ഉടനെ അങ്കിൾ എന്നെ തുറിച്ചൊരു നോട്ടം നോക്കി ഇരുത്തി മൂളിയിട്ട് അപ്രത്യക്ഷമായി.
“ഇങ്ങനെ കണ്ണടച്ച് തുറക്കും മുമ്പ് പ്രത്യക്ഷപ്പെട്ടും അപ്രത്യക്ഷമാവുകയും ചെയ്യുന്നു അങ്കിളാണ് എന്നെ വാല്‍നക്ഷത്രമെന്ന് വിളിച്ചത്, അമ്മാമ്മേ..!!” വില്ല്യം അങ്കിളിന്റെ അമ്മയോട് ഞാൻ പരാതി പറഞ്ഞു.
“ഹാ, ഹാ… നീ തമാശ പറഞ്ഞ് നില്‍ക്കാതെ ഷീന മോളെ ചെന്ന് കാണ്. അവളുടെ വായീന്ന് കേട്ട് കഴിഞ്ഞിട്ട് ചെന്ന് വില്ല്യംനെ എന്തെങ്കിലുമൊക്കെ സഹായിക്ക്.”
“ഓക്കെ. താങ്ക്സ് അമ്മാമ്മേ.” എന്നെ രക്ഷിച്ച അമ്മാമ്മയ്ക്ക് ഞാൻ നന്ദി പറഞ്ഞിട്ട് വേഗം രണ്ടാം നിലയിലുള്ള ഷീനയുടെ റൂമിലേക്ക് പോകാനായി ധൃതിയില്‍ സ്റ്റെപ്പ്സ് കേറി.
ഷീനയുടെ തുറന്നുകിടന്ന റൂമിനടുത്തായി വന്നതും അകത്തുനിന്ന് കുറെ പെണ്‍കുട്ടികൾ തമ്മിലുളള തമാശ പറച്ചിലും കളിയാക്കലുമൊക്കെ കേട്ടു.
“ജിനു ചേട്ടാ….! സ്നേഹമില്ലാത്ത ചെറ്റ ചേട്ടാ…!!” ഞാൻ റൂം വാതില്‍ക്കല്‍ എത്തിയതും എന്നെ കണ്ട് ഷീന അലറി.
അതുകേട്ട് അവിടെ ഉണ്ടായിരുന്ന സകല പെണ്‍കുട്ടികളും പൊട്ടിച്ചിരിച്ചു, എന്റെ അനിയത്തി ജെസ്സി ഉള്‍പ്പെടെ.
“ശെരി, ഞങ്ങൾ പോയിട്ട് പിന്നെ വരാം, നിങ്ങൾ അനിയത്തിമാരും ചേട്ടനും കൂടി അടിച് തെളിക്ക്.” അതും പറഞ്ഞ് ഷീനയും ജെസ്സിയുടേയും 12 കൂട്ടുകാരികൾ ചിരിച്ചോണ്ട് ഇറങ്ങിപ്പോയി. അതിൽ ഒരു പെണ്‍കുട്ടി എന്നെ ആര്‍ത്തിയോടെ വിഴുങ്ങാൻ കൊതിക്കുന്നത് പോലെ നോക്കീട്ടാണ് പോയത്.
കൂട്ടുകാരികളൊക്കെ പോയതും ഞാൻ റൂമിൽ കേറിച്ചെന്നു.
ഷീന കുളി കഴിഞ്ഞ് ഒരു കറുത്ത ടോപ്പും ഫുൾ പാവാടയുമാണ് ഇട്ടിരുന്നത്. തലമുടി ഉണങ്ങാനായി പിരിച്ചിട്ടിരുന്നു. ഇനി ബ്യൂട്ടിഷൻ വന്ന് അവളെ ഒരുക്കിക്കോളും.

kidilam ❤️❤️
next part vegam venam
അടിപൊളി ക്രിസ്മസ് സമ്മാനം സൂപ്പറായിട്ടുണ്ട് ഒത്തിരി ഇഷ്ടമായി ഈ ഭാഗവും 90 പേജ് തീർന്നത് അറിഞ്ഞില്ല ഹാപ്പി ക്രിസ്മസ് ആൻഡ് ഹാപ്പി ന്യൂ ഇയർ