ചില ബന്ധുക്കളും അയല്‍ക്കാരുമൊക്കെ തിരക്കുപിടിച്ച് കേറി വരുന്നതും, ചിലര്‍ എങ്ങോട്ടോ പോകുന്നതും, വേറെ ചിലർ ഓടിച്ചാടി പല കാര്യങ്ങളും ഏറ്റെടുത്ത് ചെയ്യന്നുമുണ്ടായിരുന്നു.
“ഹാ, പെണ്ണിന്റെ ജ്യേഷ്ഠന്‍ വരുന്ന സമയം കൊള്ളാം!!” കല്യാണ ആവശ്യമായി ഏതോ സ്ത്രീയോട് എന്തോ നിര്‍ദേശം കൊടുത്തുകൊണ്ടിരുന്ന ഷീനയുടെ അമ്മ, ലിസി ആന്റി, മുറ്റത്ത് കേറിച്ചെന്ന എന്നെ കണ്ടതും ഗൗരവത്തിൽ ഒരു എളിക്ക് കൈ കൊടുത്ത് പരാതി പറഞ്ഞു.
“സോറി ആന്റി, ഒഴിച്ചുകൂടാനാവാത്ത കാര്യങ്ങൾ ഉണ്ടായിരുന്നത് കൊണ്ടാണ് ഇന്നലെ വരാൻ കഴിയാത്തത്.”
“അതേയതെ, അനിയത്തിടെ കല്യാണത്തേക്കാളും ഒഴിച്ചുകൂടാനാവാത്ത വേറെ കാര്യങ്ങൾക്കല്ലേ പ്രാധാന്യം..” ആന്റി ദേഷ്യപ്പെട്ടു.
“അയ്യോ ആന്റി അങ്ങനെയല്ല—”
“മതി മതി, അങ്ങോട്ട് ചെല്ല് ഷീന നിന്നെ കുഴിച്ചുമൂടാൻ റെഡിയായി നിക്കുവാ, ചെന്ന് കിട്ടുന്നതൊക്കെ മേടിച്ചോ.” ആന്റി ഒടുവില്‍ ഗൗരവവും ദേഷ്യവും കളഞ്ഞ് ചിരിയോടെ പറഞ്ഞു.
“എടാ മിന്നി തെളിഞ്ഞ ഉടനെ അപ്രത്യക്ഷമാകുന്ന വാൽ നക്ഷത്രമെ, ഇപ്പഴാണോ നിനക്ക് വരാൻ സമയം കിട്ടിയത്? രണ്ട് ദിവസംകൂടിയ കഴിഞ്ഞിട്ട് വരാമായിരുന്നില്ലേ!!” അന്നേരം വില്ല്യം അങ്കിൾ എവിടെനിന്നോ എന്റെ മുന്നില്‍ പ്രത്യക്ഷപ്പെട്ട് രണ്ട് എളിയിലും കൈകൾ കുത്തി നല്ല ദേഷ്യത്തില്‍ നിന്നു.
അയ്യോ, എന്റെ പുണ്യാളന്‍മാരെ, ഇന്ന് എത്രപേരുടെ വായിൽ നിന്നുളള ശകാരം കേൾക്കാനാ വിധിച്ചിരിക്കുന്നത്?!, മനസ്സിൽ ഞാൻ കരഞ്ഞു.
“ഡാ വില്ല്യം മോനെ, ആ പാവത്തിനെ വെറുതെ വിട്ടിട്ട് കല്യാണത്തിന് വേണ്ട കാര്യങ്ങൾ നോക്കിക്കേ.” വില്ല്യം അങ്കിളിന്റെ അമ്മ പെട്ടന്ന് എന്റെ രക്ഷയ്ക്കായെത്തി.

kidilam ❤️❤️
next part vegam venam
അടിപൊളി ക്രിസ്മസ് സമ്മാനം സൂപ്പറായിട്ടുണ്ട് ഒത്തിരി ഇഷ്ടമായി ഈ ഭാഗവും 90 പേജ് തീർന്നത് അറിഞ്ഞില്ല ഹാപ്പി ക്രിസ്മസ് ആൻഡ് ഹാപ്പി ന്യൂ ഇയർ