അവരുടെ കാര്യങ്ങൾ കഴിഞ്ഞിട്ട് വേണം എന്റെ ലാബിലേക്ക് പോകാൻ. ശെരിക്കും പറഞ്ഞാൽ അധികം റസ്റ്റില്ലാത്ത ജീവിതമാണ് എന്റേത്, പക്ഷേ സത്യത്തിൽ അതുതന്നെയാണ് എനിക്ക് വേണ്ടത്, ഇങ്ങനെ ജീവിക്കാൻ തന്നെയാണ് എനിക്കിഷ്ടം
എന്റെ ലാബില്‍ കുറച് വിദഗ്ദ്ധരെ ഞാൻ ജോലിക്ക് നിര്‍ത്തിയിട്ടുണ്ട്. ചില സ്പെഷ്യൽ നാട്ടു മരുന്നുകള്‍, തൈലം, എണ്ണ, തുടങ്ങിയവ ഉണ്ടാക്കാനായി. ചില ജോലികള്‍ തുടങ്ങിയാൽ അത് കംപ്ലീറ്റ് ചെയ്യാനായി 16 മുതൽ 26 മണിക്കൂറുകൾ വേണ്ടിവരും, അതും തടസ്സമൊന്നും വരുത്താതെ തുടർച്ചയായി ചെയ്തു തീര്‍ക്കണം. അതുകൊണ്ടാണ് 24 മണിക്കൂറും ജോലികള്‍ തുടർന്ന് നടക്കാനായി മൂന്ന് ഷിഫ്റ്റായി സ്റ്റാഫ്സിനെ സെറ്റ് ചെയ്തിരിക്കുന്നത്. ഒരു ഷിഫ്റ്റ് കഴിയുന്നതിനു മുമ്പ് അടുത്ത ഷിഫ്റ്റ് വന്ന് ഏറ്റെടുത്തിരിക്കും.
ഞാൻ അവര്‍ക്ക് കൊടുക്കുന്ന ഘടകവസ്‌തുക്കളുടെ
വിവരങ്ങളും നിർദ്ദേശങ്ങൾ അനുസരിച്ചാവും പുതിയ നാട്ടുമരുന്നുകളും, തൈലം, കുഴമ്പ്, ഔഷധങ്ങൾ മാത്രമല്ല, മറ്റ് ഒരുപാട് ആരോഗ്യ പരിഹാര ഉല്‍പ്പന്നങ്ങള്‍ തയ്യാറാക്കാനുള്ള പരീക്ഷണങ്ങൾ തുടങ്ങുന്നത്. പരീക്ഷണങ്ങള്‍ വിജയിച്ച് അതിന്റെ അവസാന ഘട്ടത്തിലേക്ക് എത്തി നിൽക്കുമ്പോ, ഒരു നിശ്ചിത സമയത്തിനുള്ളിൽ ഞാൻ അതിലേക്ക് എന്റെ ചില രഹസ്യ കൂട്ടുകൾ ചേര്‍ത്തു കൊടുത്ത് പൂര്‍ത്തിയാക്കേണ്ടതുണ്ട്. ആ സമയം തെറ്റിയാൽ പിന്നെ എല്ലാം പാഴായി പോകും, പിന്നെ ഒന്നേന്ന് തുടങ്ങേണ്ടി വരും. എന്റെ രഹസ്യ കൂട്ടുകൾ ചേര്‍ത്ത ശേഷം അതൊക്കെ സെറ്റായി വരാനുള്ള സമയം കൊടുക്കണം. എല്ലാം കഴിഞ്ഞ്, ഒടുവില്‍ ആ ഉല്‍പ്പന്നങ്ങളുടെ അപ്റൂവലിനായി ഞാൻ അതിന്റെ ഡോക്യുമെന്റ്സും സാമ്പിളും വേണ്ട സ്ഥലത്ത് സമർപ്പിച്ച്, അവരുടെ പരീക്ഷണങ്ങൾ കഴിഞ്ഞ് അംഗീകാരം മേടിച്ച ശേഷമാണ് ഞാൻ അതൊക്കെ മാര്‍ക്കറ്റിലേക്ക് കൊണ്ടുവരാറുള്ളത്.
