അന്നേരം ഞാൻ നടന്ന് അടുക്കള ഭാഗത്തേക്ക് ചെന്നു. അവിടെ തണുപ്പിക്കാനായി വച്ചിരുന്ന പാലില്‍ ആന്റി വിരൽ മുക്കി അതിനെ കുഞ്ഞിന്റെ വായിൽ വച്ചു കൊടുക്കുന്നുണ്ടായിരുന്നു. അപ്പൊ കുഞ്ഞിന്റെ കരച്ചിലും നിന്നു.
“ഡാ ജിനു..,” എന്നെ കണ്ടതും ഇത്ത പുഞ്ചിരിച്ചു. ഇത്തയുടെ മുഖത്ത് നല്ല ക്ഷീണം ഉണ്ടായിരുന്നു.
“ഇത്ത,” ഞാനും പുഞ്ചിരിച്ചു,
“ശെരി, നമുക്ക് റൂമിൽ പോകാം.” ഇത്ത എന്നോട് പറഞ്ഞിട്ട് എന്തോ പെട്ടന്ന് ആലോചിച്ച പോലെ ചോദിച്ചു, , “പിന്നേ കിച്ചനിൽ നിന്ന് എന്തെങ്കിലും നിനക്ക് എടുക്കാനുണ്ടോ?”
“ഉണ്ട് ഇത്ത, ഒരു പാത്രത്തിൽ കുറച്ച് വെള്ളം ചൂടാക്കി എടുക്കണം.” എന്റെ ആവശ്യം ഞാൻ അറിയിച്ചു.
“ആ, ഇപ്പൊ തന്നെ ഞാൻ ചൂടാക്കി എടുക്കാം.” ഇത്ത വേഗം ഒരു നീണ്ട പിടിയുള്ള വലിയ പാത്രത്തില്‍ വെള്ളം ചൂടാക്കാൻ വച്ചിട്ട് എന്നെ നോക്കി ചോദിച്ചു, “തുണിക്കഷ്ണം വേണ്ടെ?”
“വേണം, പക്ഷേ അതൊക്കെ എന്റെ ബാഗിലുണ്ട്.”
“എന്നാ ഓക്കെ. പിന്നെ വെള്ളത്തിന് എത്ര ചൂട് വേണം?”
“ആവി വന്നാൽ മതി.”
“ആ ചൂട് മതിയോ? അതിനെ റൂമിൽ കൊണ്ടുപോയി വച്ചിട്ട് നിന്റെ പരിശോധനയൈക്കെ കഴിഞ്ഞു വരുമ്പോ ആ വെള്ളം തണുത്ത് പോകില്ലേ?.” ഇത്ത സംശയം പറഞ്ഞു.
അതും ശെരിയാണ്.
“എന്തായാലും വെള്ളം തിളപ്പിച്ചെടുക്കാം.” ഇത്ത സ്വയം തീരുമാനിച്ചിട്ട് സ്റ്റൗവിലേക്ക് വച്ച ആ വെള്ളത്തിൽ നോക്കി നിന്നു.
ആന്റിയെ പോല മാപ്പിള മലയാളമല്ല, സാധാരണ മലയാളമാണ് ഇത്ത എല്ലാവരോടും സംസാരിക്കാറുള്ളത്. ഇത്ത സംസാരിക്കുമ്പോ ഇത്തയുടെ ആ ചുവന്നു തുടുത്ത ചുണ്ടുകൾക്ക് ഭംഗിയേറും.

kidilam ❤️❤️
next part vegam venam
അടിപൊളി ക്രിസ്മസ് സമ്മാനം സൂപ്പറായിട്ടുണ്ട് ഒത്തിരി ഇഷ്ടമായി ഈ ഭാഗവും 90 പേജ് തീർന്നത് അറിഞ്ഞില്ല ഹാപ്പി ക്രിസ്മസ് ആൻഡ് ഹാപ്പി ന്യൂ ഇയർ