മരുപ്പച്ച 3 [പ്രസാദ്] 235

അതിനിടെ, അവധി ദിവസങ്ങളില്‍ അയാള്‍, അവളെ വണ്ടി ഓടിക്കാനും പഠിപ്പിച്ചു തുടങ്ങി….. ചെറിയ റോഡുകളിലും, അയാളുടെ ഭാര്യ പഠിപ്പിച്ചിരുന്ന സ്ക്കൂളിലെ ഗ്രൌണ്ടിലുമൊക്കെയായി പഠനം പുരോഗമിച്ചു….. ഒടുവില്‍ മാര്‍ച്ച് മാസം കഴിഞ്ഞു…..

അവളുടെ അനിയത്തിമാരുടെ പരീക്ഷകളും കഴിഞ്ഞു…. അങ്ങനെയിരിക്കെ ഒരുദിവസം അയാള്‍ ആഫീസില്‍ നിന്നും വന്നു കഴിഞ്ഞു ചായ കുടിച്ചുകൊണ്ടിരുന്നപ്പോള്‍, അവള്‍ ഒരു കാര്യം പറഞ്ഞു…. അവളുടെ അമ്മയും, അനിയത്തിമാരും വരാന്‍ തയ്യാറാണ്… പക്ഷേ, അവര്‍ക്ക് സ്ഥലം അറിയില്ല…… അതുകൊണ്ട് അയാള്‍, അവരെ കൂട്ടണം…. അങ്ങനെ അടുത്ത ദിവസം അയാള്‍ കാറിലാണ് ആഫീസിലേയ്ക്ക് പോയത്….. ആ വിവരം അവള്‍ വിളിച്ചു പറഞ്ഞതനുസരിച്ച് അവര്‍ വൈകുന്നേരം നാലുമണി കഴിഞ്ഞപ്പോള്‍, അയാളുടെ ആഫീസില്‍ എത്തി….. അപ്പോള്‍ അയാള്‍ എന്തോ അത്യാവശ്യ ജോലിയില്‍ ആയിരുന്നു….. അവരോടു ഇരിക്കാന്‍ പറഞ്ഞിട്ട്, അയാള്‍ ജോലി തുടര്‍ന്നു…..

അഞ്ച് മണി കഴിഞ്ഞപ്പോള്‍, അയാള്‍, അവരെയും വണ്ടിയില്‍ കയറ്റി വീട്ടിലേയ്ക്ക് തിരിച്ചു….. തിരിക്കുന്നതിനു മുന്നേ, അയാള്‍ വീട്ടില്‍ വിളിച്ചു വിവരം പറഞ്ഞു….. എന്തെങ്കിലും വാങ്ങാനുണ്ടോ എന്ന് ചോദിച്ചു…. അവള്‍, എന്തൊക്കെയോ വേണമെന്ന് പറഞ്ഞു…. അങ്ങനെ അയാള്‍ മാര്‍ക്കറ്റില്‍നിന്നും അവയൊക്കെ വാങ്ങി ഏതാണ്ട് ആറരയോടെ വീട്ടില്‍ എത്തി…. വണ്ടി വന്നപ്പോള്‍, അവള്‍, ഗേറ്റും തുറന്നു വച്ചിട്ട്, സിറ്റൌട്ടില്‍ കാത്തിരിപ്പുണ്ടായിരുന്നു….. വണ്ടി കൊണ്ട് നിറുത്തിയപ്പോഴേയ്ക്കും, അവള്‍ ഇറങ്ങി വണ്ടിയുടെ അടുത്ത് എത്തി….. അവള്‍, പിന്നിലെ ഡോര്‍ തുറന്നപ്പോള്‍, അവളുടെ അമ്മയാണ് ആദ്യമായി ഇറങ്ങിയത്‌…… ഉടന്‍, അവള്‍ അമ്മയെ കെട്ടിപ്പിടിച്ചു ഉമ്മവച്ചു…. പിന്നാലെ അവളുടെ അനിയത്തിമാരും ഇറങ്ങി…. അനിയത്തിമാര്‍, അവളെ അന്തംവിട്ടു നോക്കി നിന്നുപോയി….

അവരുടെ വീട്ടില്‍നിന്നും വരുമ്പോള്‍, മങ്ങിയ നിറവും, ഒരു ഉണക്ക കമ്പില്‍ തുണി ചുറ്റിയപോലെ ഇരുന്ന ചേച്ചിയുടെ മാറ്റം കണ്ടു അവരുടെ കണ്ണു മിഴിച്ചുപോയി…. അമ്മയും മോളും കൂടി കെട്ടിപ്പിടിച്ചുള്ള ആലിംഗനം ഒക്കെ കഴിഞ്ഞു അവര്‍ പരസ്പരം വിട്ടു മാറി….. പിന്നെ, അവള്‍ ചെന്ന് അനിയത്തിമാരെ കെട്ടിപ്പിടിച്ചു ഓരോ ഉമ്മ കൊടുത്തു….. അവരുടെ കൈയ്യില്‍ ഒരു ചെറിയ ബാഗ് മാത്രമേ ഉണ്ടായിരുന്നുള്ളൂ…. അവരെല്ലാംകൂടി ആ ബാഗും, മാര്‍ക്കറ്റില്‍നിന്നും വാങ്ങിയ സാധനങ്ങളും എല്ലാം എടുത്തുകൊണ്ടു അകത്തേയ്ക്ക് പോയി…. അയാള്‍, വണ്ടി ഷെഡ്‌ഡില്‍ കയറ്റി ഇട്ടിട്ടു അയാളും അകത്തേയ്ക്ക് പോയി….

15 Comments

Add a Comment
  1. പൊന്നു ?

    മരുപ്പച്ച, കിടുക്കി കളഞ്ഞു…..
    ഒരു പാർട്ടും കൂടി പ്രതീക്ഷിക്കട്ടെ…..

    ????

    1. പ്രസാദ്‌

      Yes! But a little late…..

  2. നന്ദുസ്

    Saho… സൂപ്പർ മരുപ്പച്ച സൂപ്പർ.. നല്ല അടിയോഴുക്കുള്ള കഥ.. അവതരണം സൂപ്പർ… Pls അവർ തമ്മില് അകറ്റാരുത്.. അവർ വേണം ഒരുമിച്ചു…
    നല്ലൊരു ഹാപ്പി എൻഡിങ് തന്നേ തരണം…
    നിർത്തരുത് പ്ലീസ്.. തുടരൂ.. ???
    ഞങ്ങളുടെ മനസ്സിൽ മരുപ്പച്ച ഉണ്ടാക്കി തന്നിട്ട് മരുഭൂമിയിലേക്ക് തള്ളിയിടരുത് പ്ലീസ് ???

    1. പ്രസാദ്‌

      കാത്തിരിക്കുക…… അഭിപ്രായത്തിനു നന്ദി!

  3. ഒരു പാർട്ട്‌ കൂടി വേണം

    1. ആട് തോമ

      നല്ല സ്റ്റോറി ആയിരുന്നു. അവസാനം എന്താകും എന്നു അറിയാൻ കാത്തിരുന്നു പക്ഷെ അത് വായനക്കാർക്ക് വിടുവാണോ അതോ തുടരുമോ

      1. പ്രസാദ്‌

        Pl.wait…. കാത്തിരിക്കുക….

    2. പ്രസാദ്‌

      Pl. wait…. ശ്രമിക്കാം….

      1. Waiting for next part.but katta post anallo bro

  4. കലക്കി, ഇനിയും കളികൾ തുടരട്ടെ, backdoor open ചെയ്തില്ല

    1. പ്രസാദ്‌

      വളക്കുഴി കളി വേണ്ട സുഹൃത്തേ….

  5. തോമാച്ചൻ

    അണ്ണാ, ആതിര എല്ലാ രീതിയിലും കളിക്കണം എന്ന് പറഞ്ഞപ്പോൾ വില്ലേജ് ഓഫീസർ കുണ്ടിയിൽ മറന്നുപോയി ?

    1. പ്രസാദ്‌

      വളക്കുഴി കളി വേണ്ട സുഹൃത്തേ….

  6. അണ്ണൻ വന്നേ, അർപ്പ്പോ ഹോയ്

    1. പ്രസാദ്‌

      ??

Leave a Reply

Your email address will not be published. Required fields are marked *