മറുനാട്ടിൽ ഒരു ഓണാഘോഷം 12 [ഏകൻ] 47

 

“ചേച്ചി അങ്ങനെയൊക്കെ പറയും കിച്ചു ഏട്ടാ. എന്നാലും വേണ്ട ചേച്ചിയെ താഴെ ഇറക്കേണ്ട. കിച്ചു ഏട്ടൻ ചേച്ചിയെ എടുത്തു നടന്നോ. ഇല്ലെങ്കിൽ ചേച്ചി ഇന്നും വീണാലോ…?” ആതു എന്നോട് പറഞ്ഞു. ഞാൻ ഒരു നിമിഷം നിന്ന് ആതുവിനെ നോക്കി.

 

ആതു. ചിരിച്ചിട്ട് പറഞ്ഞു.

 

“അയ്യോ! കിച്ചു ഏട്ടാ. ഞാൻ കളിയാക്കിയത് അല്ല. ഞാൻ കാര്യമായി തന്നെ പറഞ്ഞതാ. സത്യം.”

 

ഞാൻ കുറച്ചു ദൂരം കൂടെ ഗൽബിയെ എടുത്തു നടന്നു. പിന്നെ അവിടെ പഞ്ചായത്ത് കിണറിന്റെ അടുത്ത് എത്തിയപ്പോൾ ഗൽബിയെ താഴെ ഇറക്കി. എന്നിട്ട് കിണറിൽ നിന്നും വെള്ളം കോരി ഗൽബിയുടെ മുഖം കഴുകിക്കൊടുത്തു. എന്നിട്ട് പറഞ്ഞു..

 

“വെള്ളം വേണോ കുടിക്കാൻ..?വേണേൽ കുറച്ചു വെള്ളം കുടിച്ചോ…”

 

 

“വേണ്ട സാറേ . നമുക്ക് വീട്ടിൽ പോകാം. വെള്ളം വീട്ടിൽ നിന്ന് കുടിക്കാം.”

 

അങ്ങനെ പറഞ്ഞിട്ട് ഗൽബി ആതുവിന്റെ കൈയിൽ പിടിച്ചിട്ട് എന്നെ നോക്കി. പറഞ്ഞു.

 

“ഞാൻ ആതുവിന്റെ കൈയിൽ പിടിച്ചു മെല്ലെ നടന്നോളാം. ”

 

ആതു ഗൽബിയുടെ അരയിലൂടെ കൈകോർത്തു പിടിച്ചു കൊണ്ട് മെല്ലെ നടന്നു. ആതുവിന്റെ കൈയിൽ നിറയെ പൂ ഉണ്ടായിരുന്നു. ഞാൻ ആ പൂവ് വാങ്ങിയിട്ട് അവരുടെ കൂടെ മെല്ലെ നടന്നു.

 

വീട്ടിൽ എത്തിയ ശേഷം. ആതു ഗൽബിക്ക് വെള്ളം കൊണ്ട് വന്നു കൊടുത്തു. പിന്നെ എല്ലാവരും ഒരുമിച്ച് ഇരുന്നു രാവിലെത്തെ ഭക്ഷണം കഴിച്ചു.

 

ഭക്ഷണം കഴിച്ചു കുറച്ചു കഴിഞ്ഞപ്പോൾ ഗൽബി ഓക്കെ ആയി. എന്നാലും പഴയ പോലെ എന്റെ ഗൽബി കുട്ടി ഭക്ഷണം കഴിക്കുന്നുണ്ടോ എന്ന് എനിക്ക് സംശയം ആയി. ഞാൻ ഫരിയേയും ശ്രദ്ധിച്ചു. അവൾക്ക് പക്ഷെ ഒരു കുഴപ്പവും കണ്ടില്ല.

The Author

ഏകൻ

ഒരു രസം ഒരു സുഖം ഒരു മനസുഖം

1 Comment

Add a Comment

Leave a Reply

Your email address will not be published. Required fields are marked *