ഞാൻ പിന്നെ ഒന്നും മിണ്ടിയില്ല. ആന്റിയുടെ രണ്ടുനില വീട്ടിന് മുന്നില്‍ ചെന്ന് ഓട്ടോ നിന്നതും ഞങ്ങളിറങ്ങി. ആന്റി കാശ് കൊടുത്തിട്ട് ഓട്ടോ വിട്ടു.
ഷൈനബ ആന്റിക്ക് മൊത്തം അഞ്ച് മക്കളാണ്. മൂത്തത് നാലും ആണ്, ഏറ്റവും ഇളയതാണ് റസീന ഇത്ത. നാല് ആൺമക്കളും അവരവരുടെ ഫാമിലിയുമായി വേറെ എവിടെയൊക്കെ സെറ്റിലായെന്നാണ് അറിഞ്ഞത്. പക്ഷേ ഇത്തയും ഭർത്താവും ഇവരുടെ കൂടെയാണ് താമസം. അവരുടെ കാലശേഷം ഈ വീട് റസീന ഇത്തക്കുള്ളതാണെന്ന് എഴുതി വച്ചിട്ടുണ്ട്.
ഇപ്പൊ ഈ വീട്ടില്‍ ആന്റിയും മോളും കുഞ്ഞും മാത്രമേയുള്ളു. ആന്റിയുടെ ഭർത്താവും ഇത്തയുടെ ഭർത്താവും ഇത്തയുടെ പ്രസവ സമയത്ത് നാട്ടില്‍ വന്നിട്ട് തിരികെ പോയി.
“ബാ മോനെ.” ആന്റി എന്റെ കൈ പിടിച്ചു വലിച്ചു.”
ആന്റി വേഗം ചെന്ന് വെറുതെ അടഞ്ഞു കിടന്ന മെയിൻ ഡോർ തള്ളിത്തുറന്നു. അപ്പൊ, അകത്ത് അടുക്കള ഭാഗത്ത് നിന്നും കുഞ്ഞിന്റെ കരിച്ചിൽ കേട്ടു.
“പാവം കുഞ്ഞ് പാല് കിട്ടാതെ കരയണ കേട്ടില്ലേ, കുഞ്ഞിന് കൊടുക്കാൻ ഓള് പശുമ്പാൽ കാച്ചുന്നുണ്ടാവും.” അതും പറഞ്ഞ് ആന്റി വേഗം അടുക്കള ഭാഗത്തേക്ക് തിടുക്കത്തിൽ നടന്നു.
ഞാൻ ഹാളില്‍ തന്നെ നിന്നു.
“മോളെ, ജിനു മോന്‍ വന്നട്ടണ്ട്, കുഞ്ഞിനെ തന്നിട്ട് പൊയ്ക്കോ. ഞാൻ ഈ പാൽ തണുപ്പിച്ച് കുപ്പിലടച്ച് കുഞ്ഞിന് കൊടുത്തിട്ട്, അതിനെ ഉറക്കിക്കാം. നിക്കും ബല്ലാത്ത ക്ഷീണം, കുഞ്ഞ് ഉറങ്ങീട്ട് ഞാനും കിടക്കും.” അടുക്കളയില്‍ നിന്നും ആന്റി ഇത്തയോട് പറയുന്നത് കേട്ടു.
“ഹൊ അവന്‍ വന്നോ, ഇപ്പളാ സമാധാനമായത്.” ഇത്ത ആശ്വാസത്തിൽ പറഞ്ഞത് എനിക്ക് കേട്ടു.

kidilam ❤️❤️
next part vegam venam
അടിപൊളി ക്രിസ്മസ് സമ്മാനം സൂപ്പറായിട്ടുണ്ട് ഒത്തിരി ഇഷ്ടമായി ഈ ഭാഗവും 90 പേജ് തീർന്നത് അറിഞ്ഞില്ല ഹാപ്പി ക്രിസ്മസ് ആൻഡ് ഹാപ്പി ന്യൂ ഇയർ