മറുനാട്ടിൽ ഒരു ഓണാഘോഷം 12 [ഏകൻ] 47

 

 

ഭക്ഷണം കഴിച്ച ശേഷം ഞങ്ങൾ എല്ലാവരും മുറ്റത്ത് ഇരുന്നു. ആതു പൂക്കളം ഒരുക്കാൻ തുടങ്ങി. അപ്പോൾ ഇന്ദു പറഞ്ഞു.

 

“കിച്ചു ആയിരുന്നു ഇവിടെ ഏറ്റവും നന്നായി പൂക്കളം ഒരുക്കിയിരുന്നത്..”

 

ഞാൻ ചിരിച്ചു. എല്ലാവരും ചേർന്ന് പൂക്കളം ഒരുക്കി. ഞാൻ കാറിന്റെ താക്കോൽ എടുത്തു കൊണ്ട് വന്നു. ഇന്ദുവും ഫരിയും അടുക്കളയിൽ ഓണസദ്യ ഉണ്ടാകുന്ന തിരക്കിൽ ആയി.

 

ഞാൻ ഗൽബിയോടും ആതുവിനോടും കൂടി പറഞ്ഞു.

 

” ഗൽബി നമുക്ക് ഒന്ന് ഹോസ്പിറ്റൽ വരെ പോകാം. ഇന്നലെയും ഇന്നും ഒരുപോലെ തല ചുറ്റൽ വന്നത് കൊണ്ട് എന്താ കാര്യം എന്ന് അറിയാലോ…? ”

 

“കിച്ചു ഏട്ടാ അതിന് ഇന്ന് ഹോസ്പിറ്റലിൽ ഡോക്ടർ ഉണ്ടാകുമോ…? ഇന്ന് ഓണം ആയത് കൊണ്ട് എല്ലാവരും ലീവ് ആയിരിക്കില്ലേ….? ”

 

“അറിയില്ല എന്തായാലും നമുക്ക് പോയി നോക്കാം. ” ഞാൻ പറഞ്ഞു.

 

 

“അപ്പോൾ ഇവിടെ അമ്മിയോടൊക്കെ എന്ത് പറയും. എവിടെയാ പോകുന്നത് എന്ന് ചോദിക്കില്ലേ..? അതുകൊണ്ട് നമുക്ക് ഹോസ്പിറ്റലിൽ ഒന്നും പോകേണ്ട. എനിക്ക് ഒന്നും ഇല്ല സാറേ.” ”

ഗൽബി പറഞ്ഞു.

 

“ചേച്ചി പറയുന്നത് ഒന്നും കേൾക്കേണ്ട കിച്ചു ഏട്ടാ. ചേച്ചിയുടെ മുഖം കാണുബോൾ തന്നെ അറിയാം ചേച്ചിക്ക് നല്ല ക്ഷീണം ഉണ്ടെന്ന്. എന്തായാലും ചേച്ചിയെ ഒന്ന് ഹോസ്പിറ്റലിൽ കാണിക്കുന്നത് നല്ലതാ..” ആതു പറഞ്ഞു.

 

“ശരിയാ! നീ ഏതായാലും കാറിൽ കയറ് ഗൽബി. ” ഞാൻ പറഞ്ഞു.

 

“അപ്പോൾ ഞാൻ വരേണ്ടേ കിച്ചു ഏട്ടാ..” ആതു ചോദിച്ചു.

 

The Author

ഏകൻ

ഒരു രസം ഒരു സുഖം ഒരു മനസുഖം

1 Comment

Add a Comment

Leave a Reply

Your email address will not be published. Required fields are marked *