ദിവസത്തേക്ക് നമ്മൾ മാത്രമേ രാവിലെ ഉള്ളൂ അല്ലേ…?” ആര്യൻ അർത്ഥം വച്ചൊരു ചിരി ചിരിച്ചുകൊണ്ട് പറഞ്ഞു.

 

“അതുകൊണ്ട്…?” ശാലിനിയുടെ മുഖത്ത് ചെറിയൊരു നാണം വിരിഞ്ഞു.

 

“അതുകൊണ്ട് ഒന്നുമില്ല, ഞാൻ ചോദിച്ചെന്നേയുള്ളൂ…” ആര്യൻ അവൻ്റെ ചിരി ഒരു പുഞ്ചിരിയിൽ ഒതുക്കി.

 

“അങ്ങനിപ്പോ മോൻ ചോദിക്കണ്ട കേട്ടോ…മോൻ്റെ ഉദ്ദേശം ഒന്നും നടക്കാൻ പോണില്ല…” ശാലിനി ചിരിച്ചു.

 

“അതിന് ഞാൻ എന്ത് ഉദ്ദേശിച്ചു…?” ആര്യനിലും ഒരു നാണം വന്നു തുടങ്ങി.

 

“അയ്യോ പാവം ഒന്നും ഉദ്ദേശിച്ചിട്ടില്ല അല്ലേ…?” ശാലിനി ഈണത്തിൽ മൊഴിഞ്ഞു.

 

“ഞാൻ ഒന്നും ഉദ്ദേശിച്ചിട്ടില്ല…വേറെ ആരേലും എന്തെങ്കിലും ഉദ്ദേശിച്ചിട്ടുണ്ടോന്നും എനിക്കറിയില്ല…” ആര്യൻ നഖം കടിച്ചുകൊണ്ട് ഉത്തരം നൽകി.

 

“വേറെ ആര് ഉദ്ദേശിക്കാൻ…?” ശാലിനി പിന്നെയും നാണിച്ചുകൊണ്ട് അവനോട് ചോദിച്ചു.

 

അപ്പോഴേക്കും ലിയ ഒരുക്കങ്ങൾ എല്ലാം കഴിഞ്ഞ് മുറിക്ക് പുറത്തേക്ക് വരുന്നത് ആര്യനും ശാലിനിയും കണ്ടു.

 

“അതേ…അത് നമ്മൾക്ക് വൈകിട്ട് കണ്ട് പിടിക്കാം ഇനി…” എന്ന് പറഞ്ഞുകൊണ്ട് ആര്യൻ ശാലിനിയെ നോക്കി ഒന്ന് പുഞ്ചിരിച്ചു. ശാലിനിയും തറയിലേക്ക് നോക്കി ചിരി തൂകി നിന്നു.

 

“ഇപ്പോഴെങ്കിലും കഴിഞ്ഞോ എല്ലാം…?” ആര്യൻ ലിയയോട് ചോദിച്ചു.

 

“പോടാ കളിയാക്കാതെ…ദാ ശാലിനി…താങ്ക്സ് കേട്ടോ…വലിയ ഉപകാരം…” എന്ന് പറഞ്ഞുകൊണ്ട് ലിയ ബാഗ് ശാലിനിയുടെ കൈയിൽ കൊടുത്തു.

 

“എന്തിനാ ചേച്ചീ താങ്ക്സൊക്കെ…” ശാലിനി ചിരിച്ചുകൊണ്ട് ബാഗ് വാങ്ങി.

 

“എങ്കിൽ പിന്നെ രണ്ട് സ്റ്റാമ്പ് കൊടുത്തേക്ക് ചേച്ചീ…” ആര്യൻ ശാലിനിയെ കളിയാക്കികൊണ്ട് ലിയയോട് പറഞ്ഞു.

 

“ഹഹ…ഇവൻ്റെയൊരു കാര്യം…” എന്ന് പറഞ്ഞുകൊണ്ട് ലിയ ചിരിച്ചു.

The Author

393 Comments

Add a Comment
  1. Part 10 submitted. Thankyou all for your love and support❤️.

    1. മാർക്‌സ്

      ♥️

    2. എവിടെ ഇതുവരെ എനിക്ക് കിട്ടിയില്ല ?

  2. എല്ലാവരും ചോദിക്കുന്നതും നിർത്തിവച്ചു അല്ലേ

  3. ആര്യനിലൂടെ ശാലിനിയിലേക്കും, ലിയയിലേക്കും ഒരു യാത്ര അതൊരു വല്ലാത്ത എക്സ്പീരീയൻസ് ആക്കാനും ഇടക്ക് മോളി ചന്ദ്രിക, സുഹറ എന്നിവരെയും കൂട്ടി കമ്പിമുകളിൽ എന്തുവാനും പേജ് കൂട്ടി
    തരുവാനും ageonu കുറച്ചു സമയം കൊടുക്ക് സുഹൃത്തുക്കളെ

  4. ഇന്ന് ഉണ്ടാവോ??

  5. ?‍♂️ബ്രൊ നിങ്ങളുടെ .സ്റ്റോറിക്ക് എത്ര നാൾ വേണമെങ്കിലും കാത്തിരിക്കാൻ തയ്യാറാണ്. .?.നിർത്തി പോകല്ലേ …..take your own time….?????????

  6. Aegon ബ്രോ സിറിൽ ബ്രോ സാംസൺ 9 episode ആയി വന്നു kto നാളെ വരുമോ. കഴിഞ്ഞ തവണ രണ്ട് പേരും ഒരുമിച്ച് അണ് വന്നത് അതുകൊണ്ടാ പറഞ്ഞ പെട്ടന്ന് വാ…നാളെ നോക്കണേ വരന് ……..

Leave a Reply

Your email address will not be published. Required fields are marked *