ഞാൻ ജെസ്സിയെ തിരിച്ചു വിളിച്ചു. ആദ്യ റിംഗിൽ തന്നെ ജെസ്സി എടുത്തു.
“ജെസ്സി മോളെ—”
“എന്റെ അച്ചാച്ചാ, ഏതു നേരത്തും എന്തിനാ ഇങ്ങനെ റസ്റ്റില്ലാതെ ജോലി ചെയ്യുന്നേ. മറ്റുള്ളവരുടെ ആരോഗ്യം മാത്രം നോക്കിയാൽ പോര സ്വന്തം ആരോഗ്യം കൂടെ ശ്രദ്ധിക്കണം.” എന്നെ സംസാരിക്കാന്‍ വിടാതെ ജെസ്സി പിണങ്ങിയത് പോലെ പറഞ്ഞു.
“ഇന്നുതന്നെ ജിനു ചേട്ടൻ ഇങ്ങോട്ട് വരാത്തത് മോശമായിപ്പോയി…,” അന്നേരം ഷീനയുടെ ദേഷ്യത്തിലുള്ള പരാതി പറച്ചിലും എന്റെ കാതിൽ പതിച്ചു.
“ഓഹോ, സ്പീക്കറിലിട്ട് രണ്ടുംകൂടി ഒത്തുചേർന്ന് എന്നെ ഡീപ് ഫ്രൈ ചെയ്യാനുള്ള പുറപ്പാടിലാണല്ലേ!!”
“അതേ, അതുതന്നെയാണ് ഞങ്ങടെ പ്ലാൻ.” രണ്ടുപേരും ഒരുമിച്ച് പറഞ്ഞു.
ഒടുവില്‍ അവരുടെ പരാതി പറച്ചിലും എന്റെ സമാധാനം പറച്ചിലുമായി കുറെ നേരം അങ്ങനെ പോയി. അവസാനം, എന്റെ ലാബിനടുത്ത് എത്താറായപ്പോഴാണ് അവർ രണ്ടുപേരേയും ഒരുവിധത്തിൽ സമാധാനിപ്പിച്ച ശേഷം കോൾ കട്ടാക്കാൻ കഴിഞ്ഞത്.
ലാബില്‍ ചെന്നതും ഞാൻ എന്റെ സ്റ്റാഫ്സ് മായി ചെറിയൊരു ചർച്ചയിലേർപ്പെട്ടു. അത് കഴിഞ്ഞ് ഞാൻ എന്റെ പേഴ്സണല്‍ ലാബ് റൂമിൽ കേറി അകത്ത് നിന്നും ലോക്ക് ചെയ്തു.
വെളുപ്പിന് രണ്ടരയോടെയാണാ എന്റെ ജോലി കഴിഞ്ഞത്. ഒടുവില്‍ അതൊക്കെ എടുത്തു കൊണ്ട് പേഴ്സണല്‍ ലാബില്‍ നിന്നും പുറത്തേക്ക് വന്ന് ആ രഹസ്യ കൂട്ടുകൾ ചേര്‍ക്കേണ്ട വിധത്തിൽ എല്ലാത്തിലും ചേര്‍ത്തിട്ട് അത് സെറ്റാവാനായി വിട്ടു. ഒടുവില്‍ സ്റ്റാഫ്സിന് മറ്റു ചില നിര്‍ദേശങ്ങളും കൊടുത്ത ശേഷം ഞാൻ ലാബില്‍ നിന്നിറങ്ങി.

kidilam ❤️❤️
next part vegam venam
അടിപൊളി ക്രിസ്മസ് സമ്മാനം സൂപ്പറായിട്ടുണ്ട് ഒത്തിരി ഇഷ്ടമായി ഈ ഭാഗവും 90 പേജ് തീർന്നത് അറിഞ്ഞില്ല ഹാപ്പി ക്രിസ്മസ് ആൻഡ് ഹാപ്പി ന്യൂ ഇയർ