മനീഷ 3 [കൊച്ചുകാന്താരി] 181

ഏതാണ്ട് ഒരു മണിക്കൂര്‍ കഴിഞ്ഞ് ഞാന്‍ കിടക്കാന്‍ നേരത്ത്, രാത്രി കുടിക്കാനായി കുറച്ച് വെള്ളം എടുക്കാനായി അടുക്കളയിലേയ്ക്ക് പോയി. ആ സമയത്ത് അവര്‍ അമ്മയുടെ മുറിയില്‍ കയറി കതക് അടച്ചു കഴിഞ്ഞിരുന്നു. മുറിയ്ക്കുള്ളില്‍ നിന്നും സംസാരം കേള്‍ക്കുന്നുണ്ടായിരുന്നു. വളരെ പതുക്കെയാണ് അവര്‍ സംസാരിച്ചത്. അതുകൊണ്ട് തന്നെ എനിക്ക് ഒന്നും വ്യക്തമായി കേള്‍ക്കാന്‍ കഴിഞ്ഞില്ല. ഞാന്‍ വെള്ളവും എടുത്ത് പോയി കിടന്ന് ഉറങ്ങി.
അടുത്ത ദിവസം വൈകുന്നേരം, അമ്മ ഒരു പുതിയ വാര്‍ത്തയുമായിട്ടാണ് വന്നത്. അമ്മയ്ക്ക്, എറണാകുളത്ത് വച്ച് ഒരാഴ്ചത്തെ ട്രെയിനിംഗ്. അടുത്ത തിങ്കളാഴ്ചയാണ് തുടക്കം. അമ്മയുടെ മുഖത്ത് ഒരു മ്ലാനത പടര്‍ന്നിരുന്നു. എന്റെ ഉള്ളില്‍ ആനന്ദമഴ പെയ്തിറങ്ങി. അമ്മയെ പേടിക്കാതെ ഒരാഴ്ച മുഴുവന്‍ ചേച്ചിയുമായി അടിച്ച് പൊളിക്കാന്‍ ഒരവസരം. എങ്കിലും, അത് പുറത്ത് കാണിക്കാതെ ഞാന്‍ അമ്മയെ ആശ്വസിപ്പിച്ചു.
‘സാരമില്ല അമ്മേ. ഒരാഴ്ച എന്ന് പറയുന്നത് കണ്ണടച്ച് തുറക്കുന്നതിനകം കഴിയില്ലേ.’
‘നിനക്ക് അത് പറയാം. നിന്നെ ഒറ്റയ്ക്കാക്കിയിട്ട് പോകാന്‍ ഒരമ്മയ്ക്ക് പറ്റുമോ?’
‘അതിന് ഞാന്‍ ഒറ്റയ്ക്കല്ലല്ലോ. ഇവിടെ എനിക്ക് കൂട്ടിന് ചേച്ചി ഇല്ലേ. പിന്നെന്താ?’
അത് കേട്ട അമ്മ ഒരു അത്മഗതം പോലെ പറഞ്ഞു: ‘അതാ എനിക്ക് പേടി.’
‘എന്താ അമ്മേ?’
‘ഒന്നുമില്ല.’
പിന്നെ അമ്മ, ചേച്ചിക്ക് കുറേ ഉപദേശങ്ങളും. ചേച്ചി എല്ലാം തലകുലുക്കി സമ്മതിച്ചു. അന്ന് രാത്രി, ഭക്ഷണം കഴിഞ്ഞ് പാത്രങ്ങളൊക്കെ കഴുകി വച്ചിട്ട്, ചേച്ചി മുകളിലെ മുറിയിലേയ്ക്ക് പോയി. അത് കണ്ട ഞാന്‍, ബുക്കുമായി മുകളില്‍ ചേച്ചിയുടെ മുറിയിലേയ്ക്ക് പോയി. കതക് അടച്ചപ്പോള്‍ ചേച്ചി അത് തടഞ്ഞു.
‘അതെന്ത് ചേച്ചീ കതക് അടച്ചാല്‍?’
‘ഇന്ന് വേണ്ട മോളേ. അമ്മ ആകെ വേവലാതിയിലാണ്. അതിന്റെ കൂടെ നമ്മള്‍ മുറിയടച്ചാല്‍ അമ്മയ്ക്ക് അത് കൂടുതല്‍ വിഷമമാകും.’
‘ഞാന്‍ കൊതിച്ച് വന്നതാണ്.’
‘സാരമില്ല മോളേ. നാളെ ആകുമ്പോഴേയ്ക്കും അമ്മയുടെ വിഷമം കുറച്ച് മാറും. അപ്പോള്‍ നമുക്ക് അഡ്ജസ്റ്റ് ചെയ്യാം.’
‘എന്നാല്‍ ശരി.’
‘മോളേ, ഇന്ന് നമ്മള്‍ കതക് അടച്ചാല്‍, അമ്മ തീര്‍ച്ചയായും നമ്മളെ ചെക്ക് ചെയ്യാന്‍ വരും. അതുകൊണ്ടാ.’
‘സാരമില്ല ചേച്ചീ. എനിക്ക് വിഷമം ഇല്ല. അമ്മ പോയിക്കഴിഞ്ഞാല്‍ പിന്നെ നമുക്ക് അടിച്ച് പൊളിക്കാമല്ലോ.’
‘സോറി മോളേ. മോളെ നിരാശപ്പെടുത്തിയതിന്.’
‘അത് പോട്ടെ ചേച്ചീ.’
പിന്നെ ചേച്ചി എനിക്ക് കണക്കിലെ ചില സംശയങ്ങള്‍ പറഞ്ഞു തന്നു. ഞങ്ങള്‍ പഠിച്ചുകൊണ്ടിരിക്കുമ്പോള്‍, അമ്മ പതുങ്ങി പതുങ്ങി ഞങ്ങളെ വാച്ച് ചെയ്യാന്‍ വന്നു. കതക് തുറന്നിട്ട് ഞാന്‍ പഠിക്കുന്നത് കണ്ട് അമ്മ, പഠിത്തം കഴിഞ്ഞ് ചേച്ചി അമ്മയുടെ മുറിയിലേയ്ക്ക് ചെല്ലണമെന്ന് പറഞ്ഞിട്ട് തിരികെ പോയി.

The Author

5 Comments

Add a Comment
  1. വാസു അണ്ണൻ

    Baakki ille nalla kadha ezhuthu baakki vegam

  2. ശില്പി

    Nalla kadha ezhuthu

  3. ഇതിന്റെ ബാക്കി ഉണ്ടോ ഒരു വെറൈറ്റി കഥ നല്ല മൂഡ് ബാക്കി എഴുതു വേഗം..

  4. അമർജിത്

    മനീഷ 3 ഉടെ അവസാനം ഒരുമാതിരി കൊണ്ട് നിർത്തി കളഞ്ഞു നല്ല ഒരു കഥ ആയിരുന്നു പ്ളീസ് ബാക്കി എഴുതു.. അപേക്ഷ ആണ്

  5. കൊച്ചുണ്ണി

    കൊച്ചുകാന്തരി മനീഷ 3ude baaki ezhuthumo pls റിപ്ലൈ തരു പ്ളീസ്

Leave a Reply

Your email address will not be published. Required fields are marked *