അവൾ പറഞ്ഞത് കേട്ട് ഞാൻ വേഗം എഴുനേറ്റു. അവരേയും പിടിച്ചു എഴുനേൽപ്പിച്ചു. എന്നിട്ട് ഞാൻ പറഞ്ഞു.
“വാ നമുക്ക് പോകാം. നിങ്ങൾ എന്റെ പിന്നിലായി വന്നാൽ മതി. ”
അങ്ങനെ പറഞ്ഞു കൊണ്ടു ഞാൻ ഗൽബിയുടെ കൈയിൽ പിടിച്ചു മെല്ലെ ശബ്‍ദം ഉണ്ടാക്കാതെ നടന്നു. കുറച്ചു നടന്ന ശേഷം ഞാൻ അവളുടെ കൈ പിടിച്ചു കൊണ്ട് ഓടി. ഫരി ഞങ്ങളുടെ പിന്നാലെയും. ആ ഇരുട്ടു നിറഞ്ഞ ചെറിയ നിലാ വെളിച്ചം മാത്രം ഉള്ള ആ കാട്ടിൽ കൂടെ ഞങ്ങൾ ഓടി. എന്നാൽ
ഏതോ മരത്തിന്റെ വേരിൽ ഗൽബിയുടെ കാൽ തട്ടി അവൾ വീണു. അവൾ വീണത് എന്റെ മേലെയും. ഗൽബി വീണത് എന്റെ മേലെ ആയത് കൊണ്ട് . അവൾ വീഴുന്നത് എനിക്ക് കാണാൻ കഴിയാത്തത് കൊണ്ട് അവളുടെ ആ വീഴ്ചയിൽ അവളെ എനിക്ക് ശരിക്കും ചേർത്ത് പിടിക്കാനോ രക്ഷിക്കാനോ കഴിഞ്ഞില്ല. ഞാനും അവളോടൊപ്പം വീണു. ഞങ്ങൾ ഒരുമിച്ചു മറിഞ്ഞു വീണു. ഗൽബിയുടെ കൈയിലും കാലിലും എല്ലാം വീണ്ടും മുറിഞ്ഞു. എനിക്കും അവിടെ അവിടെ ആയി മുറിവുകൾ ഉണ്ടായി.
ഞാൻ എഴുനേറ്റ ശേഷം ഗൽബിയെ പിടിച്ചു എഴുനേൽപ്പിച്ചു മെല്ലെ നടക്കാൻ നോക്കി . എന്നാൽ അവൾക്ക് നടക്കാൻ പ്രയാസം ഉള്ളതായി എനിക്ക് തോന്നി. ഞാൻ അവളെ തട്ടിയെടുത്ത് എന്റെ തോളിൽ തൂക്കി. ഒരു കൈകൊണ്ട് ഞാൻ അവളെ പൊതിഞ്ഞു പിടിച്ചു. എന്റെ മറ്റെകൈകൊണ്ടു ഫരിയുടെ കൈയിലും പിടിച്ചു.
കാണുന്ന വഴിയിൽ കൂടെ ഞാൻ ഓടി. കാട്ടിൽ പുറത്ത് എത്തിയ ഞാൻ ഒടുവിൽ എന്റെ കാർ കിടക്കുന്നത് കണ്ടു. അപ്പോഴേക്കും ആ ശബ്‍ദം ഞങ്ങളുടെ അടുത്ത് എത്തുമ്പോലെ എനിക്ക് തോന്നി.

let’s do it