മഞ്ഞ് മൂടിയ കനൽ വഴികൾ [Sawyer] 181

ശബ്ദം കേട്ട ഭാഗത്തേക്ക് നോക്കിയപ്പോൾ കണ്ടത് മങ്കി ക്യാപ്പും വെച്ച് ഒരു ജാക്കറ്റും ധരിച്ച ആളെയാണ് . ഇനി ഇതാണോ മാത്യൂസ് ചേട്ടൻ എന്നാലോചിചപ്പോളെ പുള്ളി പറഞ്ഞു സംശയിക്കേണ്ട ഞാനാണ് കുന്നന്താനം ചാക്കാ പറഞ്ഞ മാത്യൂസ് , ബാഗും തൂക്കി മഞ്ഞത്ത് നിക്കാതെ വാ സിസ്റ്ററെ . നിറയെ പൂക്കൾ നിറഞ്ഞ മുറ്റമുള്ള മനോഹരമായ ബംഗ്ലാവ്. നന്നായി പരിപാലിക്കുന്ന പൂന്തോട്ടം തന്നെ. അയാളുടെ പുറകെ വീടിന്റെ മുൻവശത്ത് എത്തിപ്പോൾ പുള്ളി തന്നെ വാതിൽ തുറന്നു കേറി വരാൻ ക്ഷണിച്ചു. അകത്തേക്ക് കേറിയപ്പോൾ പുള്ളി പറഞ്ഞു ” ഇവിടെ ഞാനും എൽസിയും പിന്നെ മറിയ ചേടത്തിയും മാത്രമേ ഒള്ളു ഇപ്പോ മക്കൾ രണ്ടു പേരുണ്ട് .ഒരാൾ ബാംഗ്ലൂരും ഇളയ മകൾ കൊച്ചിയിലും ആണ് ”

“മറിയ ചേടത്തിയെ ആനീസ് സിസ്റ്റർ എത്തി ” ആഹാ സിസ്റ്റർ എത്തിയോ എന്നും ചോദിച് നൈറ്റിയിൽ കയ്യും തുടച്ചു ഒരു അറുപത് വയസിൽ മുകളിൽ പ്രായമായ സ്ത്രീ അകത്തെ മുറിയിൽഇറങ്ങി വന്നു.

ഞാൻ എൽസി കൊച്ചിനു ചായ കൊടുക്കുവാർന്ന് . യാത്രയൊക്കെ സുഖയായിരുന്നോ ?

മറുപടി ഞാൻ ഒരു പുഞ്ചിരിയിൽ ഒതുക്കി നിന്നപ്പോൾ മാത്യൂസ് ചേട്ടൻ പറഞ്ഞു ചേട്ടതി സിസ്റ്റർക്ക് മുറി കാണിച്ചു കൊടുക്കു . ഒന്നു ഫ്രഷായി കാപ്പിയും കുടിച്ചിട്ടു എൽസിയുടെ അടുത്തു പോകാം . തണുപ്പായതു കൊണ്ട് താമസിച്ചേ കുളിക്കു .

എന്നാ വാ സിസ്റ്ററെ മുറി കാണിച്ചു തരാം മറിയ ചേട്ടത്തി ക്ഷണിച്ചു. ചേട്ടത്തിയുടെ പുറകെ ബാഗും തുക്കി പോയപ്പോൾ വീടു മൊത്തത്തിൽ ഒന്നു നോക്കി. ഗൃഹനാഥ വീണു കിടക്കുന്നു എന്ന് ഉറപ്പികുന്ന മട്ടിൽ വീട് ആകെ അലങ്കോലമായിരുന്നു. നോക്കുന്നത് കണ്ട് ചേടത്തി പറഞ്ഞു. ഞാൻ ഒറ്റക്കല്ലേ ഒള്ളു , അടുക്കളപ്പണിയും എൽസിക്കൊച്ചിന്റെ ശുശ്രൂഷയും വീട് ശരിക്കും താറുമാറായി. ഇതാണ് കൊച്ചിന്റെ മുറി. ഡ്രസ് ഒക്കെ മാറു ഞാൻ കാപ്പി എടുക്കാം. എന്നു പറഞ്ഞ് ചേടത്തി പോയി. വയലറ്റ് ജനൽ കർട്ടനുള്ള അത്യാവശ്യം വലിയ അറ്റാച്ഡ് ബാത്ത്റൂം ഉള്ള മുറി. വുഡൻ കബ് ബോർഡും ഒരു അലമാരിയും ഉണ്ട് . മേശയിൽ ബാഗ് വെച്ച് ബെഡ്ഡിൽ അൽപ്സമയം ഇരുന്നു. രാവിലത്തെ യാത്രയും മഞ്ഞും കാരണം തല വേദനിക്കുന്നു. ബാഗിന്റെ സൈഡിൽ നിന്നും പാരസെറ്റമോൾ കഴിക്കാൻ എടുത്തപ്പോളേക്കും ചേട്ടത്തി കാപ്പിയുമായി എത്തി. ”ചേട്ടത്തിയേ ഒരു ഗ്ലാസ് വെള്ളം വേണമായിരുന്നു . നല്ലതലവേദന ഒരു ഗുളിക കഴിക്കാൻ ആണ് ” സിസ്റ്റർ ഈ കാപ്പി കുടിച്ചിട്ടു ഡ്രസ് മാറു. ഞാൻ ഇപ്പോ വെള്ളം കൊണ്ടു വരാം.

The Author

12 Comments

Add a Comment
  1. പൊന്നു.?

    കൊള്ളാം….. നല്ല തുടക്കം.
    അപ്പൊ പിന്നെ, പള്ളിയിൽ വെച്ച് കാണാം…..

    ????

    1. അടുത്ത ഭാഗങ്ങളും വായിക്കു . അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വിമർശനങ്ങളും അറിയിക്കു .??

    2. Thanks ponnu അടുത്ത ഭാഗങ്ങളും വായിക്കു . അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വിമർശനങ്ങളും അറിയിക്കു .??

  2. Nice starting…??

      1. അടുത്ത ഭാഗങ്ങളും വായിക്കു . അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വിമർശനങ്ങളും അറിയിക്കു .??

  3. അല്ല ഈ കുർബാന?

  4. എന്ത് അച്ചടക്കമുള്ള ഓമനത്തമുള്ള മണ്ണ് മണക്കുന്ന ഭാഷ..വളച്ചു കെട്ടില്ല..വാരിവലിച്ചുള്ള ഒന്നുമില്ല. ഒരു ചലച്ചിത്രത്തിലെന്ന പോലെ സൂക്ഷ്മമായ കുറഞ്ഞ വാക്കുകളിലെ വിവരണം. വണ്ടിയും വഴിയുമറിയുന്ന ഓടിത്തെളിഞ്ഞ കൈകളാണ് നിങ്ങൾ ആരായാലും..
    അപ്പൊ ഇനി പോകുവല്ലേ കുർബാനയ്ക്ക്..

    1. വായിച്ചതിനും കമന്റിട്ടതിനും നന്ദി. അടുത്ത പാർട്ടിന്റെ ഡ്രാഫ്റ്റ് എഴുതി വെച്ചിട്ടുണ്ട്. ഈ പാർട്ടിനേക്കാൾ കുറച്ചു കൂടി ഇൻ്റർസ്റ്റിംഗ് ആക്കാൻ ശ്രമിച്ചിട്ടുണ്ട്. ഫസ്റ്റ് പാർട്ട് ആർക്കും ഇഷ്ടപ്പെട്ടില്ലെങ്കിൽ ഈ ഭാഗം കൊണ്ട് നിർത്താനായിരുന്നു പ്ലാൻ

Leave a Reply

Your email address will not be published. Required fields are marked *